26
May 2020 - 12:54 pm IST

Download Our Mobile App

Religious

arattupuzha-pooram-not-held

ചരിത്രത്തിലാദ്യമായി ആറാട്ടുപുഴ പൂരം നടന്നില്ല

Published:06 April 2020

# ഹരി ഇരിങ്ങാലക്കുട

രു കാലത്ത് 108 ദേവീ ദേവന്മാർ ഇവിടെ അണിനിരന്നതായി പറയുന്നു. ഭൂമിയിലെ ദേവ മേള  എന്നറിയപ്പെടുന്ന ഈ പൂരം ചടങ്ങുകളുടെ പ്രാധാന്യം കൊണ്ടും കാഴ്ചയിലെ പ്രൗഢി കൊണ്ടും കേരളത്തിലെ ഏറ്റവും വലിയ പൂരമായിട്ടാണ് ആഘോഷിച്ചിരുന്നത്. കാലം മാറിയതോടെ ദേവീ-ദേവന്മാരുടെ എണ്ണത്തിൽ കുറവുണ്ടായി.

കരുവന്നൂർ: 1437 വർഷങ്ങൾ പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്ന ആറാട്ടുപുഴ പൂരം നടക്കാതിരുന്നത് ചരിത്രത്തിലാദ്യം. കേരളത്തിലെ ഏറ്റവും പഴക്കമുള്ള പൂരാഘോഷമെന്ന നിലയിൽ പൂരങ്ങളുടെ പൂരമായി പഴമക്കാർ കരുതിയിരുന്നത് ആറാട്ടുപുഴ പൂരമാണ്. ഒരു കാലത്ത് 108 ദേവീ ദേവന്മാർ ഇവിടെ അണിനിരന്നതായി പറയുന്നു. ഭൂമിയിലെ ദേവ മേള  എന്നറിയപ്പെടുന്ന ഈ പൂരം ചടങ്ങുകളുടെ പ്രാധാന്യം കൊണ്ടും കാഴ്ചയിലെ പ്രൗഢി കൊണ്ടും കേരളത്തിലെ ഏറ്റവും വലിയ പൂരമായിട്ടാണ് ആഘോഷിച്ചിരുന്നത്. കാലം മാറിയതോടെ ദേവീ-ദേവന്മാരുടെ എണ്ണത്തിൽ കുറവുണ്ടായി.

മുപ്പത്തിമുക്കോടി ദേവഗണങ്ങളുടെയും സാന്നിധ്യം കൊണ്ട് പവിത്രമായതിനാൽ ആറാട്ടുപുഴ പൂരം വൈകുണ്ഠ ദര്‍ശനത്തിന് സമമായി പ്രാധാന്യം കല്‍പ്പിക്കുന്നു. എന്നാല്‍ ഇന്നലെ ആയിരങ്ങൾ തിങ്ങി നിറയേണ്ടിയിരുന്ന പൂരപാടം വിജനമാണ്. കോവിഡ് 19 എന്ന മഹാമാരിയ്ക്ക് എതിരെ നടക്കുന്ന പോരാട്ടത്തില്‍ ആറാട്ടുപുഴ പൂരവും പങ്കാളിത്വം വഹിയ്ക്കുകയാണ്. പൂരപ്പാടത്ത് എങ്ങും മൂകത മാത്രം. പാതി വഴിയില്‍ നിലച്ച തേവര്‍ സ്വീകരണ പന്തലിന്റെയും മറ്റും നിര്‍മ്മാണ ഭാഗങ്ങള്‍ കാണാം വഴിയില്‍. ക്ഷേത്രനട അടച്ചിട്ടിരിക്കുന്നു. മദ്ധ്യ കേരളത്തിലെ 24 ക്ഷേത്രങ്ങളിലായി 13 ദിവസങ്ങളോളം നീണ്ട് നില്‍ക്കുന്ന പൂരക്കാലത്ത് ചെറുതും വലുതുമായി 465 എഴുന്നള്ളിപ്പുകളാണ് നടന്നു വരാറുള്ളത്. 

 പതിനായിരം തൊഴില്‍ ദിനങ്ങളാണ് പൂരത്തിനോട് അനുബന്ധിച്ച് തൊഴിലാളികള്‍ക്ക് ലഭ്യമായിരുന്നത്. ആറാട്ടുപുഴപൂരത്തിൻ്റെ നെടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവര്‍ തന്റെ ഗുരുനാഥനെ കാണാന്‍ വരുന്നതാണ് ആറാട്ടുപുഴപൂരം എന്നാണ് ഐതിഹ്യം. ഇത്തവണ തൃപ്രയാര്‍ തേവര്‍ പുറത്തേയ്ക്ക് എഴുന്നള്ളിയില്ല. തേവര്‍ക്ക് പുഴകടക്കാന്‍ പള്ളിയോടം നീരണിഞ്ഞില്ല. മറ്റ് ആചാരങ്ങള്‍ ഒന്നും നടന്നില്ല. ഒരാഴ്ചത്തെ പൂരം പുറപ്പാടിനു പരിസമാപ്തി കുറിച്ചുകൊണ്ട് നടക്കുന്ന പൂരത്തില്‍ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവാണ് ആദ്യം എഴുന്നെള്ളിയിരുന്നത്. വൈകിട്ട് ആറു മണിക്ക് ഒമ്പത് ഗജവീരന്മാരുടെ അകമ്പടിയോടെയാണ് ശാസ്താവ് എഴുന്നെള്ളുക. പാഞ്ചാരിമേളം എഴുന്നെള്ളത്തിന് മാറ്റ് കൂട്ടും. തുടര്‍ന്ന് മറ്റു ദേവീദേവന്മാരുടെ എഴുന്നെള്ളത്താണ് . എഴുന്നെള്ളത്തുകള്‍ക്കു ശേഷം വെടിക്കെട്ടുണ്ടാകാറുണ്ട്. പുലര്‍ച്ചെ മൂന്നിന് കൂട്ടിയെഴുന്നെള്ളിപ്പ്. രാജകീയ പ്രൗഡിയോടെ തൃപ്രയാര്‍ തേവരും ഇടത്തുഭാഗത്ത്

ചാത്തക്കുടത്ത് ശാസ്താവിനോടൊപ്പം ഊരകത്തമ്മ തിരുവടിയും വലത്തുഭാഗത്ത് ചേര്‍പ്പ് ഭഗവതിയും എഴുന്നെള്ളും. കൂട്ടിയെഴുന്നെള്ളിപ്പിന് 71 ഓളം ആനകളാണ് അണി നിരക്കുക. കൂട്ടിയെഴുന്നെള്ളിപ്പിനെ പ്രദക്ഷിണം വച്ചു ഭക്തര്‍ മന്ദാരം കടവില്‍ ദേവീദേവന്മാരുടെ ആറാട്ടിലും പങ്കെടുക്കും. രാവിലെ ഒമ്പതിന് എല്ലാ ദേവീദേവന്മാരെയും ആതിഥേയനായ ആറാട്ടുപുഴ ശാസ്താവ് ഉപചാരം പറഞ്ഞയയ്ക്കും. തുടര്‍ന്ന് അടുത്ത വര്‍ഷത്തെ പൂരത്തിന്റെ തീയതി പ്രഖ്യാപിക്കുന്നതോടെ പൂരത്തിന് പരിസമാപ്തിയാവുകയായി. എന്നാല്‍ ഈ വര്‍ഷം ഇതൊന്നും നടക്കുകയണ്ടായില്ല


വാർത്തകൾ

Sign up for Newsletter



top