26
May 2020 - 1:19 pm IST

Download Our Mobile App

Flash News
Archives

Football

onaldinho-released-from-prison-set-to-serve-house-arrest

റൊ​ണാ​ൾ​ഡീ​ഞ്ഞോ ജ​യി​ലി​ൽ​നി​ന്നി​റ​ങ്ങി, ഇനി വീ​ട്ടു​ത​ട​ങ്ക​ലി​ൽ

Published:09 April 2020

വ്യാ​ജ പാ​സ്പോ​ർ​ട്ടു​മാ​യി പ​രാ​ഗ്വാ​യി​ൽ പ്ര​വേ​ശി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ ഇ​രു​വ​രും വി​ചാ​ര​ണ​ത്ത​ട​വു​കാ​രാ​യാ​ണ് ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. വി​ചാ​ര​ണ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ഇ​രു​വ​രു​ടെ​യും ജ​യി​ൽ​വാ​സം വീ​ട്ടു​ത​ട​ങ്ക​ലാ​ക്കി​യാ​ണ് കോ​ട​തി ഇ​ള​വു ചെ​യ്ത​ത്.

അ​സു​ൻ​സ്യോ​ൺ:  ഒ​രു മാ​സ​ത്തെ ജ​യി​ൽ​വാ​സ​ത്തി​നൊ​ടു​വി​ൽ ബ്ര​സീ​ലി​യ​ൻ ഫു​ട്ബോ​ൾ താ​രം റൊ​ണാ​ൾ​ഡീ​ഞ്ഞോ​യ്ക്ക് താ​ൽ​ക്കാ​ലി​കാ​ശ്വാ​സം. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം തീ​ർ​ത്ത പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സൂ​പ്പ​ർ​താ​ര​ത്തെ​യും സ​ഹോ​ദ​ര​ൻ റോ​ബ​ർ​ട്ടോ ഡി ​അ​സീ​സി​നെ​യും പ​രാ​ഗ്വെ കോ​ട​തി ജ​യി​ലി​ൽ​നി​ന്ന് മോ​ചി​പ്പി​ച്ചു. വ്യാ​ജ പാ​സ്പോ​ർ​ട്ടു​മാ​യി പ​രാ​ഗ്വാ​യി​ൽ പ്ര​വേ​ശി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ ഇ​രു​വ​രും വി​ചാ​ര​ണ​ത്ത​ട​വു​കാ​രാ​യാ​ണ് ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. വി​ചാ​ര​ണ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ഇ​രു​വ​രു​ടെ​യും ജ​യി​ൽ​വാ​സം വീ​ട്ടു​ത​ട​ങ്ക​ലാ​ക്കി​യാ​ണ് കോ​ട​തി ഇ​ള​വു ചെ​യ്ത​ത്. ഇ​തോ​ടെ, വി​ചാ​ര​ണ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ഇ​രു​വ​രും മു​ൻ​പു താ​മ​സി​ച്ചി​രു​ന്ന അ​സു​ൻ​സ്യോ​ണി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലാ​യ പാ​ൽ​മ​രോ​ഗ​യി​ൽ ത​ട​ങ്ക​ലി​ൽ തു​ട​രും.

റൊ​ണാ​ൾ​ഡീ​ഞ്ഞോ​യു​ടെ​യും സ​ഹോ​ദ​ര​ന്‍റെ​യും അ​ഭി​ഭാ​ഷ​ക​ർ ജാ​മ്യ​ത്തു​ക​യാ​യി 1.4 മി​ല്യ​ൺ യു​എ​സ് ഡോ​ള​റാ​ണ് കോ​ട​തി​യി​ൽ കെ​ട്ടി​വ​ച്ച​ത്. ഇ​ത് 12 കോ​ടി ഇ​ന്ത്യ​ൻ രൂ​പ​യി​ല​ധി​കം വ​രും. ജ​യി​ലി​ൽ​നി​ന്ന് വീ​ട്ടു​ത​ട​ങ്ക​ലി​ലേ​ക്ക് മാ​റ്റാ​ൻ ഇ​രു​വ​രും മു​ൻ​പും കോ​ട​തി​യി​ൽ പ​ല​ത​വ​ണ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും കോ​ട​തി അ​തെ​ല്ലാം ത​ള്ളി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ഴ​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ഇ​രു​വ​രെ​യും വീ​ട്ടു​ത​ട​ങ്ക​ലി​ലേ​ക്കു മാ​റ്റാ​ൻ ജ​ഡ്ജി ഗു​സ്താ​വോ അ​മാ​റി​ല്ല അ​നു​വാ​ദം ന​ൽ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം നാ​ലി​നാ​ണ് പ​രാ​ഗ്വെ ത​ല​സ്ഥാ​ന​മാ​യ അ​സു​ൻ​സ്യോ​നി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ​നി​ന്ന് റൊ​ണാ​ൾ‍‍ഡീ​ഞ്ഞോ​യെ​യും സ​ഹോ​ദ​ര​നും താ​ര​ത്തി​ന്‍റെ ബി​സി​ന​സ് മാ​നേ​ജ​രു​മാ​യ റോ​ബ​ർ​ട്ടോ ഡി ​അ​സീ​സി​നെ​യും വ്യാ​ജ പാ​സ്പോ​ർ​ട്ടു​മാ​യി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 

ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷം ജ​യി​ലി​ല​ട​ച്ച ഇ​രു​വ​ർ​ക്കും അ​തി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങാ​നാ​യി​രു​ന്നി​ല്ല.  പ​ല​ത​വ​ണ ജാ​മ്യ​ത്തി​നാ​യി ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. വീ​ട്ടു​ത​ട​ങ്ക​ലി​ലേ​ക്കു മാ​റാ​നും ശ്ര​മം ന​ട​ത്തി​നോ​ക്കി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ഇ​തി​നി​ടെ, ജ​യി​ലി​ലെ ച​ട്ട​മ​നു​സ​രി​ച്ച് റൊ​ണാ​ൾ​ഡീ​ഞ്ഞോ അ​വി​ടെ മ​ര​പ്പ​ണി പ​ഠി​ക്കു​ന്ന​താ​യും അ​വി​ടെ​യു​ള്ള മ​റ്റ് ത​ട​വു​കാ​ർ​ക്കൊ​പ്പം ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു.  ക​ഴി​ഞ്ഞ മാ​സം താ​ര​ത്തി​ന്‍റെ 40–ാം ജ​ന്മ​ദി​ന​വും ജ​യി​ലി​ലാ​ണ് ആ​ഘോ​ഷി​ച്ച​ത്. 

2002ൽ ​ലോ​ക​ക​പ്പ് നേ​ടി​യ ബ്ര​സീ​ൽ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു മു​പ്പ​ത്തൊ​ൻ​പ​തു​കാ​ര​നാ​യ റൊ​ണാ​ൾ​ഡീ​ഞ്ഞോ. സ്പാ​നി​ഷ് ക്ല​ബ് ബാ​ഴ്സ​ലോ​ണ​യു​ടെ​യും ഫ്ര​ഞ്ച് ക്ല​ബ് പി​എ​സ്ജി​യു​ടെ​യും ഇ​റ്റാ​ലി​യ​ൻ ക്ല​ബ് എ​സി മി​ലാ​ന്‍റെ​യും മി​ന്നും താ​ര​മാ​യി​രു​ന്നു. ലോ​ക​ക​പ്പ്, യു​വേ​ഫ ചാം​പ്യ​ൻ​സ് ലീ​ഗ്, ബ​ലോ​ൻ ദ് ​ഓ​ർ എ​ന്നീ നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ അ​പൂ​ർ​വം താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ്. 2018ലാ​ണ് ഫു​ട്ബോ​ളി​ൽ​നി​ന്ന് വി​ര​മി​ച്ച​ത്.


വാർത്തകൾ

Sign up for Newsletter



top