26
May 2020 - 12:52 pm IST

Download Our Mobile App

Kerala

covid-19-recovered-patients-hail-kerala-health-dept

100 പിന്നിട്ടപ്പോൾ രോഗമുക്തിയുടെ ഖ്യാതിയുമായി കേരളം

Published:09 April 2020

ഇറ്റലിയില്‍ നിന്നുള്ള റോബര്‍ട്ടോ ടൊണോസൊ, യുകെയില്‍നിന്നുള്ള ലാന്‍സണ്‍, എലിസബത്ത് ലാന്‍സ്, ബ്രയാന്‍ നെയില്‍, ജാനറ്റ് ലൈ, സ്റ്റീവന്‍ ഹാന്‍കോക്ക്, ആനി വില്‍സണ്‍, ജാന്‍ ജാക്സണ്‍ എന്നിവരാണ് രോഗമുക്തി നേടിയത്. 83, 76 വയസ്സുള്ളവരെ ഉള്‍പ്പെടെ ചികിത്സിച്ച് ഭേദമാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധ 100 ദിവസം പിന്നിട്ടപ്പോൾ വിദേശികൾ ഉൾപ്പെടെയുള്ളവർക്ക് രോഗമുക്തി നൽകിയ ഖ്യാതിയുമായി കേരളം.  കൊവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായവര്‍ ഉള്‍പ്പെടെ എട്ട് വിദേശികളുടെ ജീവന്‍ രക്ഷിച്ച് അവരെ പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇറ്റലിയില്‍ നിന്നുള്ള റോബര്‍ട്ടോ ടൊണോസൊ, യുകെയില്‍നിന്നുള്ള ലാന്‍സണ്‍, എലിസബത്ത് ലാന്‍സ്, ബ്രയാന്‍ നെയില്‍, ജാനറ്റ് ലൈ, സ്റ്റീവന്‍ ഹാന്‍കോക്ക്, ആനി വില്‍സണ്‍, ജാന്‍ ജാക്സണ്‍ എന്നിവരാണ് രോഗമുക്തി നേടിയത്. 83, 76 വയസ്സുള്ളവരെ ഉള്‍പ്പെടെ ചികിത്സിച്ച് ഭേദമാക്കി. ഒരാള്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളെജിലും ഏഴുപേര്‍ക്ക് എറണാകുളം മെഡിക്കല്‍ കോളെജിലുമാണ് ചികിത്സ നല്‍കിയത്.

മാര്‍ച്ച് 13ന് വര്‍ക്കലയിലാണ് സംസ്ഥാനത്ത് ഒരു വിദേശിക്ക് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തെ തിരുവനന്തപുരത്ത് ചികിത്സിച്ചു. മൂന്നാറില്‍ നിരീക്ഷണത്തില്‍ കഴിയവെ അനുവാദമില്ലാതെ മാര്‍ച്ച് 15ന് വിമാനത്തില്‍ കയറി നാട്ടിലേക്ക് പോകാന്‍ ശ്രമിച്ചപ്പോഴാണ് ബ്രയാന്‍ നെയിലിനെയും സംഘാംഗങ്ങളെയും തടഞ്ഞുവച്ച് പരിശോധനയ്ക്കും ചികിത്സയ്ക്കും അയച്ചത്. നെയില്‍ ഗുരുതരാവസ്ഥയിലായിരുന്നു. 

ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങുന്ന എല്ലാവരും നാടിനെയും ഇവിടത്തെ ആരോഗ്യസംവിധാനത്തെയും അഭിനന്ദിക്കുകയാണെന്നും മുഖ്യമന്ത്രി. നാലുദിവസം കൊണ്ട് പുതിയ നാല് ലാബ് പ്രവര്‍ത്തനസജ്ജമാകുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലകളിലുമായി.14 ലാബ് വരും. സ്വകാര്യ ലാബുകളില്‍ ടെസ്റ്റ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് ഇറക്കും.


വാർത്തകൾ

Sign up for Newsletter



top