29
September 2020 - 6:09 am IST

Download Our Mobile App

Decor

money-plant

ലോ​ക്ക്ഡൗ​ണിൽു മ​ണി പ്ളാ​ന്‍റ് ഒരുകൗ​തു​കം

Published:05 April 2020

# എം.​വി. ഗോ​വി​ന്ദ​ൻ​കു​ട്ടി

തീ​ർ​ത്തും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ചു ക​ഴി​യു​ന്ന കു​മ്പ​ള​ങ്ങാ​ട് പ​ടി​ഞ്ഞാ​റെ​ക്ക​ര ചാ​ഴി​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ ഏ​താ​നും യു​വാ​ക്ക​ളാ​ണ് ത​ങ്ങ​ളു​ടെ വീ​ടി​ന​ടു​ത്തെ ക​നാ​ലി​ന​രി​കി​ലെ മ​തി​ലി​ൽ കു​പ്പി​ക​ളി​ൽ മ​നോ​ഹ​ര​മാ​യ രീ​തി​യി​ൽ മ​ണി പ്ലാ​ന്‍റു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വ​ട​ക്കാ​ഞ്ചേ​രി: പ്ര​കൃ​തി സൗ​ഹാ​ർ​ദ സ​ന്ദേ​ശ​വു​മാ​യി ലോ​ക് ഡൗ​ൺ ദി​ന​ങ്ങ​ളി​ലെ ബോ​ട്ടി​ൽ മ​ണി​പ്ലാ​ന്‍റ് സം​ര​ക്ഷ​ണ​വു​മാ​യി യു​വാ​ക്ക​ൾ. തീ​ർ​ത്തും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ചു ക​ഴി​യു​ന്ന കു​മ്പ​ള​ങ്ങാ​ട് പ​ടി​ഞ്ഞാ​റെ​ക്ക​ര ചാ​ഴി​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ ഏ​താ​നും യു​വാ​ക്ക​ളാ​ണ് ത​ങ്ങ​ളു​ടെ വീ​ടി​ന​ടു​ത്തെ ക​നാ​ലി​ന​രി​കി​ലെ മ​തി​ലി​ൽ കു​പ്പി​ക​ളി​ൽ മ​നോ​ഹ​ര​മാ​യ രീ​തി​യി​ൽ മ​ണി പ്ലാ​ന്‍റു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്ത് അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​ഞ്ഞ മ​ദ്യ​കു​പ്പി​ക​ളും മ​റ്റും അ​ണു​വി​മു​ക്ത​മാ​ക്കി​യാ​ണ് ചെ​ടി​ക​ൾ അ​വ​യി​ൽ ഇ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്. 

നി​ശ്ചി​ത അ​ക​ല​ത്തി​ൽ ഭം​ഗി​യു​ള്ള ക​യ​റു​ക​ളി​ൽ തീ​ർ​ത്ത മൂ​ന്നും നാ​ലും വ​രി​ക​ളി​ലാ​യി മ​തി​ലി​ൽ തൂ​ക്കി​യി​ട്ട മ​ണി പ്ലാ​ന്‍റു​ക​ൾ നി​റ​ഞ്ഞ കു​പ്പി​ക​ൾ വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും സ​മ്മാ​നി​ക്കു​ന്ന​ത് കൗ​തു​ക​ക്കാ​ഴ്ച ത​ന്നെ. ചാ​ഴി​ക്കു​ളം പ്ര​ദേ​ശ​ത്ത് 20 പേ​ര​ട​ങ്ങു​ന്ന യു​വ കൂ​ട്ടാ​യ്മ​യു​ണ്ടെ​ങ്കി​ലും കൊ​വി​ഡ് - 19 നി​യ​ന്ത്ര​ണം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പ​രി​സ​ര​വാ​സി​ക​ളാ​യ വി​പി​ൻ, സ​ന്ദീ​പ്, ര​ഞ്ജു , രോ​ഹി​ത്, സ​ജീ​വ്, അ​രു​ൺ എ​ന്നി​വ​രാ​ണ് ചെ​ടി​ക​ളു​ടെ പ്ര​ധാ​ന പ​രി​പാ​ല​ക​ർ. ഓ​രോ​രു​ത്ത​രും വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ലാ​ണ് ഈ ​നി​യ​ന്ത്ര​ണ കാ​ല​യ​ള​വി​ൽ ചെ​ടി​ക​ളെ പ​രി​പാ​ലി​ക്കാ​നെ​ത്തു​ന്ന​ത്. കൊ​വി​ഡ് നി​യ​ന്ത്ര​ണ കാ​ല​യ​ള​വി​ന് ശേ​ഷം ഈ ​കൗ​തു​ക പ​ദ്ധ​തി ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലും ഒ​രു​ക്കി​യെ​ടു​ക്കാ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം. 

സാ​ധാ​ര​ണ​ക്കാ​രു​ൾ​പ്പ​ടെ എ​ല്ലാ​വ​ർ​ക്കും സ്വ​ന്തം വീ​ട്ടു​മ​തി​ലി​ലും മ​റ്റും എ​ളു​പ്പ​ത്തി​ൽ കു​റ​ഞ്ഞ ചെ​ല​വി​ൽ ഒ​രു​ക്കാ​വു​ന്ന സം​വി​ധാ​നം കൂ​ടി​യാ​ണി​തെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ഒ​രു പൂ​ന്തോ​ട്ട​ത്തി​നൊ​ടു ചേ​ർ​ന്നാ​ണെ​ങ്കി​ൽ കാ​ഴ്ച അ​തി ഗം​ഭീ​ര​മാ​വും കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​വും ഇ​ല​ക്ട്രീ​ഷ്യ​ൻ കൂ​ടി​യാ​യ അ​രു​ൺ പ​റ​യു​ന്നു. ച​ന്ത​മു​ള്ള ഒ​രി​ടം സൃ​ഷ്ടി​ക്കു​ന്ന​തോ​ടൊ​പ്പം പ്ര​കൃ​തി​യോ​ടി​ണ​ങ്ങി​യ ഒ​രു അ​ന്ത​രീ​ക്ഷം കൂ​ടി ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ക എ​ന്ന ചി​ന്ത​യാ​ണ് ത​ങ്ങ​ൾ​ക്കു​ള്ള​തെ​ന്നാ​ണ് യു​വാ​ക്ക​ളു​ടെ ഭാ​ഷ്യം. തൂ​ങ്ങി​യാ​ടു​ന്ന പ​ല നി​റ​മു​ള്ള കു​പ്പി​ക​ളി​ൽ പ​ച്ച​പ്പു നി​റ​ഞ്ഞ മ​ണി പ്ലാ​ന്‍റു​ക​ൾ നി​റ​യു​മ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ളും യു​വാ​ക്ക​ൾ​ക്കു​ള്ള പ്രോ​ത്സാ​ഹ​നം അ​റി​യി​ക്കു​ക​യാ​ണ് .


വാർത്തകൾ

Sign up for Newsletter



top