26
May 2020 - 10:44 am IST

Download Our Mobile App

Comment

shafi-parambil

ജീവൻ പണയം വെച്ച് പോരാടുന്ന ആരോഗ്യ പ്രവർത്തകരെ ആദരിക്കാം; ലിങ്ക് പങ്കുവച്ച് ഷാഫി പറമ്പിൽ

Published:07 April 2020

നിങ്ങൾക്ക് പരിചയമുള്ള കേരളത്തിനകത്തും പുറത്തുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ഈ ലിങ്കിൽ പോയി നിങ്ങളും ഒരു കാർഡ് അയച്ച് പിന്തുണ അറിയിക്കൂ.

ലോക ആരോഗ്യദിനത്തിൽ ആരോഗ്യപ്രവർത്തകർക്ക് ആദരം അറിയിക്കാൻ അഭ്യർഥിച്ച് ഷാഫി പറമ്പിൽ എംഎൽഎ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഷാഫിയുടെ അഭ്യർഥന. ആരോഗ്യപ്രവർത്തകർക്ക് ആശംസകൾ അറിയിക്കാൻ പാകത്തിൽ തയാറാക്കിയ കസ്റ്റമൈസ്ഡ് പോസ്റ്റ് കാർഡിന്‍റെ ലിങ്കും കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്. ഡൽഹി ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന സതീഷ് വിദ്യാധരനും ഭാര്യക്കും ഷാഫി ആശംസകൾ അറിയിച്ചിട്ടുണ്ട്. സതീഷ് കോവിഡ് ബാധിതനാണ്. 

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

https://iyc-postcard-xctllp.firebaseapp.com/

ധീരരായ ഒരു കുടുംബം.സതീഷ് വിദ്യാധരൻ ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ നേഴ്സ് ആണ്. ഭാര്യയും അവിടെ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുന്നു. ഏഴും നാലും വയസുള്ള രണ്ട് മക്കൾ ഉൾപ്പടെ ഈ കുടുംബം ഇന്ന് മൊത്തം ഐസൊലേഷനിലാണ്. സതീഷ് കോവിഡ് 19 ബാധിതനും.

ഈ ലോക ആരോഗ്യദിനത്തിൽ മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവൻ പണയം വെച്ച് പോരാടുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് നമ്മുടെ ആദരവ് അറിയിക്കാം. നിങ്ങൾക്ക് പരിചയമുള്ള കേരളത്തിനകത്തും പുറത്തുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ഈ ലിങ്കിൽ പോയി നിങ്ങളും ഒരു കാർഡ് അയച്ച് പിന്തുണ അറിയിക്കൂ. ഈ ലോകാരോഗ്യ ദിനത്തിൽ നമ്മുടെ പ്രിയപ്പെട്ട ആരോഗ്യപ്രവർത്തകരെ നമുക്ക് നന്ദിപൂർവം ഓർക്കാം. 

നിങ്ങളുടെ പരിചയത്തിലുള്ള ആരോഗ്യപ്രവർത്തകർക്ക് ഒരു പോസ്റ്റ്‌ കാർഡ് തയാറാക്കി അയച്ചാലോ? മേലെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി നിങ്ങളുടെ പ്രിയപ്പെട്ട ആരോഗ്യപ്രവർത്തകർക്ക് ഒരു കസ്റ്റമൈസ്ഡ് പോസ്റ്റ്‌ കാർഡ് തയാറാക്കി ഡൗൺലോഡ് ചെയ്യാം!
#SaveOurNurses
(ഗൂഗിൾ ക്രോമിൽ ഓപ്പൺ ചെയ്യുക)


വാർത്തകൾ

Sign up for Newsletter



top