26
May 2020 - 11:28 am IST

Download Our Mobile App

Wellness

immunity

ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യത്തോടെയിരിക്കാം

Published:04 April 2020

അതുമാത്രമല്ല ചൂട് കാലമായതിനാൽ ആരോഗ്യം വേണ്ടത്ര ശ്രദ്ധിക്കുകയും വേണം. ഈ സമയത്ത് ആരോഗ്യത്തോടെയിരിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് നോക്കാം. 

കോവിഡ് ആശങ്കയിലാണിപ്പോൾ ലോകം മുഴുവനും. എന്നാൽ ഈ സമയത്ത് ആശങ്കയല്ല ജാഗ്രതയാണ് നാം പുലർത്തേണ്ടത്. അതുമാത്രമല്ല ചൂട് കാലമായതിനാൽ ആരോഗ്യം വേണ്ടത്ര ശ്രദ്ധിക്കുകയും വേണം. ഈ സമയത്ത് ആരോഗ്യത്തോടെയിരിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് നോക്കാം. 

വെള്ളം കുടിക്കാം...

മിക്ക അസുഖങ്ങളെയും അകറ്റി നിർത്താൻ പറ്റിയ ഒരു എളുപ്പമാർഗമാണ് വെള്ളം ധാരാളമായി കുടിക്കുക എന്നത്. ദിവസവും രാവിലെ വെറും വയറ്റിൽ ചെറു ചൂട് വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷാംശത്തെ ഇല്ലാതാക്കുകയും ചെയ്യും. 

പഴങ്ങളും പച്ചക്കറികളും കഴിക്കാം...

പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കണം. സമീകൃത ആഹാരം, കൃത്യമായ ഉറക്കം, വ്യായാമം എന്നിവ നിർബന്ധമായും ശീലമാക്കണം. വിറ്റമിൻ സി ധാരാളമടങ്ങിയ ഓറഞ്ച്, പച്ചചീര എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. നട്സ്, മത്സ്യം എന്നിവയ്ക്ക് പുറമേ ഇഞ്ചി, മഞ്ഞൾ, വെളുത്തുള്ളി എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 

കൈകൾ വൃത്തിയായി കഴുകുക...

കൈ എപ്പോഴും വൃത്തിയാക്കി വയ്ക്കാൻ പ്രധാനമായും ശ്രദ്ധിക്കണം. കാരണം നിങ്ങൾ പോലും അറിയാതെ അണുക്കൾ നമ്മുടെ ശരീരത്തിലെത്തുകയും ഇത് രോഗം പിടിപെടാനുള്ള സാധ്യത കൂട്ടുകയും ചെയ്യും. സോപ്പും വെള്ളവും ഉപയോഗിച്ച് 15 മുതൽ 20 സെക്കൻഡ് നേരമെങ്കിലും കൈ കഴുകണം.


വാർത്തകൾ

Sign up for Newsletter



top