26
May 2020 - 12:25 pm IST

Download Our Mobile App

Gulf

corona-oman

കോവിഡ്: ഒമാനിൽ ഇന്ന് 25 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

Published:04 April 2020

ഇന്ത്യയിൽ നിന്ന് 111 ഒമാൻ പൗരൻമാരെ തിരികെ രാജ്യത്തെത്തിച്ചിട്ടുണ്ട്. കൊച്ചി, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുമായി 111 ഒമാൻ പൗരൻമാരെ തിരിച്ചയച്ചതായി ഡൽഹിയിലെ ഒമാൻ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

മസ്കറ്റ്: ഒമാനിൽ ഇന്ന് 25 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 277 ആയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 207 പേരും മസ്കറ്റ് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതിനോടകം 61 പേരാണ് രോഗവിമുക്തരായത്.

ഇന്ത്യയിൽ നിന്ന് 111 ഒമാൻ പൗരൻമാരെ തിരികെ രാജ്യത്തെത്തിച്ചിട്ടുണ്ട്. കൊച്ചി, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുമായി 111 ഒമാൻ പൗരൻമാരെ തിരിച്ചയച്ചതായി ഡൽഹിയിലെ ഒമാൻ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

എറണാകുളത്തും മറ്റ് സമീപ ജില്ലകളിലും വിവിധ അലോപ്പതി, ആയുർവേദ ആശുപത്രികളിൽ ചികിത്സയിലായിരുന്ന 53 ഒമാൻ പൗരൻമാരെയാണ് കൊച്ചിയിൽ നിന്നും തിരികെ ഒമാനിലെത്തിച്ചത്.


വാർത്തകൾ

Sign up for Newsletter



top