26
May 2020 - 12:04 pm IST

Download Our Mobile App

World

california

കടയിൽ കയറി ഉത്പന്നങ്ങളിൽ നക്കി; സ്ത്രീ അറസ്റ്റിൽ

Published:09 April 2020

കടയിലെ ആഭരണങ്ങളിലും ഇവർ നക്കിയെന്ന് ജീവനക്കാർ പൊലീസിനെ അറിയിച്ചു. മാംസവും മദ്യവുമുൾപ്പെടെയുളള വസ്തുക്കൾ ഇവർ കാർട്ടിനുള്ളിൽ എടുത്തുവച്ചിരുന്നു.

ലോസ്ആഞ്ചലസ്: സൂപ്പർമാർക്കറ്റിനുള്ളിൽ കയറി പലചരക്ക് സാധനങ്ങളിലും മറ്റ് അവശ്യവസ്തുക്കളിലും നക്കിയ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. 1.37 ലക്ഷം വില വരുന്ന സാധനങ്ങളാണ് കാലിഫോർണിയ സ്വദേശിയായ ജെന്നിഫർ വാക്കർ (53)  എന്ന സ്ത്രീ നക്കിയത്. വടക്കൻ കാലിഫോർണിയയിൽ ബുധനാഴ്ചയായിരുന്നു സംഭവം.

പലചരക്ക് സാധനങ്ങളിലെല്ലാം കസ്റ്റമർ നക്കുന്നു എന്ന് കടയിലെ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു എന്ന് സൗത്ത് ലേക്ക് ടഹോ പൊലീസ് ഡിപ്പാർട്ട്മെന്‍റ് വക്താവ് ക്രിസ് ഫിയോർ പറഞ്ഞു. കോവിഡ് വൈറസ് വ്യാപനം വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്ത്രീയുടെ പ്രവർത്തി വളരെയധികം പരിഭ്രാന്തിക്കിടയാക്കി.

കടയിലെ ആഭരണങ്ങളിലും ഇവർ നക്കിയെന്ന് ജീവനക്കാർ പൊലീസിനെ അറിയിച്ചു. മാംസവും മദ്യവുമുൾപ്പെടെയുളള വസ്തുക്കൾ ഇവർ കാർട്ടിനുള്ളിൽ എടുത്തുവച്ചിരുന്നു. എന്നാൽ പണമില്ലാത്തതിനാൽ ഇവർ ഒന്നും വാങ്ങിയില്ലെന്നും ജീവനക്കാർ വ്യക്തമാക്കി. ഇവർ സ്പർശിക്കുകയും നക്കുകയും ചെയ്ത സാധനങ്ങളത്രയും ജീവനക്കാർ നശിപ്പിച്ചു. ഗുരുതരമായ നഷ്ടം വരുത്തിയതിന്‍റെ പേരിലാണ് ജെന്നിഫറിനെ അറസ്റ്റ് ചെയ്തത്.


വാർത്തകൾ

Sign up for Newsletter



top