26
May 2020 - 10:35 am IST

Download Our Mobile App

Cricket

ben-stokes

സ്റ്റോ​ക്സ് ലോ​ക താ​രം

Published:09 April 2020

ക്രി​ക്ക​റ്റി​ലെ ബൈ​ബി​ളെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന വി​സ്ഡ​ണ്‍ മാ​സി​ക​യു​ടെ ലീ​ഡി​ങ് ക്രി​ക്ക​റ്റ​ര്‍ ഓ​ഫ് ദി ​ഇ​യ​ര്‍ അ​വാ​ര്‍ഡാ​ണ് ഇ​പ്പോ​ള്‍ സ്‌​റ്റോ​ക്‌​സി​നെ തേ​ടി​യെ​ത്തി​യ​ത്

ല​ണ്ട​ന്‍: ഐ​സി​സി​സു​ടെ പ്ലെ​യ​ര്‍ ഓ​ഫ് ദി ​ഇ​യ​ര്‍ പു​ര​സ്‌​കാ​ര​ത്തി​നു പി​ന്നാ​ലെ ഇം​ഗ്ല​ണ്ടി​ന്‍റെ സ്റ്റാ​ര്‍ ഓ​ള്‍റൗ​ണ്ട​ര്‍ ബെ​ന്‍ സ്റ്റോ​ക്‌​സി​ന് വി​സ്ഡ​ൺ പു​ര​സ്കാ​ര​വും. ക്രി​ക്ക​റ്റി​ലെ ബൈ​ബി​ളെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന വി​സ്ഡ​ണ്‍ മാ​സി​ക​യു​ടെ ലീ​ഡി​ങ് ക്രി​ക്ക​റ്റ​ര്‍ ഓ​ഫ് ദി ​ഇ​യ​ര്‍ അ​വാ​ര്‍ഡാ​ണ് ഇ​പ്പോ​ള്‍ സ്‌​റ്റോ​ക്‌​സി​നെ തേ​ടി​യെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം നാ​ട്ടി​ല്‍ ന​ട​ന്ന ഐ​സി​സി​യു​ടെ ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ ഇം​ഗ്ല​ണ്ടി​നെ ക​ന്നി ലോ​ക കി​രീ​ട​ത്തി​ലേ​ക്കു ന​യി​ച്ച പ്ര​ക​ട​ന​മാ​ണ് സ​റ്റോ​ക്‌​സി​നെ ജേ​താ​വാ​ക്കി​യ​ത്.

ലോ​ക​ക​പ്പി​ലെ മി​ക​ച്ച താ​ര​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും അ​ദ്ദേ​ഹ​മാ​യി​രു​ന്നു. ലോ​ക​ക​പ്പി​ലെ പ്ര​ക​ട​നം മാ​ത്ര​മ​ല്ല ചി​ര​വൈ​രി​ക​ളാ​യ ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രേ​യു​ള്ള ആ​ഷ​സ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ മി​ന്നു​ന്ന പ്ര​ക​ട​ന​വും സ്റ്റോ​ക്‌​സി​നു ക​രു​ത്താ​യി. ഹെ​ഡി​ങ്‌​ലി ടെ​സ്റ്റി​ല്‍ ഓ​സീ​സി​നെ ഇം​ഗ്ല​ണ്ട് കീ​ഴ​ട​ക്കി​യ​പ്പോ​ള്‍ ഹീ​റോ​യാ​യ​ത് സ്‌​റ്റോ​ക്‌​സാ​യി​രു​ന്നു. ടെ​സ്റ്റ് ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ഇ​ന്നി​ങ്‌​സു​ക​ളി​ലൊ​ന്നെ​ന്നാ​ണ് ഇ​തു വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. തു​ട​ര്‍ച്ച​യാ​യി മൂ​ന്നു വ​ര്‍ഷം വി​സ്ഡ​ണ്‍ പു​ര​സ്‌​കാ​രം കൈ​ക്ക​ലാ​ക്കി​യ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ആ​ധി​പ​ത്യം കൂ​ടി​യാ​ണ് സ്റ്റോ​ക്‌​സ് ഇ​ത്ത​വ​ണ അ​വ​സാ​നി​പ്പി​ച്ച​ത്. മു​ന്‍ സ്റ്റാ​ര്‍ ഓ​ള്‍റൗ​ണ്ട​റും നാ​യ​ക​നു​മാ​യി​രു​ന്ന ആ​ന്‍ഡ്രു ഫ്‌​ളി​ന്‍റോ​ഫി​നു ശേ​ഷം വി​സ്ഡ​ണ്‍ പു​ര​സ്‌​കാ​രം കൈ​ക്ക​ലാ​ക്കി​യ ആ​ദ്യ ഇം​ഗ്ലീ​ഷ് താ​രം കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. 2005ലാ​യി​രു​ന്നു ഫ്‌​ളി​ന്‍റോ​ഫ് വി​സ്ഡ​ണ്‍ പ്ലെ​യ​ര്‍ ഓ​ഫ് ദി ​ഇ​യ​റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ആ​ഴ്ച​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ഒ​രു ജീ​വി​ത​കാ​ല​ത്തെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ര​ണ്ടു പ്ര​ക​ന​ട​ങ്ങ​ള്‍ സ്റ്റോ​ക്‌​സ് കാ​ഴ്ച​വ​ച്ച​തെ​ന്നു വി​സ്ഡ​ണ്‍ എ​ഡി​റ്റ​ര്‍ ലോ​റ​ന്‍സ് ബൂ​ത്ത് പ​റ​ഞ്ഞു.  ലോ​ക​ക​പ്പ് ഫൈ​ന​ലി​ലെ ദു​ഷ്‌​ക​ര​മാ​യ റ​ണ്‍ചേ​സി​ല്‍ ആ​ദ്യം സ്റ്റോ​ക്‌​സ് ചു​ക്കാ​ന്‍ പി​ടി​ച്ചു, പി​ന്നീ​ട് സൂ​പ്പ​ര്‍ ഓ​വ​റി​ല്‍ 15 റ​ണ്‍സും താ​രം അ​ടി​ച്ചെ​ടു​ത്തു. ശേ​ഷം ആ​ഷ​സി​ലെ മൂ​ന്നാം ടെ​സ്റ്റി​ല്‍ പു​റ​ത്താ​വാ​തെ 135 റ​ണ്‍സെ​ടു​ത്ത സ്റ്റോ​ക്‌​സ് ഇം​ഗ്ല​ണ്ടി​ന് ഒ​രു വി​ക്ക​റ്റി​ന്‍റെ നാ​ട​കീ​യ വി​ജ​യ​വും സ​മ്മാ​നി​ച്ച​താ​യി ബൂ​ത്ത് ചൂ​ണ്ടി​ക്കാ​ട്ടി.  

വി​സ്ഡ​ണി​ന്‍റെ ലീ​ഡി​ങ് ടി20 ​ക്രി​ക്ക​റ്റ​ര്‍ പു​ര​സ്‌​കാ​രം വെ​സ്റ്റ് ഇ​ന്‍ഡീ​സി​ന്‍റെ വെ​ടി​ക്കെ​ട്ട് ഓ​ള്‍റൗ​ണ്ട​ര്‍ ആ​ന്ദ്രെ റ​സ്സ​ലി​നാ​ണ്. ലീ​ഡി​ങ് വ​നി​താ ക്രി​ക്ക​റ്റ​റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ഓ​സ്‌​ട്രേ​ലി​യ​ന്‍ താ​രം എ​ല്ലി​സ് പെ​റി​യാ​ണ്. 2016 മു​ത​ല്‍ 18 വ​രെ കോ​ഹ്‌​ലി​ക്കാ​യി​രു​ന്നു വി​സ്ഡ​ണി​ന്‍റെ ലീ​ഡി​ങ് ക്രി​ക്ക​റ്റ​ര്‍ ഓ​ഫ് ദി ​ഇ​യ​ര്‍ അ​വാ​ര്‍ഡ്. ഇ​തി​ഹാ​സ താ​ര​ങ്ങ​ളാ​യ വി​രേ​ന്ദ​ര്‍ സെ​വാ​ഗ് (2008, 09), സ​ച്ചി​ന്‍ ടെ​ണ്ടു​ല്‍ക്ക​ര്‍ (2010) എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​യി​ല്‍ നി​ന്നും നേ​ര​ത്തേ ഈ ​നേ​ട്ട​ത്തി​ന് അ​ര്‍ഹ​രാ​യി​ട്ടു​ള്ള​ത്.  കൂ​ടു​ത​ല്‍ ത​വ​ണ ജേ​താ​വാ​യി​ട്ടു​ള്ള താ​ര​മെ​ന്ന റെ​ക്കോ​ര്‍ഡ് കോ​ഹ്‌​ലി​ക്കു സ്വ​ന്ത​മാ​ണ്. മ​റ്റാ​ര്‍ക്കും മൂ​ന്നു ത​വ​ണ ഈ ​പു​ര​സ്‌​കാ​രം ല​ഭി​ച്ചി​ട്ടി​ല്ല. സെ​വാ​ഗി​നെ​ക്കൂ​ടാ​തെ ല​ങ്ക​ന്‍ ഇ​തി​ഹാ​സം കു​മാ​ര്‍ സ​ങ്ക​ക്കാ​ര​യും ര​ണ്ടു ത​വ​ണ ഈ ​പു​ര​സ്കാ​ര​ത്തി​നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top