26
May 2020 - 1:18 pm IST

Download Our Mobile App

Flash News
Archives

Wellness

health

തടി കൂടാതിരിക്കാൻ ഇത്തിരിയൊന്നു ശ്രദ്ധിച്ചാൽ മതി !

Published:06 April 2020

രാത്രി ചോറ് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് തടി കുറയ്ക്കാനാഗ്രഹിക്കുന്നവർ ചെയ്യേണ്ടത്. 

ലോക്ക്ഡൗണിന്‍റെ ഭാഗമായി എല്ലാവരും വീടുകളിൽ തന്നെ കഴിയുകയാണ്. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ എപ്പോഴും ഭക്ഷണം കഴിക്കലും എന്തെങ്കിലുമൊക്കെ കൊറിച്ചു കൊണ്ടിരിക്കലുമൊക്കെ പലർക്കും ശീലമായി കാണും. എന്നാൽ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന കാര്യം എല്ലാവരും ഓർക്കണം. അമിത ഭാരം ഉണ്ടാവുക, കൊളസ്ട്രോൾ കൂടുക എന്നിവയൊക്കെ ഉണ്ടാകാനുള്ള സാധ്യത ഇപ്പോൾ കൂടുതലാണ്. കുറച്ചൊന്നു ശ്രദ്ധിച്ചാൽ ഇവ ഒഴിവാക്കാനുമാകും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

* കഴിവതും ജങ്ക് ഫുഡ് ഒഴിവാക്കുക. 

* ബ്രെഡ്, പാസ്ത, കുക്കി, ഡോനട്സ്, കേക്കുകൾ എന്നിവയൊക്കെ ഭാരം കൂട്ടുന്നവയാണ്. ഇത്തരം ഭക്ഷണ സാധനങ്ങൾ ഒഴിവാക്കാം. പകരം പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 

* വിറ്റാമിൻ എ, ഡി, സി, ഇ, ബി 6, സെലീനിയം എന്നിവ അടങ്ങിയ ഭക്ഷണങ്ങളാണ് ഈ സമയത്ത് രോഗപ്രതിരോധ ശക്തി കൂട്ടാൻ കഴിക്കേണ്ടത്. 

* രാത്രി ഭക്ഷണം ഏഴ് മണിക്കും എട്ട് മണിക്കും ഇടയിൽ കഴിക്കാം. രാത്രി ചോറ് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് തടി കുറയ്ക്കാനാഗ്രഹിക്കുന്നവർ ചെയ്യേണ്ടത്. 

* ധാരാളം വെള്ളം കുടിക്കുക. സ്നാക്സ് കഴിക്കണമെന്ന് തോന്നുമ്പോഴും നന്നായി വെള്ളം കുടിക്കുക. ഇടയ്ക്ക് പഴങ്ങൾ കഴിക്കാം. അതുപോലെ തന്നെ പഴങ്ങൾ കൊണ്ട് ജ്യൂസ് അടിച്ച് കുടിക്കുന്നതും നല്ലതാണ്. 

* രാവിലെ ഉണരുമ്പോൾ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കാം. അല്ലെങ്കിൽ തേനും നാരങ്ങാനീരും ചേർത്ത വെള്ളം കുടിക്കാം. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. 

* ആൽമണ്ട്, വാൾനട്ട്, കശുവണ്ടി തുടങ്ങിയ ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയായ നട്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.


വാർത്തകൾ

Sign up for Newsletter



top