26
May 2020 - 11:31 am IST

Download Our Mobile App

Kollywood

kajal-agarwal

കാജൽ എടുത്ത തിരുമാനങ്ങൾ

Published:09 April 2020

ലോക്ക്ഡൗൺ അവസാനിച്ചാല്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും അത് പോലെ മുന്നോട്ട് പോകുമെന്നും താരം ഇന്‍സ്റ്റയില്‍ കുറിച്ചു. താരത്തിന്‍റെ പോസ്റ്റ് നിറഞ്ഞ കൈയ്യടിയോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമ താരങ്ങള്‍ എല്ലാവരും വീട്ടിലാണ്. വീട്ടിലിരിക്കുന്ന ആരാധകര്‍ക്കായി താരങ്ങള്‍ ഫോട്ടോകളും വീ‍ഡിയോകളും ചലഞ്ചുകളുമായി എത്താറുണ്ട്. എന്നാല്‍ എല്ലാവരില്‍ നിന്നും വിത്യസ്ഥമാകുകയാണ് കാജൽ അഗര്‍വാള്‍. ലോക്ക്ഡൗൺ അവസാനിച്ചാല്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും അത് പോലെ മുന്നോട്ട് പോകുമെന്നും താരം ഇന്‍സ്റ്റയില്‍ കുറിച്ചു. താരത്തിന്‍റെ പോസ്റ്റ് നിറഞ്ഞ കൈയ്യടിയോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

 ലോക്ക്ഡൗൺ കാലത്ത് രാജ്യത്തെ വ്യവസായമേഖല സ്തംഭിച്ചിരിക്കുകയാണ്. ലോക്ക്ഡൗൺ അവസാനിച്ചാലും ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ നമ്മള്‍ നന്നായി കഷ്ടപ്പെടേണ്ടിവരുമെന്ന് താരം പറയുന്നു. നമ്മുടെ രാജ്യത്തെ പഴയ അവസ്ഥയിലേക്ക് തിരിച്ചുവരാൻ നമ്മൾ ഓരോരുത്തരേയും സഹായിക്കേണ്ടതുണ്ടെന്നും അതിനായി നമ്മള്‍ ചില തീരുമാനങ്ങള്‍ എടുക്കണമെന്നും താരം പറയുന്നു.

''അവസാനം കൊറോണ വൈറസ് ഇല്ലാതാവുകയും അപകടങ്ങള്‍ ഒഴിവാകുകയും ചെയ്യുമ്പോൾ രാജ്യത്തിന് വേണ്ടി കുറച്ച് നല്ല കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഇവിടെ തന്നെ അവധി ആഘോഷിക്കാം,ഇവിടെയുള്ള ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാം, ഇവിടെ ഉൽപ്പാദിപ്പിച്ച പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാം. ഇന്ത്യൻ ബ്രാൻഡിലുള്ള വസ്ത്രങ്ങളും ചെരുപ്പുകളും വാങ്ങാം. നമ്മുടെ രാജ്യത്തെ ബിസിനസ്സുക്കാരെ പിന്തുണക്കാം. നമ്മുടെ സഹായമില്ലാതെ അവര്‍ക്ക് ജീവിക്കാന്‍ സാധിക്കില്ല''- കാജൽ അഗർവാൾ ഇൻസ്റ്റയിൽ കുറിച്ചു.   കമൽ ഹാസ്സൻ നായകനാകുന്ന ശങ്കറിന്‍റെ ഇന്ത്യൻ 2 ആണ് കാജൾ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം. ഡാൻസ് കൊറിയോഗ്രാഫർ വൃന്ദ സംവിധാനം ചെയ്യുന്ന ദുൽക്കർ സൽമാൻ നായകനായി എത്തുന്ന സിനിമയിലും താരം അഭിനയിക്കുന്നുണ്.


വാർത്തകൾ

Sign up for Newsletter



top