26
May 2020 - 11:53 am IST

Download Our Mobile App

Market

v-a-ajmal-bismi

സ്വ​പ്‌​ന​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി അ​ജ്മ​ല്‍ ബി​സ്മി

Published:09 April 2020

# പി.​ബി. ബാ​ലു

കേ​ര​ള​ത്തി​ന് പു​തി​യൊ​രു റീ​ട്ടെ‌​യ്ല്‍ രം​ഗം പ​ഠി​ക്കു​ക​യാ​യി​രു​ന്നു അ​ജ്മ​ല്‍ ബി​സ്മി.  പ​ര​മ്പ​രാ​ഗ​ത റീ​ട്ടെ​യ്‌​ല്‍ നി​ന്ന് മാ​റി ഓ​രോ ചെ​റു​പ​ട്ട​ണ​ത്തി​ലും "ലോ​കോ​ത്ത​ര ഷോ​പ്പി​ങ്'​എ​ന്ന അ​നു​ഭ​വം ന​ല്‍കു​ക​യാ​ണ് ബി​സ്മി ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ്.

സ്വ​പ്ന​ങ്ങ​ള്‍ കാ​ണാ​ന്‍ യു​വ​ത​ല​മു​റ​യെ പ്രേ​രി​പ്പി​ച്ച മു​ന്‍ രാ​ഷ്‌​ട്ര​പ​തി എ.​പി.​ജെ. അ​ബ്ദു​ല്‍ ക​ലാ​മി​ന്‍റെ വാ​ക്കു​ക​ള്‍ നെ​ഞ്ചോ​ട് ചേ​ര്‍ത്ത് പി​ടി​ക്കു​ന്ന കൊ​ച്ചി​ക്കാ​ര​ന്‍ അ​ജ്മ​ലി​നും ഒ​രു സ്വ​പ്നം ഉ​ണ്ട്. കേ​ര​ള​ത്തെ ഏ​റ്റ​വും മി​ക​ച്ച നാ​ടാ​യി കാ​ണു​ക. ആ ​നാ​ട്ടി​ല്‍ ത​ന്‍റെ സ്ഥാ​പ​ന​ങ്ങ​ള്‍ മി​ക​വി​ല്‍ നി​ല്‍ക്കു​ക. കേ​ര​ള​ത്തി​ന് പു​തി​യൊ​രു റീ​ട്ടെ‌​യ്ല്‍ രം​ഗം പ​ഠി​ക്കു​ക​യാ​യി​രു​ന്നു അ​ജ്മ​ല്‍ ബി​സ്മി.  പ​ര​മ്പ​രാ​ഗ​ത റീ​ട്ടെ​യ്‌​ല്‍ നി​ന്ന് മാ​റി ഓ​രോ ചെ​റു​പ​ട്ട​ണ​ത്തി​ലും "ലോ​കോ​ത്ത​ര ഷോ​പ്പി​ങ്'​എ​ന്ന അ​നു​ഭ​വം ന​ല്‍കു​ക​യാ​ണ് ബി​സ്മി ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ്. ചെ​റി​യ കാ​ല​യ​ള​വി​നു​ള്ളി​ല്‍ 14 ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ളു​മാ​യി കേ​ര​ള​ത്തി​ലെ ന​മ്പ​ര്‍ വ​ണ്‍ റീ​ട്ടെ​യ്‌​ല​ര്‍ എ​ന്ന വി​ശേ​ഷ​ണം അ​ജ്മ​ല്‍ ബി​സ്മി ഗ്രൂ​പ്പ് നേ​ടി​ക്ക​ഴി​ഞ്ഞു. അ​തി​ന്‍റെ പി​ന്നി​ല്‍ അ​ര്‍പ്പ​ണ ബോ​ധ​ത്തി​ന്‍റെ ക​ഥ​യു​ണ്ട്.

തു​ട​ക്കം

ബി​സി​ന​സി​ന്‍റെ പാ​ര​മ്പ​ര്യ​വു​മാ​യി​ട്ടി​ല്ല അ​ജ്മ​ല്‍ ഈ ​രം​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്. മ​റി​ച്ച് എ​ന്‍ജി​നീ​യ​റു​ടെ സ​ങ്കേ​തി​ക മി​ക​വു​മാ​യി​ട്ടാ​ണ്. സ്വ​പ്‌​നം കാ​ണു​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന എ​ന്‍ജി​നീ​യ​റി​ങ് വൈ​ഭ​വം കേ​ര​ള​ത്തി​ന് ഒ​രി​ക്ക​ലും കാ​ണാ​ന്‍ സാ​ധി​ക്കാ​ത്ത സ്വ​പ്‌​ന​ലോ​ക​ത്തേ​ക്ക് മ​ല​യാ​ളി​യെ കൂ​ട്ടി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു. പി​ഡ​ബ്ല്യു​ഡി​യി​ല്‍ ചീ​ഫ് എ​ന്‍ജി​നീ​യ​ര്‍ ആ​യി​രു​ന്ന പി​താ​വ് വി.​എ. അ​ബ്ദു​ല്‍ ഹ​മീ​ദി​ന്‍റെ പാ​ത പി​ന്തു​ട​ർ​ന്ന് പ്രൊ​ഡ​ക്ഷ​ന്‍ എ​ന്‍ജി​നീ​യ​റി​ങി​ല്‍ ബി​രു​ദം നേ​ടി​യ ശേ​ഷ​മാ​യി​രു​ന്നു വ​ഴി​മാ​റ്റം. വി​വാ​ഹ​ശേ​ഷ​മാ​ണ്  ബി​സി​ന​സ് രം​ഗ​ത്ത് എ​ത്തു​ന്ന​ത്.

1995ല്‍ ​പ്രൊ​ഡ​ക്ഷ​ന്‍ എ​ന്‍ജി​നീ​യ​റി​ങി​ല്‍ ബി​രു​ദം നേ​ടി.‌ ഭാ​ര്യാ​പി​താ​വി​നോ​ട് ചേ​ര്‍ന്നാ​ണ് ബി​സി​ന​സ് തു​ട​ങ്ങു​ന്ന​ത്. അ​തി​നു​ശേ​ഷം എ​ല്‍‌ ജി  ​ഇ​ല​ക്‌​ട്രോ​ണി​ക്സി​ന്‍റെ ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ വ്യാ​പാ​രം തു​ട​ങ്ങി. അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് റീ​ട്ടെ​യ്‌​ല്‍ രം​ഗ​ത്തേ​ക്ക് ക​ട​ക്കു​ന്ന​ത്. ആ​ദ്യ​ത്തെ ഷോ​റൂം കൊ​ച്ചി​യി​ലെ ക​ലൂ​രി​ലും, ര​ണ്ടാ​മ​ത്തേ​ത് പെ​രു​മ്പാ​വൂ​രി​ലു​മാ​ണ് തു​ട​ങ്ങി​യ​ത്. ആ​ദ്യ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ ഹോം ​അ​പ്ല​യ​ന്‍സി​നെ​യും പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും വ്യാ​പാ​രം ആ​യി​രു​ന്നു. പ​ത്തു​വ​ര്‍ഷം മു​ന്‍പ് 2000ത്തി​ലാ​ണ് തു​ട​ക്കം. അ​തി​നു​ശേ​ഷം തി​രി​ഞ്ഞു നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. 2003-2004 സ​മ​യം എ​ത്തി​യ​പ്പോ​ള്‍  ഹോം ​അ​പ്ല​യ​ന്‍സ​സി​ന്‍റെ എ​ല്‍ ജി, ​വീ​ഡി​യോ​കോ​ണ്‍ തു​ട​ങ്ങി​യ ക​മ്പ​നി​ക​ളു​ടെ ഡി​സ്ട്രി​ബ്യൂ​ട്ട​റും ആ​യി​രു​ന്നു. അ​പ്പോ​ള്‍ ത​ന്നെ ഈ  ​രം​ഗ​ത്തി​നെ സാ​ധ്യ​ത​ക​ള്‍ ക​ണ്ട​റി​ഞ്ഞി​രു​ന്നു. 

‌ഇ​ല​ക്‌​ട്രോ​ണി​ക്സ് ഹോം ​അ​പ്ല​യ​ന്‍സ് ബി​സി​ന​സ്സ് സാ​ധാ​ര​ണ ഗ​തി​യി​ല്‍ സീ​സ​ണ​ല്‍ ബി​സി​ന​സാ​ണ്. സീ​സ​ണ്‍ സ​മ​യ​ത്ത് ധാ​രാ​ളം ക​സ്റ്റ​മേ​ഴ്സ് വ​രു​ക​യും പി​ന്നീ​ട് സ്വി​ച്ച് ഇ​ട്ട​തു​പോ​ലെ വേ​ഗം നി​ല്‍ക്കു​ക​യും ചെ​യ്യും, പി​ന്നീ​ട് അ​ടു​ത്ത സീ​സ​ണ്‍ വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​രും. ഇ​താ​ണ് മാ​റി​ചി​ന്തി​ക്കാ​ന്‍ ഇ​ട​യാ​ക്കി​യ​ത്.   അ​ങ്ങ​നെ ഹൈ​പ്പ​റി​ലേ​ക്ക് തി​രി​യാ​ന്‍ ആ​ലോ​ചി​ച്ചു. 

വി​പു​ലീ​ക​ര​ണം

ക​ര്‍ഷ​ക മ​ന​സാ​യി​രു​ന്നു ഈ ​എ​ന്‍ജീ​യ​ര്‍ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ജ്മ​ലി​ന് ചെ​റു​പ്പം തൊ​ട്ട് കൃ​ഷി​യോ​ടാ​യി​രു​ന്നു പ്രി​യം. അ​തു​കൊ​ണ്ടു​ത​ന്നെ മ​ണ്ണ​റി​ഞ്ഞ് പ​തി​യ വി​ള​വ് ഇ​റ​ക്കി അ​തി​ല്‍ നേ​ട്ടം കൊ​യ്യു​ക​യാ​യി​രു​ന്നു. ഫു​ഡ് റീ​ട്ടെ​യ്‌​ലി​ന്‍റെ ആ​ദ്യ​ഷോ​പ്പ് തു​ട​ങ്ങു​ന്ന​ത് ആ​ല​പ്പു​ഴ​യി​ലാ​ണ്. താ​ഴ​ത്തെ നി​ല​യി​ല്‍ ഫു​ഡ് റീ​ട്ടെ​യ്‌​ലും, മു​ക​ളി​ല​ത്തെ നി​ല​യി​ല്‍ ഇ​ല​ക്‌​ട്രോ​ണി​ക്സ് ഷോ​റൂ​മു​മാ​യി​ട്ടാ​ണ് തു​ട​ങ്ങി​യ​ത്  ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും അ​ധി​കം ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ള്‍ ഉ​ള്ള​ത് ബി​സ്മി​ക്കാ​ണ്. സി​റ്റി​യെ​യും, സി​റ്റി വി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളെ​യും ഒ​രേ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. ഇ​ന്ന് കേ​ര​ള​ത്തി​ല്‍ കോ​ഴി​ക്കോ​ട് മു​ത​ല്‍ കൊ​ല്ലം വ​രെ എ​ല്ലാ ജി​ല്ല​ക​ളി​ലും ബി​സ്മി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. അ​തി​ലാ​ണ് ലോ​കോ​ത്ത​ര  ഷോ​പ്പി​ങ് അ​നു​ഭ​വം ന​മ്മെ പ​ഠി​പ്പി​ച്ച എ​ന്‍ജി​നീ​യ​റി​ങ്ങ് മി​ക​വ് ന​മ്മ​ള്‍ തി​രി​ച്ച​റി​യു​ന്ന​ത്.

മൂ​ന്നു​വ​ര്‍ഷം മു​ന്‍പാ​ണ് എ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ല്‍ കി​ട്ടു​ന്ന കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി "ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലും' എ​ന്ന ചി​ന്ത അ​ദ്ദേ​ഹ​ത്തി​ന് ഉ​ണ്ടാ​യ​ത്. ലോ​ക​ത്തി​ലെ ഏ​താ​ണ്ട് എ​ല്ലാ രാ​ജ്യ​ങ്ങ​ളും സ​ന്ദ​ര്‍ശി​ച്ചി​ട്ടു​ള്ള അ​ജ്മ​ല്‍ വാ​ള്‍മാ​ര്‍ട്ട് ഉ​ള്‍പ്പെ​ടെ​യു​ള്ള സ്റ്റോ​റു​ക​ള്‍ നി​ര​വ​ധി ത​വ​ണ സ​ന്ദ​ര്‍ശി​ച്ചു​ണ്ട്. സ്വ​ന്തം നാ​ടി​നും നാ​ട്ടു​കാ​ര്‍ക്കും ലോ​കോ​ത്ത​ര ഷോ​പ്പി​ങ് അ​നു​ഭ​വം വ​ള​രെ അ​ടു​ത്ത് എ​ന്ന ചി​ന്ത​യാ​ണ് ബി​സ്മി ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് സ്ഥാ​പി​ക്കാ​ന്‍ അ​ജ്മ​ലി​നെ പ്രേ​രി​പ്പി​ച്ച​ത്. മ​ല​യാ​ളി​ക്ക് ഈ ​ഷോ​പ്പി​ങ് അ​നു​ഭ​വ​ത്തോ​ട് ഇ​ഷ്ട​മു​ണ്ട് എ​ന്ന് ഇ​ണ്‍ ക്രാ​ന്തു​ര്‍ശി തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. ഇ​ന്ന് ഇ​ല​ക്‌​ട്രോ​ണി​ക്‌​സും ഭ​ക്ഷ​ണ​വും ഒ​രു കൂ​ര​യ്ക്ക് കീ​ഴി​ല്‍ ഒ​രു​ക്കു​ന്ന കേ​ര​ളം മു​ഴു​വ​ന്‍ വേ​രോ​ട്ട​മു​ള്ള ഏ​ക ബ്രാ​ൻ​ഡാ​ണ് അ​ജ്മ​ല്‍ ബി​സ്മി. ബി​സി​ന​സ് കു​തി​പ്പി​ന് വീ​ട്ടി​ല്‍ നി​ന്നാ​ണ് അ​ജ്മ​ലി​ന്‍റെ കൈ​ത്താ​ങ്ങ്. ത​ന്‍റെ വി​ജ​യ ര​ഹ​സ്യ​വും ഇ​തു ത​ന്നെ​യാ​ണെ​ന്ന് അ​ദ്ദേ​ഹം മ​ന​സ് തു​റ​ഞ്ഞ് പ​റ​യു​ന്നു. ക​മ്പ​നി​യു​ടെ ഡ​യ​റ​ക്റ്റ​റാ​ണ് ഭാ​ര്യ ഷ​ബാ​നി അ​ജ്മ​ല്‍.  ഭ​ര്‍ത്താ​വി​ന്‍റെ പു​തി​യ ചി​ന്ത​ക​ള്‍ക്കൊ​പ്പം എ​പ്പോ​ഴു​മു​ണ്ട് ഈ ​പ​ങ്കാ​ളി. ആ ​ക​രു​ത്തി​ല്‍ റീ​ട്ടെ​യ്‌​ല്‍ രം​ഗം കീ​ഴ​ട​ക്കി മു​ന്നേ​റു​ക​യാ​ണ് അ​ജ്മ​ല്‍ ബി​സ്മി ഗ്രൂ​പ്പ്.

പു​തി​യ ചി​ന്ത​ക​ള്‍ 

റീ​ട്ടെ​യ്‌​ല്‍ രം​ഗ​ത്തി​ന് പു​തി​യ മാ​ന​ങ്ങ​ള്‍ ന​ല്‍കി കേ​ര​ള​ത്തി​ലെ ന​ഗ​ര​ങ്ങ​ളി​ലും ചെ​റു​പ​ട്ട​ണ​ങ്ങ​ളി​ലും ലോ​കോ​ത്ത​ര ഷോ​പ്പി​ങ് അ​നു​ഭ​വം ന​ല്‍കു​ക​യാ​ണ് ബി​സ്മി​യു​ടെ 15 ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ള്‍. അ​ഞ്ച് വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ 40 ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ള്‍ എ​ന്ന വ​ലി​യ ല​ക്ഷ്യ​ത്തേ​ക്ക് ബി​സ്മി ഗ്രൂ​പ്പി​നെ എ​ത്തി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് അ​ജ്മ​ല്‍ ബി​സ്മി ഗ്രൂ​പ്പ് മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ വി.​എ. അ​ജ്മ​ല്‍. ചെ​റു​പ്പം മു​ത​ലേ കൃ​ഷി​യോ​ടു​ള്ള ത​ന്‍റെ  ഇ​ഷ്ടം ബി​സി​ന​സ് വ​ള​ര്‍ന്ന​പ്പോ​ഴും ഒ​പ്പം കൊ​ണ്ടു​ന​ട​ന്നി​ട്ടു​ണ്ട് ഇ​ദ്ദേ​ഹം. അ​തു​കൊ​ണ്ടു ത​ന്നെ "ഫാം ​ഹൗ​സ്' എ​ന്ന സ്വ​പ്‌​ന​ത്തി​ലേ​ക്ക് വ​ള​രെ വേ​ഗ​ത്തി​ലാ​ണ് ക​മ്പ​നി നീ​ങ്ങി​യ​ത്. "ശു​ദ്ധ​മാ​യ പാ​ല്‍' ത​ന്‍റെ ക​സ്റ്റ​മേ​ഴ്സി​നും ന​ല്‍ക​ണം എ​ന്ന ആ​ഗ്ര​ഹ​ത്തി​ല്‍ നി​ന്നാ​ണ് ഈ ​ചി​ന്ത. ക​ല​ര്‍പ്പി​ല്ലാ​ത്ത പാ​ല്‍ എ​ന്ന ചി​ന്ത​യാ​ണ് ഫാം ​ഹൗ​സ് എ​ന്ന സ്വ​ന്തം ബ്രാ​ന്‍ഡി​ലേ​ക്ക് ന​യി​ച്ച​ത്. 

 രാ​സ​പ​ദാ​ര്‍ത്ഥ​ങ്ങ​ള്‍ ചേ​ര്‍ക്കാ​ത്ത ഫാം ​ഹൗ​സി​നെ ഏ​വ​രും ര​ണ്ട് കൈ​യോ​ടെ സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു. സ്വ​ന്തം ഫാ​മി​ലു​ള്ള 300 പ​ശു​ക്ക​ളി​ല്‍ നി​ന്ന് എ​ടു​ക്കു​ന്ന പാ​ല്‍ ആ​ധു​നി​ക ടെ​ക്നോ​ള​ജി ഉ​പ​യോ​ഗി​ച്ച് പാ​ക്ക് ചെ​യ്ത് എ​ത്തു​മ്പോ​ള്‍ ഞൊ​ടി​യി​ട​യ്ക്കാ​ണ് അ​വ വി​റ്റ് തീ​രു​ന്ന​ത്. പാ​ല്‍, നെ​യ്യ്, തൈ​ര് എ​ന്നി​വ 100 ശ​ത​മാ​നം പ​രി​ശു​ദ്ധ​മാ​ണെ​ന്ന് ബി​സ്മി ഉ​റ​പ്പാ​ക്കു​ന്നു. ശു​ദ്ധ​മാ​യ പാ​ല്‍ ആ​ഗ്ര​ഹി​ക്കു​ന്ന മ​ല​യാ​ളി​ക്ക് സ​ന്തോ​ഷ​ക​ര​മാ​യ സു​പ്ര​ഭാ​തം സ​മ്മാ​നി​ക്കു​ന്ന പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ള്‍. അ​തു​മാ​ത്ര​മ​ല്ല മൈ​സൂ​രി​ല്‍ ക​ര്‍ഷ​ക​ര്‍ക്ക് ലാ​ഭ​ക്കൊ​തി​യി​ല്ലാ​തെ പ​ണം ന​ല്‍കി അ​വ​രെ​കൊ​ണ്ട് കൃ​ഷി ഇ​റ​ക്കി​ച്ച് വി​പ​ണി വി​ല​യി​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ സ്വ​ന്തം വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ലൂ​ടെ വി​ല്‍ക്കു​ന്നു​ണ്ട് ബി​സ്മി ഗ്രൂ​പ്പ്. ബി​ഗ് ബ​സാ​റി​നോ​ടും, ബി​ര്‍ള​യു​ടെ മോ​റി​നോ​ടും മ​ത്സ​രി​ക്കാ​നു​ള്ള ക​രു​ത്തി​ലാ​ണ് ഈ ​ഗ്രൂ​പ്പ്. അ​വി​ടെ ക​രു​ത്താ​കു​ന്ന​ത് ന​ന്മ​യു​ടെ ബി​സി​ന​സ് മോ​ഡ​ലാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മ​ന​സി​ല്‍ സ്ഥാ​ന​മു​ള്ള ഞ​ങ്ങ​ളു​ടെ അ​ടി​ത്ത​റ ശ​ക്ത​മാ​ണ്, അ​ജ്മ​ലി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​മു​ള്ള വാ​ക്കു​ക​ള്‍ത​ന്നെ​യാ​ണ് ഇ​തി​ന് തെ​ളി​വ്.

ആ​ഗോ​ള മോ​ഡ​ല്‍

മ​റ്റു ഷോ​റൂ​മു​ക​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഒ​രു ഗ്ലോ​ബ​ല്‍ രീ​തി​യി​ലാ​ണ് ബി​സ്മി ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ ആ​വ​ശ്യാ​നു​സ​ര​ണം സ്ഥ​ലം  ല​ഭി​ക്കു​ന്നു. ഷോ​റൂം തു​ട​ങ്ങു​ന്ന​തി​ന് മു​ന്‍പ് ഏ​ത് സ്ഥ​ല​ത്ത് എ​ന്ത് ഡി​സ്പ്ലേ ചെ​യ്യ​ണം എ​ന്ന​ത് ഇ​വ​ര്‍ക്ക് സു​വ്യ​ക്ത​മാ​ണ്. ഷോ​റൂ​മി​ന്‍റെ ഓ​രോ സ്‌​ക്വ​യ​ര്‍ ഫീ​റ്റും ഉ​പ​യോ​ഗി​ക്ക​ത്ത​ക്ക വി​ധ​മാ​ണ് ഷോ​റൂം ഘ​ട​ന​യും പ്ലാ​നി​ങും. എ​ന്‍ജി​നീ​യ​റി​ങ് ക​ര​വി​രു​ത് ന​മു​ക്ക് ബി​സ്മി​യു​ടെ 15 ഷോ​റൂ​മു​ക​ളി​ലും കാ​ണാ​ന്‍ ക​ഴി​യും.

മൂ​ന്ന​ര കോ​ടി ജ​ന​ങ്ങ​ളു​ള്ള കേ​ര​ള​ത്തി​ന് ഒ​ന്നോ ര​ണ്ടോ മാ​ളു​ക​ള്‍ കൊ​ണ്ട് ഒ​ന്നു​മാ​കി​ല്ല. ഏ​താ​ണ്ട് 60-70 ല​ക്ഷം ആ​ള്‍ക്കാ​ര്‍  മാ​ത്ര​മു​ള്ള ദു​ബാ​യി​ല്‍ ന​മ്മു​ടെ നാ​ട്ടി​ല്‍ ഉ​ള്ള​തി​നെ​ക്കാ​ള്‍ മാ​ളു​ക​ളും ഹൈ​പ്പ​ര്‍ ‌മാ​ര്‍ക്ക​റ്റു​ക​ളും ഉ​ണ്ട്. എ​ല്ലാ മാ​ളു​ക​ളി​ലും ധാ​രാ​ളം വി​സി​റ്റേ​ഴ്സു​മു​ണ്ട്. ഞാ​ന്‍ ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് തു​ട​ങ്ങു​മ്പോ​ള്‍ പ​ല​രും നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി. റി​സ്‌​ക് കൂ​ടു​ത​ലാ​ണ്, കോം​പ​റ്റീ​ഷ​ന്‍ ഉ​ണ്ടാ​കും തു​ട​ങ്ങി നി​ര​വ​ധി കാ​ര​ണ​ങ്ങ​ള്‍. എ​ന്നാ​ല്‍ റി​സ്‌​ക് എ​ടു​ത്താ​ലേ റി​ട്ടേ​ണ്‍ ഉ​ണ്ടാ​കൂ എ​ന്ന് എ​നി​ക്ക് ഉ​റ​പ്പാ​യി​രു​ന്നു. ഇ​ല​ക്‌​ട്രോ​ണി​ക്സ് ഹോം ​അ​പ്ല​യ​ന്‍സ് ബി​സി​ന​സി​ല്‍ നി​ന്ന് ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് ബി​സി​ന​സി​ലേ​ക്ക് വ​ന്ന​തി​ല്‍‌ സ​ന്തോ​ഷ​വാ​നാ​ണ് ഈ ​നി​ക്ഷേ​പ​ക​ന്‍. 

ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റു​ക​ളു​ടെ വ​ന്‍ശ്രേ​ണി​യു​ള്ള ഒ​രു  കോ​ര്‍പ്പ​റേ​റ്റി​ന് തു​ല്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മാ​ണ് അ​ജ്മ​ല്‍ ബി​സ്മി ഗ്രൂ​പ്പ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സെ​ന്‍ട്ര​ലൈ​സ്ഡ് വെ​യ​ര്‍ഹൗ​സ് ഭാ​വി വി​ക​സ​ന​ത്തെ​കൂ​ടി മു​ന്നി​ല്‍ ക​ണ്ടി​ട്ടു​ള്ള​താ​ണ്. ലോ​കോ​ത്ത​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് റീ​ട്ടെ​യ്‌​ല്‍ മാ​നെ​ജ്മെ​ന്‍റ് സി​സ്റ്റ​മാ​ണ് ബി​സ്മി​ക്കു​ള്ള​ത്. ലോ​ജി​സ്റ്റി​ക് മാ​നെ​ജ്മെ​ന്‍റ്, വെ​ണ്ട​ര്‍ മാ​നെ​ജ്മെ​ന്‍റ്, ഫി​നാ​ന്‍സ് എ​ന്നി​വ​യി​ലെ​ല്ലാം സ​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന ബാ​ക്ക​ന്‍റ് സി​സ്റ്റ​വും ബി​സ്മി​ക്കു​ണ്ട്.

സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള സ്ഥാ​പ​ന​മാ​ണ് ബി​സ്മി ഗ്രൂ​പ്പ്. നി​ര​വ​ധി സേ​വ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഞ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കു​ന്നു​ണ്ട്. "പാ​ഠം-1 ഒ​രു കൈ ​സ​ഹാ​യം' എ​ന്ന സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ക്കാ​യു​ള്ള പ​ദ്ധ​തി വ​ന്‍ വി​ജ​യ​ക​ര​മാ​യി​രു​ന്നു. അ​നാ​ഥാ​ല​യ​ങ്ങ​ള്‍ക്കും, നി​രാ​ലം​ഭ​ര്‍ക്കും ആ​വ​ശ്യം അ​നു​സ​രി​ച്ച് ഞ​ങ്ങ​ളു​ടെ സ്റ്റോ​റി​ല്‍ നി​ന്ന് സ​ഹാ​യം എ​ത്തി​ക്കാ​റു​ണ്ട്.  പ്ര​ള​യ​കാ​ല​ത്ത് പ്ര​ള​യ​ബാ​ധി​ത​ര്‍ക്ക് ഭ​ക്ഷ​ണം ന​ല്‍കാ​ന്‍ ഞ​ങ്ങ​ളു​ടെ ടീം ​മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. കേ​ര​ള​ത്തി​ലു​ണ്ടാ​യ മ​ഹാ​പ്ര​ള​യ​സ​മ​യ​ത്ത് കാ​ക്ക​നാ​ട്ടെ ഹോ​ളി​ക്രോ​സ് കോ​ണ്‍വെ​ന്‍റ് സ്‌​കൂ​ളി​ല്‍ ന​ട​ത്തി​യ ദു​രി​താ​ശ്വാ​സ​ക​ര്‍ക്ക് ബി​സ്മി ഗ്രൂ​പ്പ് നേ​തൃ​ത്വം ന​ൽ​കി. പ​ത്തു​ദി​വ​സം 800 പേ​ര്‍ക്ക് ഭ​ക്ഷ​ണ​വും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​കൊ​ടു​ക്കാ​ന്‍ ക​ന്യാ​സ്ത്രീ​ക​ളും നാ​ട്ടു​കാ​രും ഒ​പ്പം ഞ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ക്ക് ഇ​ത്ര​യും ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ​ത് ഭാ​ഗ്യ​മാ​ണ്.

കു​ടു​ബ​ത്തി​നൊ​പ്പം 

എ​ത്ര തി​ര​ക്കു​ണ്ടാ​യാ​ലും കു​ടും​ബ​ത്തോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന ബി​സി​ന​സു​കാ​ര​നാ​ണ്. ഭാ​ര്യ ഷ​ബാ​നി അ​ജ്മ​ല്‍ ബി​സി​ന​സി​ല്‍ ഒ​പ്പ​മു​ണ്ട്. വീ​ട്ട​മ്മ​മാ​രു​ടെ മ​ന​സ് എ​ന്താ​ണെ​ന്ന് അ​റി​യാ​വു​ന്ന ഷ​ബാ​നി ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ളി​ല്‍ സൂ​ക്ഷി​ക്കേ​ണ്ട ഉ​ത്പ​ന്ന​ങ്ങ​ളെ​ക്കു​റി​ച്ച് ക്രി​യാ​ത്മ​ക നി​ര്‍ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍കാ​റു​ണ്ട്.  മ​ക​ള്‍ ആ​ഷി​ക അ​ജ്മ​ല്‍, മ​രു​മ​ക​ന്‍ ഇ​ജാ​സ് (ദു​ബാ​യി​ല്‍ ബി​സി​ന​സ്‌), മ​ക​ൻ മു​ഹ​മ്മ​ദ് യൂ​സ​ഫ് അ​ജ്മ​ല്‍ വി​ദ്യാ​ർ​ഥി​യാ​ണ്. 


വാർത്തകൾ

Sign up for Newsletter



top