26
May 2020 - 12:07 pm IST

Download Our Mobile App

World

coronavirus

കോവിഡ്: അമെരിക്കയിൽ 24 മണിക്കൂറിനിടെ മരിച്ചത് 1926 പേർ

Published:09 April 2020

ലോകത്തിലെ തന്നെ കൂടുതൽ കോവിഡ് രോഗികളുള്ള അമെരിക്കയിൽ ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 4,34,062 ആയി. 1,926 പേരാണ് 24 മണിക്കൂറിനിടെ അമെരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചത്.

വാഷിംഗ്ടൺ ഡിസി: അമെരിക്കയിൽ കോവിഡ് വൈറസ് വ്യാപിക്കുന്നു. 24 മണിക്കൂറിനിടെ 31,070 പേർക്കാണ് അമെരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചത്. ലോകത്തിലെ തന്നെ കൂടുതൽ കോവിഡ് രോഗികളുള്ള അമെരിക്കയിൽ ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 4,34,062 ആയി. 1,926 പേരാണ് 24 മണിക്കൂറിനിടെ അമെരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചത്.

ഇതോടെ മരിക്കയിൽ കോവിഡ് മരണം 14,774 ആയി. വൈറസ് ബാധ കണ്ടെത്തിയവരിൽ 3,96,708 പേ​രും ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ൽ 9,279 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. 22,580 പേ​ർ മാ​ത്ര​മാ​ണ് രോ​ഗ​വി​മു​ക്തി നേ​ടി​യ​ത്. അ​മെരി​ക്ക​യി​ലെ ന്യൂ​യോ​ർ​ക്കി​ലാ​ണ് കൂ​ടു​ത​ൽ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 6,268 പേ​രാ​ണ് ഇ​വി​ടെ മാ​ത്രം മ​രി​ച്ച​ത്. 1,51,171 പേ​ർ​ക്കാ​ണ് ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.


വാർത്തകൾ

Sign up for Newsletter



top