14
August 2020 - 5:50 am IST

Download Our Mobile App

Troll

kerala-police

ലോക്ക്ഡൗൺ കാലത്ത് ഡ്രോൺ കണ്ട കാഴ്ചകൾ; ഹിറ്റായി കേരള പൊലീസിന്‍റെ ട്രോൾ

Published:08 April 2020

രവി ശാസ്ത്രിയും സുനിൽ ഗവാസ്കറും നടത്തുന്ന ക്രിക്കറ്റ് കമന്‍ററിയാണ് ഈ രസികൻ വിഡിയോയുടെ പശ്ചാത്തല സംഗീതം.

ലോക്ക്ഡൗണിനോട് അനുബന്ധിച്ച് കനത്ത ജാഗ്രതയാണ് സംസ്ഥാനത്ത് തുടരുന്നത്. അനാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവരെ വീട്ടിനുള്ളിൽ കയറ്റാൻ സർവ സന്നാഹവുമായി പൊലീസ് ഉദ്യോഗസ്ഥർ നിരത്തുകളിൽ തന്നെയുണ്ട്. സ്വന്തം ആരോഗ്യം മറന്ന് പൊതുജനങ്ങൾക്കായി സേവനം ചെയ്യുമ്പോഴും പൊലീസിന്‍റെ കണ്ണുവെട്ടിച്ച് പൊതു ഇടങ്ങളിൽ പലരും ഇറങ്ങുന്നു.

ഇത്തരക്കാരെ പിടികൂടാനാണ് കേരളാ പൊലീസ് ഡ്രോണിന്‍റെ സഹായം തേടിയത്. ലോക്ക്ഡൗൺ കാലത്തെ ഡ്രോൺ കാഴ്ചകൾ ഒരു ട്രോൾ ആക്കി ഔദ്യോഗിക ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് കേരള പൊലീസ്. രവി ശാസ്ത്രിയും സുനിൽ ഗവാസ്കറും നടത്തുന്ന ക്രിക്കറ്റ് കമന്‍ററിയാണ് ഈ രസികൻ വിഡിയോയുടെ പശ്ചാത്തല സംഗീതം.

ഡ്രോണ്‍ തലയ്ക്ക് മുകളില്‍ പറക്കുമ്പോള്‍ ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് പലരും. പറമ്പില്‍ പന്ത് കളിക്കുന്ന കുട്ടികളും പാടത്ത് നടക്കുന്നവരും കടല്‍ക്കരയില്‍ കാറ്റുകൊള്ളാന്‍ ഇരിക്കുന്നവരുമെല്ലാം ഓടുന്നത് വിഡിയോയില്‍ കാണാം. എന്തായാലും സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു ലോക്ക്ഡൗൺ കാലത്തെ ഈ ഡ്രോണ്‍ കാഴ്ചകള്‍.


വാർത്തകൾ

Sign up for Newsletter



top