26
May 2020 - 12:11 pm IST

Download Our Mobile App

Special

kk-shailaja-mohanlal

ലോ​കം മു​ഴു​വ​ന്‍ സു​ഖം പ​ക​രാ​നാ​യ്... പാ​ട്ടു​പാ​ടി ഒ​പ്പം കൂ​ടി ലാ​ല്‍

Published:09 April 2020

"ലോ​കം മു​ഴു​വ​ന്‍ സു​ഖം പ​ക​രാ​നാ​യ് സ്‌​നേ​ഹ​ദീ​പ​മേ മി​ഴി തു​റ​ക്കൂ...'' ചെ​ന്നൈ​യി​ലെ വീ​ട്ടി​ലി​രു​ന്നു​കൊ​ണ്ട് പ്രി​യ​താ​രം മോ​ഹ​ന്‍ലാ​ല്‍ പ്ര​ശ​സ്ത​മാ​യ ഈ ​ഗാ​നം ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ക്കാ​യി പാ​ടു​മ്പോ​ള്‍ എ​ല്ലാ​വ​രു​ടേ​യും മ​നം കു​ളി​ര്‍ത്തു.

തി​രു​വ​ന​ന്ത​പു​രം: ""ലോ​കം മു​ഴു​വ​ന്‍ സു​ഖം പ​ക​രാ​നാ​യ് സ്‌​നേ​ഹ​ദീ​പ​മേ മി​ഴി തു​റ​ക്കൂ...'' ചെ​ന്നൈ​യി​ലെ വീ​ട്ടി​ലി​രു​ന്നു​കൊ​ണ്ട് പ്രി​യ​താ​രം മോ​ഹ​ന്‍ലാ​ല്‍ പ്ര​ശ​സ്ത​മാ​യ ഈ ​ഗാ​നം ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ക്കാ​യി പാ​ടു​മ്പോ​ള്‍ എ​ല്ലാ​വ​രു​ടേ​യും മ​നം കു​ളി​ര്‍ത്തു. കൊ​റോ​ണ രോ​ഗി​ക​ള്‍ക്കാ​യി ജീ​വി​തം ത​ന്നെ മാ​റ്റി​വ​ച്ച ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ർ​ക്കു മാ​ന​സി​ക പി​ന്തു​ണ ന​ൽ​കാ​ൻ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യ്ക്കൊ​പ്പം അ​വ​രു​മാ​യി വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ൽ സം​സാ​രി​ക്ക​വെ​യാ​ണു ലാ​ൽ അ​ർ​ഥ​പൂ​ർ​ണാ​യ ഈ ​ഗാ​നം ആ​ല​പി​ച്ച​ത്.

ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍ഡു​ക​ളി​ല്‍ നി​ശ്ചി​ത ദി​വ​സം സേ​വ​ന​മ​നു​ഷ്ഠി​ച്ച ഡോ​ക്റ്റ​ര്‍മാ​ര്‍, ന​ഴ്‌​സു​മാ​ര്‍, മ​റ്റി​ത​ര ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി എ​ല്ലാ​വ​രും മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് 14 ദി​വ​സം നി​ര്‍ബ​ന്ധി​ത നി​രീ​ക്ഷ​ണ​ത്തി​ല്‍ താ​മ​സി​ക്കേ​ണ്ട​താ​ണ്. അ​വ​ര്‍ക്കു പി​ന്തു​ണ ന​ല്‍കാ​നാ​യി​രു​ന്നു വീ​ഡി​യോ കോ​ണ്‍ഫ​റ​ന്‍സ്. എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും കൊ​വി​ഡ് ആ​ശു​പ​ത്രി​ക​ളു​ടെ പ്രി​ന്‍സി​പ്പ​ല്‍മാ​ര്‍, സൂ​പ്ര​ണ്ടു​മാ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള 250ഓ​ളം ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ കോ​ണ്‍ഫ​റ​ന്‍സി​ല്‍ പ​ങ്കെ​ടു​ത്തു.

ഇ​വ​രു​മാ​യി സം​വ​ദി​ക്കാ​ന്‍ കി​ട്ടി​യ അ​വ​സ​ര​ത്തെ ജീ​വി​ത​ത്തി​ലെ വ​ലി​യ കാ​ര്യ​മാ​യി കാ​ണു​ന്നു​വെ​ന്ന് മോ​ഹ​ന്‍ലാ​ല്‍ പ​റ​ഞ്ഞു. ഇ​തെ​ന്നും മ​ന​സി​ലു​ണ്ടാ​കും. കൊ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​വ​രു​ടെ ഊ​ര്‍ജം വി​ല​പ്പെ​ട്ട​താ​ണ്. ഉ​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ ഭ​ഗീ​ര​ഥ​പ്ര​യ​ത്‌​നം ന​ട​ത്തു​ന്ന ഇ​വ​ര്‍ ന​മു​ക്ക​ഭി​മാ​ന​മാ​ണ്. രോ​ഗി​ക​ള്‍ക്ക് വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് അ​വ​ർ ന​ല്‍കു​ന്ന​ത്. എ​ന്തു സ​ഹാ​യ​വും ന​ൽ​കാ​ൻ ച​ല​ച്ചി​ത്ര മേ​ഖ​ല ത​യാ​റാ​ണ്. ഇ​നി​യ​ങ്ങോ​ട്ടു​ള്ള ദി​ന​ങ്ങ​ള്‍ നി​ര്‍ണാ​യ​ക​മാ​ണ്. അ​തി​നാ​ല്‍ ഒ​ത്തൊ​രു​മ​യോ​ടെ​യു​ള്ള പ്ര​വ​ര്‍ത്ത​നം തു​ട​ര​ണം. ലോ​ക ഭൂ​പ​ട​ത്തി​ല്‍ കേ​ര​ള​ത്തി​ന്‍റെ സ്ഥാ​നം ഉ​യ​രു​ക​യാ​ണ്. ആ​ശു​പ​ത്രി​ക​ളി​ല്‍ അ​ഹോ​രാ​ത്രം പ​ണി​യെ​ടു​ക്കു​ന്ന ക്ലീ​നി​ങ് സ്റ്റാ​ഫ് മു​ത​ലു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രാ​ണ് അ​തി​നു പി​ന്നി​ല്‍. അ​വ​ര്‍ക്കു നേ​തൃ​ത്വം ന​ല്‍കു​ന്ന ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ​ക്ക് ബി​ഗ് സ​ല്യൂ​ട്ട്- ലാ​ല്‍ വ്യ​ക്ത​മാ​ക്കി.

കു​ടും​ബ​വും കു​ട്ടി​ക​ളും എ​ല്ലാം മാ​റ്റി​വ​ച്ച് അ​ഹോ​രാ​ത്രം പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​രു​ടെ ശാ​രീ​രി​കാ​രോ​ഗ്യം പോ​ലെ മാ​ന​സി​കാ​രോ​ഗ്യ​വും സം​ര​ക്ഷി​ക്കേ​ണ്ട​ത് സ​ര്‍ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​തി​നാ​യി ലാ​ലി​നെ​പ്പോ​ലെ​യു​ള്ള​വ​ര്‍ രം​ഗ​ത്തെ​ത്തു​ന്ന​തി​ല്‍ ന​ന്ദി​യു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലേ​യും എ​ല്ലാ വി​ഭാ​ഗം ജി​വ​ന​ക്കാ​രും മോ​ഹ​ന്‍ലാ​ലി​നോ​ട് നേ​രി​ട്ട് സം​വ​ദി​ച്ചു. പ​ല​രും ത​ങ്ങ​ള്‍ മോ​ഹ​ന്‍ലാ​ലി​ന്‍റെ ക​ട്ട ഫാ​നാ​ണെ​ന്നും വെ​ളി​പ്പെ​ടു​ത്തി. ഇ​തി​നി​ടെ ഒ​രു പ​രി​ച​യം പു​തു​ക്ക​ലു​മു​ണ്ടാ​യി. ലാ​ലി​നോ​ടൊ​പ്പം മോ​ഡ​ല്‍ സ്‌​കൂ​ളി​ല്‍ പ​ഠി​ച്ച​യാ​ളാ​ണ് താ​നെ​ന്ന് ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളെ​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​റോ​യി പ​റ​ഞ്ഞ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​നും അ​ത്ഭു​തം. ക​ലാ​കാ​ര​നാ​യ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ളെ​ജ് പ്രി​ന്‍സി​പ്പ​ൽ ഡോ. ​തോ​മ​സ് മാ​ത്യു​വി​നെ മ​ന്ത്രി പ്ര​ത്യേ​കം പ​രി​ച​യ​പ്പെ​ടു​ത്തി. എ​ല്ലാ ഔ​പ​ചാ​രി​ത​ക​ളും മാ​റ്റി​വ​ച്ച് ക​ളി​യും കാ​ര്യ​വു​മാ​യി ലാ​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം ചെ​ല​വ​ഴി​ച്ചു. ഒ​പ്പം തൊ​ഴു​കൈ​യോ​ടെ ""ലോ​കം മു​ഴു​വ​ന്‍ സു​ഖം പ​ക​രാ​നാ​യ് സ്‌​നേ​ഹ​ദീ​പ​മേ മി​ഴി തു​റ​ക്കൂ...'' എ​ന്ന മ​നോ​ഹ​ര ഗാ​ന​വും. നി​ങ്ങ​ള്‍ ലോ​ക​ത്തി​നാ​യി പ്ര​വ​ര്‍ത്തി​ക്കു​മ്പോ​ള്‍ ഞ​ങ്ങ​ള്‍ നി​ങ്ങ​ള്‍ക്കാ​യി പ്രാ​ർ​ഥി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top