26
May 2020 - 12:10 pm IST

Download Our Mobile App

Market

gold

സ്വർണ വില ഉയർന്നു; പവന് കൂടിയത് 800 രൂപ

Published:07 April 2020

പവന് 800 രൂപ വർധിച്ച് 32,800 രൂപയായി. ഒരു ഗ്രാമിന് 4100 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് ഒറ്റയടിക്ക് 100 രൂപയാണ് വർധിച്ചത്.

കൊച്ചി: സ്വർണ വില കുതിച്ചുയരുന്നു. പവന് 800 രൂപ വർധിച്ച് 32,800 രൂപയായി. ഒരു ഗ്രാമിന് 4100 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് ഒറ്റയടിക്ക് 100 രൂപയാണ് വർധിച്ചത്. കഴിഞ്ഞ മാസം ആറിന് 32,320 രൂപയിൽ എത്തിയതായിരുന്നു ഇതിന് മുൻപുണ്ടായ കൂടിയ വില. രാജ്യത്ത് പത്തുഗ്രാം സ്വർണത്തിന് ഒറ്റയടിക്ക് 2000 രൂപ ഉയർന്നു. 45,724 രൂപയാണ് നിലവിലെ വില.

അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ദേശീയതലത്തിൽ സ്വർണ വില ഉയർന്നത്. ഡോളറിന് വില കൂടിയതും സ്വർണ വിലയിൽ പ്രതിഫലിച്ചിട്ടുണ്ട്. സ്വർണത്തെ അടിസ്ഥാനമാക്കിയുള്ള എക്സ്ചേഞ്ച് ട്രേഡ്സ് ഫണ്ട്സിൽ നിക്ഷേപം ഉയർന്നിരിക്കുകയാണ്.


വാർത്തകൾ

Sign up for Newsletter



top