26
May 2020 - 12:22 pm IST

Download Our Mobile App

Football

brazil

കൊറിന്ത്യൻസ് അരീനയിലെ മ​ഞ്ഞ​ക്ക​ട​ലി​ര​മ്പം

Published:09 April 2020

# സി.​കെ. രാ​ജേ​ഷ്‌​കു​മാ​ര്‍

2014 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ഉ​ദ്ഘാ​ട​ന മ​ത്സ​രം ആ​തി​ഥേ​യ​രാ​യ ബ്ര​സീ​ലും ക്രൊ​യേ​ഷ്യ​യും ത​മ്മി​ലാ​യി​രു​ന്നു. ആ​ദ്യ​മാ​യി ഒ​രു ലോ​ക​ക​പ്പ് റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​തി​ന്‍റെ എ​ല്ലാ ആ​വേ​ശ​ത്തോ​ടെ​യും അ​ദ്ഭു​ത ത്തോ​ടെ​യും മ​ത്സ​രം ന​ട​ക്കു​ന്ന
സാ​വോ പോ​ളോ​യി​ലെ കൊ​റി​ന്ത്യ​ന്‍സ് അ​രീ​ന​യി​ലേ​ക്ക്

സാ​വോ​പോ​ളോ മ​ഞ്ഞ പു​ത​ച്ചി​രു​ന്നു. ഡ​യ​ബോ​ളി​ക്ക​യു​ടെ​യും കാ​ക്‌​സി​റോ​ല​യും ശ​ബ്ദ​മു​ഖ​രി​ത​യി​ല്‍ ന​ഗ​ര​വീ​ഥി​ക​ള്‍ വി​റ​ങ്ങ​ലി​ച്ചു. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ജ്വാ​ല​ക​ളി​ല്‍ ക​ണ്ണീ​ര്‍വാ​ത​ക​ത്തി​ന്‍റെ​യും ടി​യ​ര്‍ ഗ്യാ​സി​ന്‍റെ​യും ചീ​റ്റ​ല്‍. സാവോപോളോ​യു​ടെ മ​ന​സ് ഒ​രേ​സ​മ​യം പു​ഞ്ചി​രി​ക്കു​ക​യും അ​ട്ട​ഹ​സി​ക്കു​ക​യും ചെ​യ്തു. അ​ഴി​മ​തി​ക്ക​ഥ​ക​ളു​ടെ​യും വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ​യും അ​വി​ശ്വ​സ​നീ​യ​ത ആ​രാ​ധ​ക​രെ നൊ​മ്പ​ര​പ്പെ​ടു​ത്തു​മ്പോ​ഴും അ​വ​ര്‍ ഫു​ട്‌​ബോ​ളി​നെ പ്രാ​ണ​വാ​യു പോ​ലെ ശ്വ​സി​ക്കു​ന്നു. 

ബ്ര​സീ​ലി​യ​ന്‍ ഫു​ട്‌​ബോ​ളി​നു ക​ട​ന്നു​വ​രാ​ന്‍ ഇ​ടം​കൊ​ടു​ത്ത സാവോപോളോയുടെ ഹൃ​ദ​യ​ത​ട​ത്തി​ലൂ​ടെ​യാ​യി​രു​ന്നു കൊ​റി​ന്ത്യ​ന്‍സ് അ​രീ​ന​യി​ലേ​ക്കു​ള്ള യാ​ത്ര. കാ​ഴ്ച​ക​ളു​ടെ മ​ഞ്ഞ​പ്ര​പ​ഞ്ച​ത്തി​നു​മേ​ല്‍ ആ​ദ്യ ലോ​ക​ക​പ്പ് അ​നു​ഭ​വം വ​ര്‍ണ​ക്കു​ട​നി​വ​ര്‍ത്തി. സാ​വോ​പോ​ള, ഇ​റ്റാ​ക്വെ​ര​യി​ലെ കൊ​റി​ന്ത്യ​ന്‍സ് അ​രീ​ന ത​ലേ​ദി​വ​സം ക​ണ്ട​തി​ല്‍നി​ന്നേ​റെ മാ​റി​യി​രി​ക്കു​ന്നു. സ​ര്‍വ​സ​ജ്ജ​മാ​യ സ്റ്റേ​ഡി​യ​ത്തി​ന്‍റെ പൂ​മു​ഖം ആ​രാ​ധ​ക​രെ​യും മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രെ​യും വി​ശി​ഷ്ട​വ്യ​ക്തി​ക​ളെ​യും മാ​ടി​വി​ളി​ച്ചു. വി​ശാ​ല​മാ​യ മീ​ഡി​യ സെ​ന്‍റ​റി​ലെ ഡ​സ്‌​കി​ല്‍നി​ന്നു ല​ഭി​ച്ച മീ​ഡി​യ ടി​ക്ക​റ്റു​മാ​യി പ്രാ​ദേ​ശി​ക​സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ സ്‌​റ്റേ​ഡി​യ​ത്തി​ലെ മീ​ഡി​യ ട്രി​ബ്യൂ​ണി​ലേ​ക്ക്. അ​യ്യാ​യി​ര​ത്തി​ലേ​റെ പേ​ര്‍ക്ക് ഇ​രി​ക്കാ​വു​ന്ന മീ​ഡി​യ ബോ​ക്‌​സി​ല്‍ ടി​ക്ക​റ്റ് ല​ഭി​ച്ച​തു​ത​ന്നേ മ​ഹാ​ഭാ​ഗ്യം. നി​ര​വ​ധി ആ​രാ​ധ​ക​ര്‍ വ​ള​രെ നേ​ര​ത്തെ​ത​ന്നെ ഇ​രി​പ്പി​ട​ത്തി​ലെ​ത്തി​യി​രു​ന്നു. ഇ​റ്റാ​ക്വെ​ര​യി​ലെ സ്റ്റേ​ഡി​യ​ത്തി​ല്‍ പ​ല​രും ആ​ദ്യ​മാ​യി എ​ത്തി​യ​താ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തി​നു​ള്ള തി​ര​ക്കി​ലാ​യി​രു​ന്നു എ​ല്ലാ​വ​രും. മ​ഞ്ഞ​ക്ക​ട​ലി​ര​മ്പം എ​ന്ന പ​ദ​ത്തി​ന് അ​ര്‍ഥം തെ​ര​ഞ്ഞ് എ​വി​ടെ​യും പോ​കേ​ണ്ട. അ​ത് ഇ​വി​ടെ​നി​ന്നു ല​ഭി​ക്കും. മീ​ഡി​യ

ട്രി​ബ്യൂ​ണി​ന്‍റെ ര​ണ്ടാ​മ​ത്തെ നി​ര​യി​ലി​രു​ന്ന് ഗാ​ല​റി​യി​ലേ​ക്കു നോ​ക്കു​മ്പോ​ള്‍ ക​ണ്ണു​ക​ളി​ല്‍ മ​ഞ്ഞ​യും പ​ച്ച​യും നീ​ല​യും നി​റ​ഞ്ഞു​തു​ളു​മ്പു​ന്നു. ഇ​ട​യ്ക്ക് ചു​വ​പ്പി​ന്‍റെ​യും വെ​ളു​പ്പി​ന്‍റെ​യും മി​ന്ന​ലാ​ട്ട​ങ്ങ​ളും. ഏ​താ​നും നി​മി​ഷ​ങ്ങ​ള്‍ക്കു​ശേ​ഷം ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ന്‍റെ വി​ളം​ബ​രം വ​ന്നു. ബ്ര​സീ​ലി​ന്‍റെ ത​ന​തു​ക​ലാ​രൂ​പ​ങ്ങ​ള്‍ അ​ണി​നി​ര​ന്ന വ​ര്‍ണാ​ഭ​മാ​യ ച​ട​ങ്ങ്. മൈ​താ​ന​മ​ധ്യ​ത്തി​ല്‍ ക​റ​ങ്ങു​ന്ന വ​ലി​യ പ​ന്തി​ല്‍ 32 രാ​ജ്യ​ങ്ങ​ളും മി​ന്നി​മ​റ​ഞ്ഞു. 90000-ല​ധി​കം ലൈ​റ്റു​ക​ളി​ല്‍നി​ന്ന് വ​ര്‍ണ​രാ​ജി​ക​ള്‍ വി​ട​ര്‍ന്നു. പ​ന്ത് ച​ടു​ല​നൃ​ത്ത​മാ​ടി.  ഏ​താ​നും നി​മി​ഷ​ങ്ങ​ള്‍ക്കു​ശേ​ഷം പ​ന്തു​പി​ള​ര്‍ന്ന ശ​ബ്ദം സ്‌​റ്റേ​ഡി​യ​ത്തെ കോ​രി​ത്ത​രി​പ്പി​ച്ചു. താ​മ​ര​പ്പൂ​പോ​ലെ വി​ട​ര്‍ന്ന പ​ന്തി​നു​മ​ധ്യ​ത്തി​ലേ​ക്ക് ലേ​ക​ക​പ്പി​ന്‍റെ അ​വ​ത​ര​ണ ഗാ​ന​മാ​ല​പി​ച്ച ക്ലൗ​ഡി​യ ലോ​ച്ചെ​യും പി​റ്റ്ബു​ളും ജെ​ന്നി​ഫ​ര്‍ ലോ​പ്പ​സും ഓ​ള്‍ ആ​ര്‍ വ​ണ്‍..​ഓ​ലാ..​ഓ​ലാ.. ഗാ​ന​വു​മാ​യെ​ത്തി. ആ​ദ്യ​മെ​ത്തി​യ​ത് ബ്ര​
സീ​ലി​യ​ന്‍ ഗാ​യി​ക​യാ​യ ക്ലൗ​ഡി​യ​യാ​യി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ പി​റ്റ്ബു​ളും അ​വ​സാ​നം ജെ​ന്നി​ഫ​ര്‍ ലോ​പ്പ​സു​മെ​ത്തി. സ്‌​റ്റേ​ഡി​യം ഇ​ള​കി​മ​റി​ഞ്ഞു. സാം​ബ​നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി ജെ​ന്നി ആ​രാ​ധ​ക​രെ ത്ര​സി​പ്പി​ച്ചു. 

ദി​ല്‍മ​യ്ക്കു കൂ​ക്കി​വി​ളി

25 മി​നി​റ്റു​നീ​ണ്ട ക​ലാ​വി​സ്മ​യ​ങ്ങ​ള്‍ക്കു ശേ​ഷം ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ വാ​ക്കു​ക​ള്‍...​ലോ​ക​ക​പ്പ് സം​ഭ​വ​മാ​ക്കി മാ​റ്റാ​ന്‍ പ്ര​യ​ത്‌​നി​ച്ച എ​ല്ലാ​വ​ര്‍ക്കും അ​വ​ര്‍ ന​ന്ദി പ​റ​ഞ്ഞു. ആ ​വാ​ക്കു​ക​ള്‍ സ​ന്തോ​ഷ​ത്തോ​ടെ ശ്ര​വി​ച്ച ആ​രാ​ധ​ക​ര്‍ പ​ക്ഷേ, പി​ന്നീ​ട് അ​ട​ങ്ങി​യി​രു​ന്നി​ല്ല. സ്റ്റേ​ഡി​യ​ത്തി​ലെ വ​ലി​യ സ്‌​ക്രീ​നി​ല്‍ അ​വ​രെ കാ​ണു​മ്പോ​ഴൊ​ക്കെ ആ​രാ​ധ​ക​ര്‍ കൂ​ക്കി വി​ളി​ച്ചു. ഇ​ത പ​ല​പ്പോ​ഴും ദി​ല്‍മ​യെ അ​സ്വ​സ്ഥ​യാ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ലോ​ക​ക​പ്പ് ഒ​രു​ക്ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ര്‍ന്ന കോ​ടി​ക്ക​ണ​ക്കി​നു റി​യാ​ലി​ന്‍റെ അ​ഴി​മ​തി​യാ​ണ് കാ​ണി​ക​ളെ ചൊ​ടി​പ്പി​ക്കു​ന്ന​ത്. അ​തി​ന്‍റെ പ്ര​തി​ഫ​ല​ന​ങ്ങ​ളാ​ണ് തെ​രു​വു​ക​ളി​ലും ന​ഗ​ര വീ​ഥി​ക​ളി​ലും ക​ഴി​ഞ്ഞ കു​റേ​ക്കാ​ല​മാ​യി ന​ട​ക്കു​ന്ന​ത്. 

ക​ളി​യാ​ര​വ​ത്തി​ലേ​ക്ക്

ലോ​ക​ക​പ്പ് വേ​ദി​യി​ലെ ആ​ദ്യ ക​ളി​യ​നു​ഭ​വ​ത്തി​നു  കി​ക്കോ​ഫാ​കു​ന്നു. ഇ​ത്ര​യും കാ​ലം മ​ന​സി​നെ ത്ര​സി​പ്പി​ച്ച സ്വ​പ്‌​ന​ത്തി​ന്‍റെ സാ​ര്‍ഥ​ക​ത. കൊ​റി​ന്ത്യ​ന്‍സ് അ​രീ​ന​യു​ടെ ന​ടു​മു​റ്റ​ത്തേ​ക്ക് ആ​ദ്യ​മാ​യി പ്ര​വേ​ശി​ച്ച​ത് ബ്ര​സീ​ലി​യ​ന്‍ ഗോ​ളി ജൂ​ലി​യോ സെ​സാ​റാ​യി​രു​ന്നു. നി​റ​ഞ്ഞു ക​വി​ഞ്ഞ ആ​രാ​ധ​ക​രു​ടെ ക​ര​ഘോ​ഷ​ങ്ങ​ള്‍ക്കു ന​ടു​വി​ലാ​ണ് തി​ക​ഞ്ഞ ദൈ​വ​വി​ശ്വാ​സി​യാ​യ ജൂ​ലി​യോ സെ​സാ​ര്‍ പ്ര​വേ​ശി​ച്ച​ത്. തൊ​ട്ടു​പി​ന്നാ​ലെ ക്രൊ​യേ​ഷ്യ​ന്‍ ഗോ​ളി സ്‌​ളി​പ്പേ പെ​റ്റി​ക്കോ​സ​യും. 

അ​ദ്ദേ​ഹ​ത്തി​നും ല​ഭി​ച്ചു മി​ക​ച്ച കൈ​യ​ടി. അ​തി​നു​ശേ​ഷം ഓ​രോ താ​ര​ങ്ങ​ളും മൈ​താ​ന​മ​ധ്യ​ത്തി​ലേ​ക്ക്. അ​താ നെ​യ്മ​ര്‍ വ​രു​ന്നു. ബാ​ഴ്‌​സ​ലോ​ണ​യു​ടെ നി​ര​യി​ല്‍ ത​ക​ര്‍ത്താ​ടു​ന്ന അ​ദ്ഭു​ത ബാ​ല​നെ നേ​രി​ക്ക​ണ്ട​തി​ന്‍റെ ആ​വേ​ശ​മാ​യി​രു​ന്നു ഓ​രോ​രു​ത്ത​ര്‍ക്കും. നെ​യ്മ​റു​ടെ മു​ഖം സ്‌​ക്രീ​ന​ല്‍ തെ​ളി​യു​മ്പോ​ഴൊ​ക്കെ ആ​രാ​ധ​ക​ര്‍ ആ​ര്‍ത്തു​വി​ളി​ച്ചു. 

ഏ​താ​ണ്ട് 10 മി​നി​റ്റു​നീ​ണ്ട വാം​അ​പ്പി​നു​ശേ​ഷം ക​ളി​ക്കാ​ര്‍ തി​രി​കെ ഡ്ര​സിം​ഗ് റൂ​മി​ലേ​ക്ക്. 10 മി​നി​റ്റു​നേ​ര​ത്തെ കാ​ത്തി​രി​പ്പ്. അ​താ 20-ാം ലോ​ക​ക​പ്പി​ന്‍റെ കി​ക്കോ​ഫി​നു സ​മ​യ​മാ​യി​രി​ക്കു​ന്നു. ഇ​രു​ടീ​മി​ലെ താ​ര​ങ്ങ​ളും കു​രു​ന്നു​ക​ളു​ടെ കൈ​യും പി​ടി​ച്ച് മൈ​താ​ന​ത്തി​ലേ​ക്ക്. പി​ന്നാ​ലെ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ദേ​ശീ​യ ഗാ​നം. സ​മാ​ധാ​ന​ത്തി​നു സ​ന്ദേ​ശ​മോ​തി ഇ​രു​ടീ​മും മൈ​താ​ന​മ​ധ്യ​ത്ത് വൃ​ത്താ​കൃ​തി​യി​ല്‍ നി​ന്നു. മ​ധ്യ​ത്തി​ല്‍ വെ​ളു​ത്ത​കു​പ്പാ​യ​മാ​യെ​ത്തി​യ കു​ട്ടി​ക​ള്‍ വെ​ള്ള​രി​പ്രാ​വു​ക​ളെ ആ​കാ​ശ​ത്തു പ​റ​ത്തി​യ​തോ​ടെ ക​ളി​യ​ര​ങ്ങു​ണ​ര്‍ന്നു.


വാർത്തകൾ

Sign up for Newsletter



top