26
May 2020 - 12:35 pm IST

Download Our Mobile App

Analysis

business-news

അത്യാർത്തിയുടെ ആഗോളീകരണം

Published:07 April 2020

# അ​നി​ൽ സി. ​വ​ർ​ഗീ​സ് 

ന​വീ​ക​ര​ണം, നി​ർ​മാ​ണം, വി​ൽ​പ്പ​ന, ലാ​ഭം എ​ന്നി​വ​യൊ​ക്കെ​യാ​ണ് ആ​ഗോ​ളീ​ക​ര​ണ​ത്തി​ലേ​ക്കു പോ​കു​മ്പോ​ഴും ഏ​താ​ണ്ടെ​ല്ലാ ബി​സി​ന​സു​ക​ളു​ടെ​യും ല​ക്ഷ്യം. ഡി​മാ​ൻ​ഡ് വ​ർ​ധി​ച്ചു വ​രു​മ്പോ​ൾ അ​തി​നൊ​ത്ത് ല​ഭ്യ​ത​യും വ​ർ​ധി​പ്പി​ക്ക​ണം എ​ന്ന​താ​ണ് ബി​സി​ന​സി​ൽ കൂ​ടു​ത​ൽ പ്ര​ധാ​നം

അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും യ​ന്ത്ര​സാ​മി​ഗ്രി​ക​ളു​ടെ​യും ല​ഭ്യ​ത, വി​ത​ര​ണ പ്ര​ക്രി​യ​യു​ടെ വി​ശാ​ല​ത, ഉ​ത്പാ​ദ​ന വ​സ്തു​ക്ക​ളു​ടെ സ്വ​രു​ക്കൂ​ട്ട​ൽ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ മു​ന്നി​ൽ​ക്ക​ണ്ട് ഏ​താ​ണ്ട് അ​ഞ്ചു പ​തി​റ്റാ​ണ്ടു മു​ൻ​പ് തു​ട​ക്ക​മി​ട്ട​താ​ണ് ആ​ഗോ​ളീ​ക​ര​ണം. ന​വീ​ക​ര​ണം, നി​ർ​മാ​ണം, വി​ൽ​പ്പ​ന, ലാ​ഭം എ​ന്നി​വ​യൊ​ക്കെ​യാ​ണ് ആ​ഗോ​ളീ​ക​ര​ണ​ത്തി​ലേ​ക്കു പോ​കു​മ്പോ​ഴും ഏ​താ​ണ്ടെ​ല്ലാ ബി​സി​ന​സു​ക​ളു​ടെ​യും ല​ക്ഷ്യം. ഡി​മാ​ൻ​ഡ് വ​ർ​ധി​ച്ചു വ​രു​മ്പോ​ൾ അ​തി​നൊ​ത്ത് ല​ഭ്യ​ത​യും വ​ർ​ധി​പ്പി​ക്ക​ണം എ​ന്ന​താ​ണ് ബി​സി​ന​സി​ൽ കൂ​ടു​ത​ൽ പ്ര​ധാ​നം. 

യ​ന്ത്ര​സാ​മി​ഗ്രി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും നി​ർ​മാ​ണ​ത്തി​നു​മെ​ല്ലാം ഒ​രു രാ​ജ്യ​ത്തെ ത​ന്നെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളെ ക​മ്പ​നി​ക​ളും കോ​ർ​പ്പ​റേ​ഷ​നു​ക​ളും നേ​ര​ത്തേ ത​ന്നെ ആ​ശ്ര​യി​ക്കാ​ൻ തു​ട​ങ്ങി. ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന വി​പ​ണി​യോ​ട് കൂ​ടു​ത​ൽ അ​ടു​ക്കു​ക എ​ന്ന നേ​ട്ട​വും അ​തി​നു​ണ്ടാ​യി. ഏ​താ​നും ദ​ശ​ക​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ സാ​ങ്കേ​തി​ക​വി​ദ്യ​യി​ല​ധി​ഷ്ഠി​ത​മാ​യ ആ​ശ​യ​വി​നി​മ​യം വ​ള​രു​ക​യും ലോ​കം ചു​രു​ങ്ങു​ക​യും ചെ​യ്ത​ത് പു​തി​യ ബി​സി​ന​സ് അ​വ​സ​ര​ങ്ങ​ളു​ണ്ടാ​ക്കി. വി​മാ​ന​യാ​ത്ര​യു​ടെ ചെ​ല​വു കു​റ​യു​ക​യും അ​നാ​യാ​സ​മാ​കു​ക​യും ചെ​യ്തു. ഒ​രി​ട​ത്തു മു​ള​പൊ​ട്ടു​ന്ന ബി​സി​ന​സ് ആ​ശ​യം മ​റ്റൊ​രു രാ​ജ്യ​ത്ത് ഉ​ത്പ​ന്ന​മാ​ക്കി മാ​റ്റാ​നാ​യി. നി​ർ​മാ​ണ വ​സ്തു​ക്ക​ൾ​ക്കും നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കും വേ​ണ്ടി​യു​ള്ള ചെ​ല​വി​ൽ വ​ലി​യ കു​റ​വു​ണ്ടാ​ക്കാ​നും ഇ​തു​വ​ഴി ക​ഴി​യു​മെ​ന്ന​ത് ഇ​തി​നൊ​പ്പം നേ​ട്ട​മാ​യി. കു​റ​ഞ്ഞ ചെ​ല​വി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ൽ നി​ർ​മാ​ണം, അ​തും ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട്. 

ഏ​ത് ഉ​ത്പ​ന്ന​ത്തി​നും ഒ​രു പ്രോ​ഡ​ക്റ്റ് ലൈ​ഫ് സൈ​ക്കി​ളു​ണ്ട്. ഉ​ത്പ​ന്ന​ത്തി​നു പ്ര​സ​ക്തി​യി​ല്ലാ​താ​വു​ക​യോ മ​ത്സ​ര​ക്ഷ​മ​മ​ല്ലാ​താ​വു​ക​യോ വി​പ‍ണി​ക്ക് ആ​വ​ശ്യ​മി​ല്ലാ​താ​വു​ക​യോ ചെ​യ്യു​ന്ന​തി​നു മു​ൻ​പ് പ​ര​മാ​വ​ധി നി​ർ​മാ​ണ​ത്തി​ന് പ​ല സ്ഥ​ല​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ ക​ഴി​യു​ന്നു. ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള ഡി​മാ​ൻ​ഡ് നേ​രി​ടാ​ൻ ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി സ​പ്ലൈ സം​വി​ധാ​ന​വും! 

ചൈ​ന കോ​ർ​പ്പ​റേ​ഷ​ൻ

ആ​ഗോ​ളീ​ക​ര​ണം വ്യാ​പി​ച്ച​പ്പോ​ൾ അ​തി​നൊ​ത്ത് ന​ല്ല സ്ട്രാ​റ്റ​ജി ആ​വി​ഷ്ക​രി​ച്ച​തു ചൈ​ന​യാ​ണ്. നി​ർ​മാ​ണ വ​സ്തു​ക്ക​ൾ​ക്കും തൊ​ഴി​ലി​നും അ​വി​ടെ ചെ​ല​വു കു​റ​വ്. അ​തു​കൊ​ണ്ടു ത​ന്നെ മ​റ്റി​ട​ങ്ങ​ളി​ലെ നി​ർ​മാ​താ​ക്ക​ളെ പ​രി​ഗ​ണി​ക്കു​ക പോ​ലും ചെ​യ്യാ​തെ ആ​ഗോ​ള കോ​ർ​പ്പ​റേ​ഷ​നു​ക​ൾ അ​വ​രു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വി​ടെ പ​ദ്ധ​തി​യി​ട്ടു. ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും ചെ​ല​വു കു​റ​യ്ക്കു​ന്ന​തി​ലും ചൈ​ന ഫോ​ക്ക​സ് ചെ​യ്തു. ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള വൈ​ദ​ഗ്ധ്യ​വും രൂ​പ​ക​ൽ​പ്പ​ന​ക​ളും ചൈ​ന​യി​ലെ​ത്തി. ചൈ​ന ഉ​ത്പാ​ദി​പ്പി​ച്ചു​കൊ​ണ്ടു​മി​രു​ന്നു. വൈ​ദ​ഗ്ധ്യം സ്വാ​യ​ത്ത​മാ​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ അ​വ​ർ കൂ​ടു​ത​ൽ ന​ന്നാ​യി കെ​ട്ടി​പ്പ​ടു​ത്തു. ലോ​ക​ത്തി​ന്‍റെ മ​റ്റൊ​രു ഭാ​ഗ​ത്തു​നി​ന്നും മ​ത്സ​രം നേ​രി​ടേ​ണ്ടി​വ​രു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി. മ​രു​ന്നു​ക​ൾ മു​ത​ൽ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വ​രെ, കാ​റു​ക​ൾ മു​ത​ൽ മാ​സ്കു​ക​ൾ വ​രെ, എ​ല്ലാം കു​റ​ഞ്ഞ ചെ​ല​വി​ൽ കു​റ​ഞ്ഞ സ​മ​യ​ത്തി​ന് അ​വ​ർ നി​ർ​മി​ച്ചു. 

പൂ​ർ​ണ​മാ​യി ഉ​ത്പാ​ദ​നം ന​ട​ത്തി​യി​രു​ന്ന രാ​ജ്യ​ങ്ങ​ൾ അ​വി​ടെ അ​തു നി​ർ​ത്തി ചൈ​ന​യി​ലേ​ക്കു നീ​ങ്ങി. ചൈ​ന കു​റ​ഞ്ഞ ചെ​ല​വി​ൽ നി​ർ​മി​ച്ചു ത​രും, വ​ലി​യ ആ​ഭ്യ​ന്ത​ര വി​പ​ണി​യു​മു​ണ്ട്- അ​വ​ർ വി​ശ്വ​സി​ച്ചു. ആ‍ശ​യ രൂ​പീ​ക​ര​ണം, ഉ​ത്പാ​ദ​നം, വി​പ​ണ​നം എ​ന്നി​വ​യി​ലൊ​ക്കെ കി​ഴ​ക്കാ​കാം ഫോ​ക്ക​സ് എ​ന്ന് പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു. ചൈ​നീ​സ് ഉ​ത്പാ​ദ​ന പ്ര​ക്രി​യ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി. ഒ​രേ ഉ​ത്പ​ന്നം ത​ന്നെ ഓ​രോ ഉ​പ​ഭോ​ക്താ​വും വാ​ങ്ങാ​ൻ ത​യാ​റാ​വു​ന്ന വി​ല​യ്ക്ക് വി​ൽ​ക്കാ​ൻ ക​ഴി​യു​ന്ന വ്യ​ത്യ​സ്ത ഗു​ണ​നി​ല​വാ​രം അ​വ​രു​ണ്ടാ​ക്കി. അ​വ​ർ ക​ഠി​നാ​ധ്വാ​നി​ക​ളാ​യി. വേ​ഗ​മാ​ർ​ജി​ച്ചു. എ​ൻ​ജി​നീ​യ​റി​ങ്, ഉ​ത്പാ​ദ​ന സ്കി​ല്ലു​ക​ൾ അ​തി​വേ​ഗം ക​ര​സ്ഥ​മാ​ക്കി.

ഈ ​വ​ള​ർ​ച്ച​യ്ക്ക് ചൈ​നീ​സ് സ​ർ​ക്കാ​ർ അ​തി​വേ​ഗം ഇ​ന്ധ​ന​മൊ​ഴി​ച്ചു. ഉ​ചി​ത​മാ​യ വാ​യ്പാ സം​വി​ധാ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ചു. ട്രേ​ഡ് ജേ​ർ​ണ​ലു​ക​ൾ, ട്രേ​ഡ് ഫെ​യ​റു​ക​ൾ, അ​തു​പോ​ലു​ള്ള വ​ലി​യ ആ​ഗോ​ള ഇ​വ​ന്‍റു​ക​ളി​ലൂ​ടെ ട്രേ​ഡി​ങ് സ്ഥാ​പ​ന​ങ്ങ​ൾ ഡി​മാ​ൻ​ഡ് ക​ണ്ടെ​ത്തി. ഉ​ത്സാ​ഹി​ക​ളാ​യ കോ​ട്ടെ​ജ് അ​ധി​ഷ്ഠി​ത നി​ർ​മാ​താ​ക്ക​ൾ വ​ലി​യ ക​മ്പ​നി​ക​ളാ​യി. അ​വ​രെ​ല്ലാം ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത് ഒ​ന്നു​മാ​ത്രം, വ​ലി​യ സ്വ​പ്ന​ങ്ങ​ൾ കാ​ണു​ക. ആ​ഗോ​ള ആ​വ​ശ്യം നോ​ക്കി​യു​ള്ള ഉ​ത്പാ​ദ​ന​ത്തി​ൽ ശ്ര​ദ്ധി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ​ക്കു വേ​ണ്ട​ത്. വാ​ങ്ങു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​ർ ഫ​ണ്ടും ന​ൽ​കി.

ബി​സി​ന​സ് തു​ട​ർ​ച്ചാ പ​ദ്ധ​തി 

എ​ല്ലാ വ​ശ​ങ്ങ​ളി​ലെ​യും ക​ഴി​യു​ന്ന​ത്ര എ​ല്ലാ റി​സ്കു​ക​ളും കു​റ​യ്ക്കാ​നോ ശ​മി​പ്പി​ക്കാ​നോ ക​ഴി​യു​ന്ന ത​ര​ത്തി​ൽ എ​ല്ലാ ബി​സി​ന​സി​നും ഒ​രു സെ​ൽ​ഫ് ഓ​ഡി​റ്റ് ഉ​ണ്ടാ​കും. എ​ല്ലാ ആ​ഗോ​ള ക​മ്പ​നി​ക​ളും നി​ർ​ബ​ന്ധ​മാ​യി സ്വീ​ക​രി​ക്കു​ന്ന ഒ​ന്നാ​ണ് ബി​സി​ന​സ് തു​ട​ർ​ച്ചാ പ​ദ്ധ​തി (ബി​സി​പി). മാ​നെ​ജ്മെ​ന്‍റും പ്ര​ധാ​ന സ്റ്റാ​ഫും പ​ങ്കാ​ളി​ക​ളാ​വു​ന്ന ഈ ​പ്ര​ക്രി​യ വ​ഴി എ​ല്ലാ റി​സ്കു​ക​ളും അ​ന​ലൈ​സ് ചെ​യ്യു​ന്നു. അ​ത് എ​ങ്ങ​നെ മാ​നെ​ജ് ചെ​യ്യു​ന്നു​വെ​ന്ന് കൃ​ത്രി​മ​മാ​യി പ​രീ​ക്ഷി​ക്കു​ന്നു. എ​ന്തൊ​ക്കെ പ്ര​തീ​ക്ഷി​ച്ച​പോ​ലെ വ​ന്നു, എ​ന്തൊ​ക്കെ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നു നോ​ക്കു​ന്നു. അ​തി​ൽ നി​ന്നു​ള്ള അ​റി​വു​ക​ൾ റി​സ്കു​ക​ൾ മ​റി​ക​ട​ക്കാ​ൻ  ക​രു​തി​വ​യ്ക്കു​ന്നു. 

ന​ഗ​ര​ത്തി​ലെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടു​ക, ഫാ​ക്റ്റ​റി​ക​ളി​ൽ പ​ണി​മു​ട​ക്കു​ണ്ടാ​വു​ക, യു​ദ്ധം, വെ​ള്ള​പ്പൊ​ക്കം, മ​റ്റ് അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ൾ എ​ല്ലാം പ്ര​ധാ​ന റി​സ്കു​ക​ളാ​യി ഈ ​പ്ര​ക്രി​യ​യി​ൽ വ​രും. ‍അ​തു​കൊ​ണ്ടു ത​ന്നെ നി​ർ​മാ​ണ​ത്തെ​യോ വി​ത​ര​ണ ശൃം​ഖ​ല​യെ​യോ ബാ​ധി​ക്കു​ന്ന ഇ​ത്ത​രം റി​സ്കു​ക​ൾ​ക്ക് ബ​ദ​ൽ മെ​ക്കാ​നി​സ​മു​ണ്ടാ​കും. അ​ങ്ങ​നെ ബി​സി​ന​സ് മു​ന്നോ​ട്ടു​പോ​കും എ​ന്നാ​ണു പ്ര​തീ​ക്ഷ, കൃ​ത്യ​മാ​യി അ​ള​ന്നു​ള്ള റി​സ്കു​ക​ളെ​ടു​ത്തു ത​ന്നെ.

എ​ല്ലാ ക​മ്പ​നി​ക​ളും പി​ന്തു​ട​രേ​ണ്ട സ്ഥാ​പ​ന​സം​ബ​ന്ധി​യാ​യ പ്ര​ക്രി​യ​യാ​ണ് ബി​സി​പി. അ​തു​കൊ​ണ്ടു ത​ന്നെ ചൈ​ന​യി​ൽ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​ന്‍റെ റി​സ്കി​നും പ​രി​ഹാ​ര​മു​ണ്ടാ​വേ​ണ്ട​താ​ണ്. ലോ​കം ഉ​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ വി​ത​ര​ണ​ശൃം​ഖ​ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന ഘ​ട​ക​മാ​യി ചൈ​ന മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ലോ​ക മാ​നു​ഫാ​ക്ച​റി​ങ് പ്ര​ക്രി​യ​യി​ലെ 25 ശ​ത​മാ​ന​ത്തോ​ള​വും ചൈ​ന​യി​ലാ​ണ്. 

അ​തു​കൊ​ണ്ടു ത​ന്നെ ഈ ​കൊ​വി​ഡ് 19 മ​ഹാ​മാ​രി ക​ണ്ണു തു​റ​പ്പി​ക്കേ​ണ്ട​താ​ണ്. ചി​ല നി​ർ​ണാ​യ​ക ചോ​ദ്യ​ങ്ങ​ൾ ഇ​പ്പോ​ൾ ഉ​യ​രു​ന്നു. അ​ഞ്ചു സെ​ന്‍റ് മാ​ത്രം വി​ല​വ​രു​ന്ന മാ​സ്കു​ക​ൾ എ​ന്തു​കൊ​ണ്ട് രോ​ഗി​ക​ൾ​ക്ക് കി​ട്ടാ​നി​ല്ലാ​താ​യി, 10 ഡോ​ള​ർ വ​രു​ന്ന എ​ൻ 95 മാ​സ്കു​ക​ൾ എ​ന്തു​കൊ​ണ്ട് ഡോ​ക്റ്റ​ർ​മാ​ർ​ക്കു കി​ട്ടാ​നി​ല്ലാ​താ​യി, മു​ൻ​നി​ര​യി​ൽ നി​ൽ​ക്കു​ന്ന​വ​ർ​ക്ക് എ​ന്തു​കൊ​ണ്ട് വ്യ​ക്തി​ഗ​ത സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ (പി​പി​ഇ​ക​ൾ) ഇ​ല്ലാ​താ​യി. അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ള്ള ഗാ​ഡ്ഗ​റ്റു​ക​ളും അ​തി​ശ​ക്ത​മാ​യ പ്ര​തി​രോ​ധ ഉ​പ​ക​ര‍ണ​ങ്ങ​ളും നി​ർ​മി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളാ​യി​ട്ടു​പോ​ലും ചൈ​ന​യി​ൽ നി​ന്നു പി​പി​ഇ​ക​ൾ വാ​ങ്ങി​യെ​ടു​ക്കാ​ൻ ലോ​ക​ത്തെ ഏ​റ്റ​വും വി​ക​സി​ച്ച രാ​ജ്യ​ങ്ങ​ൾ പ​ര​സ്പ​രം പോ​ര​ടി​ക്കു​ന്ന അ​വ​സ്ഥ എ​ങ്ങ​നെ​യു​ണ്ടാ​യി. 

ഏ​താ​ണ്ടെ​ല്ലാ ആ​ഗോ​ള ഭീ​മ​ൻ​മാ​ർ​ക്കും- ആ​പ്പി​ൾ, ബി​എം​ഡ​ബ്ല്യു പോ​ലു​ള്ള​വ- അ​വ​രു​ടെ ഉ​ത്പ​ന്ന​ത്തെ അ​റി​യ​പ്പെ​ടു​ന്ന​താ​ക്കു​ന്ന ഒ​രു ചൈ​നീ​സ് കം​പോ​ണ​ന്‍റ് ഉ​ണ്ടാ​കും. ഉ​ദാ​ഹ​ര​ണ​ത്തി​ന് ചൈ​ന ലോ​ക്ക് ഡൗ​ണി​ലാ​യി​രി​ക്കു​മ്പോ​ൾ ജ​ർ​മ​നി​ക്ക് ബി​എം​ഡ​ബ്ല്യു കാ​റു​ണ്ടാ​ക്കാം, ഒ​രു താ​ക്കോ​ലോ​ടെ വി​ത​ര​ണ​വും ചെ​യ്യാം. ര​ണ്ടാം സെ​റ്റ് താ​ക്കോ​ലു​ക​ൾ നി​ർ​മി​ക്കു​ന്ന​ത് ചൈ​ന​യി​ലാ​ണ്. ചൈ​ന ലോ​ക്ക്ഡൗ​ണി​ലാ​യ​പ്പോ​ൾ ഇ​റ്റ​ലി പോ​ലു​ള്ള രാ​ജ്യ​ങ്ങ​ൾ വ​സ്ത്ര​ങ്ങ​ൾ മു​ത​ൽ കാ​റു​ക​ൾ വ​രെ എ​ല്ലാ​ത്തി​ന്‍റെ​യും ഉ​ത്പാ​ദ​നം നി​ർ​ത്തി​വ​ച്ച​ത് എ​ന്തു​കൊ​ണ്ടാ​യി​രു​ന്നു. ബി​സി​പി മാ​നെ​ജ്മെ​ന്‍റ് ബു​ക്കി​ൽ മാ​ത്ര​മേ​യു​ള്ളോ. അ​തു പ്ര​യോ​ഗ​ത്തി​ൽ വ​രു​ത്താ​റു​ണ്ടോ?

ഇ​പ്പോ​ഴ​ത്തെ സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യം- മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് സ​ർ​വ​തും സ്തം​ഭി​ച്ച് അ​ല​റി​ക്ക​ര​യു​ന്ന അ​വ​സ്ഥ- കാ​ണി​ക്കു​ന്ന​ത് ലോ​ക​വ്യാ​പ​ക​മാ​യി ക​മ്പ​നി​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ന്‍റെ​യും ലാ​ഭ​ത്തി​ന്‍റെ​യും പി​ന്നാ​ലെ പോ​യി എ​ന്നാ​ണ്. റി​സ്ക് പ​രി​ഹാ​ര പ​ദ്ധ​തി​ക​ളൊ​ന്നു​മി​ല്ലാ​തെ ചൈ​ന​യി​ൽ നി​ന്ന് അ​വ​ർ വ​ള​രെ​യേ​റെ ആ​വ​ശ്യ​പ്പെ​ട്ടു. ത​ങ്ങ​ൾ ഒ​ഴി​ച്ചു​കൂ​ടാ​ൻ പ​റ്റാ​ത്ത​വ​രാ​ണെ​ന്ന് ചൈ​ന ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തു.   അ​ത്യാ​ർ​ത്തി ആ​ഗോ​ളീ​ക​രി​ച്ച് മു​ട്ടി​ലി​ഴ​യേ​ണ്ട അ​വ​സ്ഥ​യി​ലാ​യി ലോ​കം! 


വാർത്തകൾ

Sign up for Newsletter



top