26
May 2020 - 11:05 am IST

Download Our Mobile App

Kerala

government-will-ensure-special-treatment-in-kasaragod

കാസർഗോട്ടെ രോഗികൾക്ക് വിദഗ്ധ  ചികിത്സ ഉറപ്പാക്കും: മുഖ്യമന്ത്രി

Published:09 April 2020

കാസര്‍ഗോഡുള്ള രോഗികളെ ചികിത്സയ്ക്കായി സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലേക്ക് എത്തിക്കുമെന്നും ആവശ്യമാണെങ്കില്‍ ആകാശമാര്‍ഗം എത്തിക്കുന്നത്  പരിഗണിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: കാസര്‍ഗോഡുള്ള രോഗികളെ ചികിത്സയ്ക്കായി സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലേക്ക് എത്തിക്കുമെന്നും ആവശ്യമാണെങ്കില്‍ ആകാശമാര്‍ഗം എത്തിക്കുന്നത്  പരിഗണിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും മൃതദേഹം കൊണ്ട് പോകുന്നതിന് അതിര്‍ത്തിയില്‍ ആംബുലന്‍സ് മാറേണ്ടി വരുന്നുണ്ട്. ഇത് ആളൊഴിഞ്ഞ സ്ഥലത്തുനിന്ന് മതി എന്ന് തീരുമാനിച്ചു. ആര്‍ക്കും സംഭ്രമം ഇല്ലാത്ത രീതിയില്‍ ക്രമീകരണമുണ്ടാക്കും.

തമിഴ്നാട്ടില്‍നിന്ന് ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്കും ശ്രീചിത്രയിലേക്കും പുതിയ രോഗികള്‍ എത്തുന്നുണ്ട്. ചികിത്സ ആര്‍ക്കും നിഷേധിക്കുന്ന സമീപനം കേരളത്തിനില്ല. ആവശ്യമായ ജാഗ്രതയും പരിശോധിച്ചുള്ള ഉറപ്പാക്കലുകളും ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം.


വാർത്തകൾ

Sign up for Newsletter



top