01
June 2020 - 6:39 am IST

Download Our Mobile App

Flash News
Archives

Football

jogo-bonito

ക​റു​പ്പ് അ​ഴ​കാ​ക​ണം അപ്പോൾ കാണാം ജോ​ഗോ ബൊ​നീ​ട്ടോ!

Published:04 April 2020

# സി.​കെ. രാ​ജേ​ഷ്‌​കു​മാ​ര്‍

ചെ​റി​യ ചെ​റി​യ സാ​ധ​ന​ങ്ങ​ള്‍ വി​റ്റ് അ​തി​ല്‍നി​ന്നു കി​ട്ടു​ന്ന വ​രു​മാ​നം​കൊ​ണ്ട് ദി​വ​സ​ത്തെ കൂ​ട്ടി​മു​ട്ടി​ക്കാ​ന്‍ പാ​ടു​പെ​ടു​ന്ന​വ​രു​മു​ണ്ട്. അ​ത്ത​ര​ത്തി​ലു​ള്ള ആ​യി​ര​ങ്ങ​ളി​ല്‍ ഒ​രാ​ളെ 2014 ലോ​ക​ക​പ്പ് കാ​ല​ഘ​ട്ട​ത്തി​ല്‍ കാ​ണാ​ന്‍ സാ​ധി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശേ​ഷം ഇ​താ..അ​വ​ന്‍റെ പേ​ര് അ​ല​ക്‌​സ് റോ​ഡ്രി​ഗോ ഡാ ​സി​ല്‍വ

ബ്ര​സീ​ലി​ല്‍ ഫു​ട്‌​ബോ​ള്‍ ഏ​വ​ര്‍ക്കും ജീ​വി​ത​മാ​ണ് എ​ന്ന് ആ​ല​ങ്കാ​രി​ക​മാ​യി പ​റ​യാ​റു​ണ്ട്. വ​യ​റ്റി​പ്പി​ഴ​പ്പി​നാ​യി ഫു​ട്‌​ബോ​ള്‍ ക​ളി​ക്കു​ന്ന​വ​ര്‍ മു​ത​ല്‍ അ​വ​രു​ടെ ആ​വേ​ശ​ത്തി​നു ല​ഹി​രി​കൂ​ട്ടാ​നും ആ​രോ​ഗ്യ​ത്തി​നു​മൊ​ക്കെ​യാ​യി ഫു​ട്‌​ബോ​ള്‍ കാ​ണു​ന്ന​വ​രും ക​ളി​ക്കു​ന്ന​വ​രു​മു​ണ്ട്. എ​ന്നാ​ല്‍, ത​ങ്ങ​ളു​ടെ ടീം ​ഫു​ട്‌​ബോ​ള്‍ ക​ളി​ക്കു​മ്പോ​ള്‍ ഓ​രോ സ്ഥ​ല​ങ്ങ​ളി​ലും ത​ടി​ച്ചു​കൂ​ടു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​ര്‍ക്കി​ട​യി​ല്‍ ഒ​രു നേ​ര​ത്തെ അ​ന്ന​ത്തി​നാ​യി കൈ ​നീ​ട്ടു​ന്ന​വ​രു​ണ്ട്. 

അ​തു​പോ​ലെ ചെ​റി​യ ചെ​റി​യ സാ​ധ​ന​ങ്ങ​ള്‍ വി​റ്റ് അ​തി​ല്‍നി​ന്നു കി​ട്ടു​ന്ന വ​രു​മാ​നം​കൊ​ണ്ട് ദി​വ​സ​ത്തെ കൂ​ട്ടി​മു​ട്ടി​ക്കാ​ന്‍ പാ​ടു​പെ​ടു​ന്ന​വ​രു​മു​ണ്ട്. അ​ത്ത​ര​ത്തി​ലു​ള്ള ആ​യി​ര​ങ്ങ​ളി​ല്‍ ഒ​രാ​ളെ 2014 ലോ​ക​ക​പ്പ് കാ​ല​ഘ​ട്ട​ത്തി​ല്‍ കാ​ണാ​ന്‍ സാ​ധി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശേ​ഷം ഇ​താ..അ​വ​ന്‍റെ പേ​ര് അ​ല​ക്‌​സ് റോ​ഡ്രി​ഗോ ഡാ ​സി​ല്‍വ. ഒ​രു​വ​ശ​ത്ത് ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശം നു​ര​ഞ്ഞു​പൊ​ങ്ങു​മ്പോ​ള്‍ അ​തി​ല്‍ ഒ​രു ജ​ന​ത​യു​ടെ പ​കി​ട്ടും പ​ദ​വി​യും ആ​ര്‍ഭാ​ട​വു​മെ​ല്ലാം കാ​ണാം. അ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും സ​മൂ​ത്തി​ലെ വ​രേ​ണ്യ​വ​ര്‍ഗ​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളാ​ണ്. എ​ന്നാ​ല്‍, ഈ ​ല​ഹ​രി​യു​ടെ ഉ​ന്മാ​ദ​ത്തി​ല്‍ ല​യി​ക്കാ​നോ അ​തി​ന്‍റെ ആ​വേ​ശ​ത്തി​ല്‍ മു​ഴു​കാ​നോ ഒ​ന്നും സാ​ധി​ക്കാ​ത്ത വ​ലി​യൊ​രു ജ​ന​സ​മൂ​ഹം ബ്ര​സീ​ലി​ലു​ണ്ട്.  ഒ​രു​നേ​ര​ത്തെ ആ​ഹാ​ര​ത്തി​ന് മ​റ്റു​ള്ള​വ​രു​ടെ മു​ന്നി​ല്‍ കൈ​നീ​ട്ടേ​ണ്ടി​വ​രു​ന്ന​വ​ര്‍. അ​വ​രു​ടെ പ്ര​തി​നി​ധി​യാ​ണ് അ​ല​ക്‌​സ് റോ​ഡ്രി​ഗോ. അ​വ​രും ഫു​ട്‌​ബോ​ള്‍ ആ​വേ​ശ​ത്തെ നെ​ഞ്ചോ​ട​ട​ക്കി പി​ടി​ക്കു​ന്ന​വ​രാ​ണ്. 

എ​ന്നാ​ല്‍, ഒ​രു മ​ത്സ​രം നേ​രി​ട്ടു​കാ​ണാ​നോ ഗാ​ല​റി​യി​ലെ ആ​വേ​ശ​ത്തി​നൊ​പ്പം തു​ള്ളി​ച്ചാ​ടാ​നോ അ​വ​ര്‍ക്കാ​കി​ല്ല. കാ​ര​ണം പ​ല​താ​ണ്. അ​പ​രി​ഷ്‌​കൃ​ത​രെ​ന്നോ പ​ണ​മി​ല്ലാ​ത്ത​വ​രെ​ന്നോ തൊ​ലി​ക്ക് വെ​ളു​പ്പി​ല്ല​ന്നു പ​റ​ഞ്ഞു മാ​റ്റി​നി​ര്‍ത്തു​ന്ന​വ​രോ ഒ​ക്കെ​യാ​ണ് അ​വ​ര്‍.  കോ​പ്പ​ക​ബാ​ന ബീ​ച്ചി​ല്‍ ദേ​ശീ​യ ടീ​മി​ന്‍റെ മ​ത്സ​രം ആ​വേ​ശ​ത്തോ​ടെ കാ​ണു​ന്ന വ​ലി​യ ഒ​രു സ​മൂ​ഹ​മു​ണ്ട്. അ​വ​രു​ടെ ഇ​ട​യി​ല്‍ അ​വ​രേ​പ്പോ​ലെ ആ​ര​വ​ത്തി​ല​മ​ര്‍ന്ന് ക​ളി​കാ​ണാ​ന്‍ ഈ ​പ​ത്തു​വ​യ​സു​കാ​ര​ന്‍റെ​യും ഉ​ള്ളം കൊ​തി​ക്കു​ന്നു​ണ്ട്. തീ​ര്‍ച്ച. എ​ന്നാ​ല്‍, കു​ടും​ബ​ത്തി​ന്‍റെ അ​ര​ക്ഷി​താ​വ​സ്ഥ​യും പ​ട്ടി​ണി​യും അ​തി​ല്‍നി​ന്ന് അ​വ​നെ അ​ക​റ്റു​ന്നു. ഒ​രു​വ​ശ​ത്ത് മാ​റി​യി​രു​ന്ന് ത​ന്‍റെ ജോ​ലി​യി​ലേ​ര്‍പ്പെ​ടു​ന്ന ആ ​പ​ത്തു​വ​യ​സു​കാ​ര​നെ യാ​ദൃ​ശ്ചി​ക​മാ​യാ​ണ് ക​ണ്ണി​ല്‍പ്പെ​ട്ട​ത്. 

ക​ളി​ക്കാ​ഴ്ച​ക്കാ​രു​ടെ കാ​ണി​ക്ക​ലു​ക​ള്‍ക്ക് ഊ​ര്‍ജം പ​ക​ര്‍ന്ന് അ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണം ത​ന്‍റെ കു​ടും​ബ​ത്തി​ന് ഒ​രു നേ​ര​ത്തെ ആ​ഹാ​ര​ത്തി​നു​പ​ക​രി​ക്കും എ​ന്ന തി​രി​ച്ച​റി​വാ​ണ് അ​വ​നെ ഇ​വ​രു​ടെ ഇ​ട​യി​ലെ​ത്തി​ച്ച​ത് എ​ന്നു മ​ന​സി​ലാ​യി. കൈ​യി​ല്‍ വ​ലി​യൊ​രു ചെ​ണ്ട​യു​ണ്ട്. ന​മ്മു​ടെ നാ​ട്ടി​ല്‍ കാ​ണു​ന്ന ചെ​ണ്ട​യ​ല്ല. പാ​തി​മു​റി​ച്ച വ​ലി​യ ത​ടി​യി​ല്‍ മൃ​ഗ​ത്തോ​ല്‍ കെ​ട്ടി​യു​ണ്ടാ​ക്കി​യ ഒ​രു​ത​രം ചെ​ണ്ട. ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​ര്‍ക്ക് ആ​വേ​ശം പ​ക​രാ​ന്‍ സം​ഗീ​തോ​പ​ക​ര​ണ​വു​മാ​യി എ​ത്തി​യ​താ​ണ് അ​ല​ക്‌​സ് റോ​ഡ്രി​ഗോ. 

കോ​പ്പ​ക​ബാ​ന ബീ​ച്ചി​ന്‍റെ ഒ​രു വ​ശ​ത്തെ വ​ഴി​യി​രി​കി​ല്‍ ഇ​രു​ന്ന് മ​നോ​ഹ​ര​മാ​യി ചെ​ണ്ട​കൊ​ട്ടു​ക​യാ​ണ് അ​വ​ന്‍. നി​ര​വ​ധി പേ​ര്‍ അ​വ​നെ ക​ണ്ടി​ട്ടും കാ​ണാ​ത്ത​ഭാ​വ​ത്തി​ല്‍ പോ​കു​ന്നു. ചി​ല​ര്‍ എ​ന്താ​ശ​ബ്ദം എ​ന്ന് എ​ത്തി നോ​ക്കു​ന്നു. മ​റ്റു​ചി​ല​രാ​വ​ട്ടെ അ​വ​ന്‍റെ അ​ടു​ത്തി​രു​ന്ന് അ​വ​ന്‍റെ വൈ​ഭ​വം മ​ന​സി​ലാ​ക്കു​ന്നു. ചി​ല​ര്‍ പ​ണ​വും കൊ​ടു​ക്കു​ന്നു​ണ്ട്. കോ​പ്പ​ക​ബാ​ന​യി​ല്‍നി​ന്ന പോ​രു​മ്പോ​ഴും അ​വ​ന്‍റെ നി​ഷ്‌​ക​ള​ങ്ക​മാ​യ മു​ഖം മ​ന​സി​ല്‍നി​ന്നു മാ​യു​ന്നി​ല്ല. അ​ല​ക്‌​സ് റോ​ഡ്രി​ഗോ  കൊ​ട്ടി​ക്കൊ​ണ്ടേ​യി​രി​ക്കു​ക​യാ​ണ്... 

കോ​പ്പ​ക​ബാ​ന​യി​ല്‍നി​ന്ന് മാ​റ​ക്കാ​ന​യു​ടെ വി​ശാ​ല​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു പോ​കാം. ഗാ​ല​റി​യി​ലേ​ക്കു നോ​ക്കി​യാ​ലും കാ​ണാ​ന്‍ ക​ഴി​യു​ന്ന ഒ​രു വ​സ്തു​ത​യു​ണ്ട്. സാ​ധാ​ര​ണ​ക്കാ​ര്‍ക്കും തൊ​ലി​വെ​ളു​പ്പി​ല്ലാ​ത്ത​വ​ര്‍ക്കും ക​യ​റി​യി​രി​ക്കാ​ന്‍ പ​റ്റു​ന്ന ഒ​രി​ട​മ​ല്ല മാ​റ​ക്കാ​ന സ്റ്റേ​ഡി​യം. മ​റ്റു സ്റ്റേ​ഡി​യ​ങ്ങ​ളി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. സ​ങ്ക​ര വം​ശീ​യ​ത​യ്ക്ക് പേ​രു​കേ​ട്ട സ്ഥ​ല​മാ​ണ് ബ്ര​സീ​ല്‍. സ​മ​ഭാ​വ​ന​യോ​ടെ​യാ​ണ് എ​ല്ലാ​വ​രും പ​ര​സ്പ​രം കാ​ണു​ന്ന​ത് എ​ന്നൊ​ക്കെ പ​റ​യു​മ്പോ​ഴും വം​ശീ​യ​മാ​യ വേ​ര്‍തി​രി​വ് ഇ​വി​ടെ കാ​ണാ​നാ​കും. 

പെ​ലെ​യും ദി​ദ​യും ജ​ര്‍സീ​ഞ്ഞോ​യും റൊ​ണാ​ള്‍ഡീ​ഞ്ഞോ​യും എ​ന്തി​ന് നെ​യ്മ​റു​മാ​ക്കെ ക​ട​ന്നു​വ​ന്ന​ത് ആ​ഫ്രി​ക്ക​ന്‍ വം​ശ​ജ​രു​ടെ ഇ​ട​യി​ല്‍നി​ന്നാ​ണ് എ​ന്നി​രി​ക്കെ ക​ളി കാ​ണു​ന്ന​വ​രു​ടെ ഇ​ട​യി​ല്‍ ക​റു​ത്ത​മു​ത്തു​ക​ള്‍ക്ക് വ​ലി​യ സ്ഥാ​ന​മി​ല്ല. ഇ​ട​തു​പ​ക്ഷ, പു​രോ​ഗ​മ​ന പാ​ര്‍ട്ടി​ക​ള്‍ നി​ര​വ​ധി ത​വ​ണ ഭ​രി​ച്ചി​ട്ടു​ള്ള ഒ​രി​ട​മാ​ണ് ബ്ര​സീ​ലെ​ന്ന് ഓ​ര്‍ക്ക​ണം. ഇ​പ്പോ​ള്‍ ഭ​രി​ക്കു​ന്ന​തും അ​വ​ര്‍ത​ന്നെ. 

എ​ന്നാ​ല്‍, വം​ശ, വ​ര്‍ഗ വേ​ര്‍തി​രി​വു​ക​ള്‍ ഇ​വി​ടെ ഇ​പ്പോ​ഴും തു​ട​രു​ന്നു. ആ​ന്‍റി റേ​സി​സം ലോ​ക​ക​പ്പ് എ​ന്നാ​ണ് ഈ ​ലോ​ക​ക​പ്പി​നെ ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റ് ദി​ല്‍മ റൂ​സ​ഫും ഫി​ഫ പ്ര​സി​ഡ​ന്‍റ് സെ​പ് ബ്ലാ​റ്റ​റും വി​ശേ​ഷി​പ്പി​ച്ച​ത്. എ​ന്നാ​ല്‍, ബ്ര​സീ​ലി​ല്‍ത്ത​ന്നെ അ​തു​ണ്ട് എ​ന്നു വ്യ​ക്ത​മാ​കു​ന്ന കാ​ഴ്ച​ക​ളാ​ണ് ഇ​വ​യൊ​ക്കെ. വം​ശീ​യ അ​ധി​ക്ഷേ​പ ആ​രോ​പ​ണ​ങ്ങ​ളും ക​ളി​ക്കാ​ര്‍ക്കെ​തി​രേ​യും കാ​ണി​ക​ള്‍ക്കെ​തി​രേ​യും ഉ​ണ്ടാ​യി​ക്ക​ഴി​ഞ്ഞു. 

വ​ലി​യ ത​ര​ത്തി​ലു​ള്ള കാ​മ്പ​യി​നു​ക​ള്‍ ഫി​ഫ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​വ​യൊ​ന്നും ജ​ന​ങ്ങ​ളി​ലേ​ക്ക് പൂ​ര്‍ണ​മാ​യ അ​ര്‍ധ​ത്തി​ല്‍ എ​ത്തു​ന്നി​ല്ല എ​ന്നു​വേ​ണം മ​ന​സി​ലാ​ക്കാ​ന്‍. ബ്ര​സീ​ലി​ല്‍ തൊ​ലി ക​റു​ത്ത​വ​ര്‍ ഇ​പ്പോ​ഴും അ​വ​ഗ​ണ​ന അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്ന് നി​ര​വ​ധി പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്നു.​മ​റ്റ് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലും അ​മേ​രി​ക്ക പോ​ലു​ള്ള സ​മ്പ​ന്ന രാ​ജ്യ​ങ്ങ​ളി​ലും കാ​ണു​ന്ന​തു​പോ​ലെ അ​ത്ര​പ്ര​ക​ട​മ​ല്ല എ​ന്നു മാ​ത്രം. 

വ​ന്‍കി​ട റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും വ​ന്‍കി​ട വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലും പോ​ഷ് സ്ട്രീ​റ്റു​ക​ളി​ലും മാ​റ​ക്കാ​ന പോ​ലു​ള്ള സ്‌​റ്റേ​ഡി​യ​ങ്ങ​ളി​ലും നി​ങ്ങ​ള്‍ ആ​രെ മി​സ് ചെ​യ്യു​ന്നു​വോ അ​വ​രാ​ണ് ബ്ര​സീ​ലി​ലെ ക​റു​ത്ത​വ​ര്‍.  വെ​ളി​ച്ച​ത്തു​വ​രാ​ന്‍ ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​ര്‍. വെ​ളി​ച്ചം അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത​വ​ര്‍. ഫു്ട്‌​ബോ​ള്‍ എ​ന്ന ക​ളി​യെ നി​ങ്ങ​ള്‍ ബ്യൂ​ട്ടി​ഫു​ള്‍ ഗെ​യിം(​ജോ​ഗോ ബൊ​നീ​ട്ടോ) എ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ എ​ല്ലാ​ത്ത​ര​ക്കാ​രും ഇ​തി​ന്‍റെ ഭാ​ഗ​മാ​ക​ണം. വം​ശീ​യ വ്യ​ത്യാ​സം വേ​ണ്ടേ വേ​ണ്ട.


വാർത്തകൾ

Sign up for Newsletter



top