28
May 2020 - 4:45 am IST

Download Our Mobile App

Bollywood

thapsee-pannu-chops-hair

ത​പ്സി​യു​ടെ മു​ടി പ​രീ​ക്ഷ​ണ​ങ്ങ​ൾ

Published:04 April 2020

എ​ന്‍റെ മു​ടി​യി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ള്‍! എ​ന്‍റെ ക്യാ​പ്ഷ​നോ​ടൊ​യാ​ണ് താ​രം പു​തി​യ പ​രീ​ക്ഷ​ണ​ത്തെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ വീ​ഡി​യോ​യും പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. എ​ന്‍റെ മു​ടി​യി​ല്‍ ഞാ​ന്‍ എ​ല്ലാ​യ്‌​പ്പോ​ഴും പ​രീ​ക്ഷ​ണം ന​ട​ത്താ​റു​ണ്ട്

ശ​ക്ത​മാ​യ  ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ൽ ത​ന്‍റേ​താ​യ സ്ഥാ​നം നേ​ടി​യെ​ടു​ത്ത താ​ര​മാ​ണ് ത​പ്സി പ​ന്നു. ബോ​ൾ​ഡ് ആ​ൻ​ഡ് സ്ട്രോ​ങ്ങ് ക​ഥാ​പാ​ത്ര​ങ്ങ​ളി​ലാ​ണ് താ​രം അ​ധി​ക​വും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ത​പ്സി​യു​ടെ ചി​ത്ര​ങ്ങ​ൾ പോ​ലെ ത​ന്നെ​യാ​ണ് താ​ര​ത്തി​ന്‍റെ പ​ല നി​ല​പാ​ടു​ക​ളും. ഇ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ബോ​ളി​വു​ഡ് കോ​ള​ങ്ങ​ളി​ലും ച​ർ​ച്ച​യാ​കാ​റു​മു​ണ്ട്.ലോ​ക്ക് ഡൗ​ൺ കാ​ലം മ​റ്റു​ള്ള താ​ര​ങ്ങ​ളെ പോ​ലെ ത​പ്സി​യും വീ​ട്ടി​ൽ ത​ന്നൊ​ണ്. എ​ല്ലാ​വ​രും പാ​ച​ക​ത്തി​ലും വീ​ട്ടു ജോ​ലി​യി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മ്പോ​ൾ ന​ടി മു​ടി സം​ര​ക്ഷ​ണ​ത്തി​ലാ​ണ്. സ്വ​ന്തം ത​ല​മു​ടി​യി​ൽ പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് തു​നി​യു​ക​യാ​ണ് താ​രം. അ​ത് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​മു​ണ്ട്.

എ​ന്‍റെ മു​ടി​യി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ള്‍! എ​ന്‍റെ ക്യാ​പ്ഷ​നോ​ടൊ​യാ​ണ് താ​രം പു​തി​യ പ​രീ​ക്ഷ​ണ​ത്തെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ വീ​ഡി​യോ​യും പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. എ​ന്‍റെ മു​ടി​യി​ല്‍ ഞാ​ന്‍ എ​ല്ലാ​യ്‌​പ്പോ​ഴും പ​രീ​ക്ഷ​ണം ന​ട​ത്താ​റു​ണ്ട്. പ്ല​സ്ടു​വി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ര​ഹ​സ്യ​മാ​യി എ​ന്‍റെ ത​ല​മു​ടി സ്‌​ട്രെ​യ്റ്റ് ചെ​യ്തി​രു​ന്നു. കു​റ​ച്ച് വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ് എ​നി​ക്ക് നീ​ല, പ​ര്‍പ്പി​ള്‍ ക​ള​ർ ചെ​യ്യ​ണ​മെ​ന്ന് തോ​ന്നി, ഈ ​ഘ​ട്ട​ത്തി​ല്‍ ആ​രും ശ്ര​ദ്ധി​ക്കി​ല്ലെ​ന്ന് ക​രു​തി... ക​റു​പ്പ് മ​ടു​ത്തു. കു​റ​ച്ച് ദി​വ​സ​ത്തേ​ക്ക് ഇ​ത് ര​സ​ക​ര​മാ​യി​ര​ക്കും, പ​ക്ഷേ ക​ള​ര്‍ ചെ​യ്ത​ത് എ​നി​ക്ക് പേ​ടി​സ്വ​പ്ന​ങ്ങ​ള്‍ ന​ല്‍കു​ന്നു​ണ്ട്" എ​ന്ന് ത​പ്‌​സി കു​റി​ച്ചു.

 കൂ​ടാ​തെ ത​ന്‍റെ ക്രൈം ​ഇ​ന്‍ പാ​ർ​ട്ട്ണ​ർ കാ​ന്താ മോ​ട്വാ​നി​യി​ല്‍ നി​ന്നാ​ണ് ഇ​ത്ത​രം ഭ്രാ​ന്ത​ന്‍ ആ​ശ​യ​ങ്ങ​ള്‍ ജീ​വി​ത​ത്തി​ലേ​ക്ക് എ​പ്പോ​ഴും ല​ഭി​ക്കു​ന്ന​തെ​ന്നും താ​രം കു​റി​ക്കു​ന്നു. നി​ങ്ങ​ളു​ടെ മു​ടി​യെ സൂ​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ങ്കി​ല്‍ ദ​യ​വാ​യി ഇ​ത് വീ​ട്ടി​ലോ മ​റ്റെ​വി​ടെ​യെ​ങ്കി​ലു​മോ പ​രീ​ക്ഷി​ക്ക​രു​ത് എ​ന്ന മു​ന്ന​റി​യ​പ്പ് താ​രം ന​ല്‍കു​ന്നു​ണ്ട്. താ​ര​ത്തി​ന്‍റെ  മു​ടി സം​ര​ക്ഷ​ണം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച വി​ഷ​യ​മാ​യി​ട്ടു​ണ്ട്. ര​സ​ക​ര​മ​യ ക​മ​ന്‍റെു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ക്കു​ന്ന​ത്. താ​ര​ത്തി​ന്‍റെ ഹെ​യ​ർ സ്റ്റൈ​ൽ പ​ല​പ്പോ​ഴും പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ൽ ച​ർ​ച്ച​യാ​കാ​റു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top