26
May 2020 - 11:13 am IST

Download Our Mobile App

National

covid

കോവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ 549 പുതിയ കേസുകൾ, 17 മരണം

Published:09 April 2020

166 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനുള്ളിലാണ് 17 പേർ മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. രാജ്യത്ത് 473 പേർ രോഗമുക്തരായി ഡിസ്ചാർജായി.

ന്യൂ​ഡ​ൽ​ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 549 കേസുകൾ പുതിയതായി സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 166 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനുള്ളിലാണ് 17 പേർ മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. രാജ്യത്ത് 473 പേർ രോഗമുക്തരായി ഡിസ്ചാർജായി.

5734 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഒ​മ്പ​തു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഉ​ന്ന​ത സം​ഘ​ത്തെ അ​യ​ച്ചെ​ന്നും അദ്ദേഹം വ്യക്തമാക്കി. മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട്, തെ​ലു​ങ്കാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പ​ത്തു സം​ഘ​ങ്ങ​ളാ​യാ​ണ് ഇ​വ​രെ അ​യ​ച്ച​ത്. കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ്ര​ദേ​ശി​ക നേ​തൃ​ത്വ​ത്തെ ഇ​വ​ർ സ​ഹാ​യി​ക്കു​മെ​ന്നും അദ്ദേഹം അ​റി​യി​ച്ചു.

49,000 വെ​ന്‍റി​ലേ​റ്റ​റു​ക​ൾ നി​ര്‍​മി​ക്കാ​ന്‍ ക​രാ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​മ്പോ​ൾ അ​ണി​യു​ന്ന വ്യ​ക്തി​ഗ​ത സു​ര​ക്ഷാ വ​സ്ത്ര​ങ്ങ​ൾ (പി​പി​ഇ) 1.7 കോ​ടി എ​ണ്ണ​ത്തി​ന് ഓ​ർ​ഡ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. 20 ത​ദ്ദേ​ശീ​യ ഉ​ത്പാ​ദ​ക​രാ​ണ് സു​ര​ക്ഷാ​വ​സ്ത്ര​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 5,000 റെ​യ്ൽ​വേ കോ​ച്ചു​ക​ളി​ൽ 80,000 നി​രീ​ക്ഷ​ണ കി​ട​ക്ക​ക​ൾ ത​യാ​റാ​ണെ​ന്നും അ​ഗ​ര്‍​വാ​ള്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.


വാർത്തകൾ

Sign up for Newsletter



top