26
May 2020 - 11:18 am IST

Download Our Mobile App

World

corona

ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ്: മരണം 88,000 കടന്നു, രോഗബാധിതർ 15 ലക്ഷത്തിലേറെ

Published:09 April 2020

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 88,000 കടന്നു. ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് 88,433 പേർക്കാണ് വൈറസ് ബാധ മൂലം മരണത്തിന് കീഴടങ്ങിയത്.

വാഷിംഗ്ടൺ: ലോകത്തെ ആശങ്കയിലാക്കി കോവിഡ് രോഗബാധ വ്യാപിക്കുകയാണ്. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 88,000 കടന്നു. ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് 88,433 പേർക്കാണ് വൈറസ് ബാധ മൂലം മരണത്തിന് കീഴടങ്ങിയത്. കോവിഡിൽ ഏറ്റവുമധികം മരണമുണ്ടായ രാജ്യം ഇറ്റലിയാണ്. 1,39,422 പേർക്കു രോഗം ബാധിച്ചതിൽ 17,669 പേർ മരിച്ചു. 1,48,220 പേർക്ക് കോവിഡ് ബാധിച്ച സ്പെയിൻ ആണ് മരണനിരക്കിൽ രണ്ടാമത്. ഇവിടെ 14,673 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു. ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 15,13,935 ആയി ഉയർന്നു. ലോകത്ത് 3,29,731 പേരാണ് രോഗമുക്തി നേടിയത്. ഏറ്റവും കൂടുതൽ രോഗബാധിതർ അമെരിക്കയിലാണ്. 4,30,902 പേർക്കാണ് രോഗബാധയുള്ളത്. 30,567 പുതിയ കേസുകളാണ് യുഎസിൽ റിപ്പോർട്ട് ചെയ്തത്. അമെരിക്കയിൽ മരണനിരക്കും ഉയരുകയാണ്. 24 മണിക്കൂറിനുള്ളിൽ 1373 പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 14,766 ആയി.

ബ്രിട്ടനിലും കോവിഡ് വൈറസ് ബാധ അതിരൂക്ഷമായി പടരുകയാണ്. ഒരു ദിവസത്തിനിടെ 938 പേരാണ് മരിച്ചത്. മരിച്ചവരുടെ ആകെ എണ്ണം 7097 ആയി ഉയർന്നു. ബ്രിട്ടനിൽ 60,733 പേർക്കാണ് രോഗം ബാധിച്ചത്. ഫ്രാൻസിൽ 1,12,950 പേർക്ക് രോഗം ബാധിച്ചു, മരണം 10,869. ജർമനിയിൽ 1,09,702 പേർക്കു രോഗം ബാധിച്ചു, മരണം 2105. ചൈനയിൽ 81,802 പേർക്കാണു രോഗം ബാധിച്ചത്, മരണം 3333. ഇറാനിൽ 64,586 പേരാണ് രോഗബാധിതരായത്, 3993 പേർ മരിച്ചു.


വാർത്തകൾ

Sign up for Newsletter



top