26
May 2020 - 1:19 pm IST

Download Our Mobile App

Flash News
Archives

Mollywood

jude

ദൈവ വിശ്വാസികള്‍ അല്ലാത്തവര്‍ ഈ പോസ്റ്റ് തുടര്‍ന്നു വായിക്കണമെന്നില്ല; ജൂഡ് ആന്‍റണി ജോസഫ്

Published:10 April 2020

എനിക്കു തോന്നുന്നു ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ചെങ്ങമനാട് ഇടവകക്കാര്‍ ഒരുമിച്ച് ചെങ്ങമനാട് പള്ളിയിലെ കുര്‍ബാന കാണാന്‍ പോകുന്ന ദിവസം ഈ ഈസ്റ്റര്‍ ആയിരിക്കും.

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദു:ഖ വെള്ളി ആചരിക്കുകയാണ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ആരാധനാലയങ്ങൾ എല്ലാം അടഞ്ഞു കിടക്കുകയാണ്. പലയിടത്തും കുർബാനകളും മറ്റും ഓൺലൈനായി നടന്നു.

ഇപ്പോൾ സംവിധായകൻ ജൂഡ് ആന്‍റണി ജോസഫ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്ന ഒരു കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്. പള്ളിയിൽ പോകാൻ സാധിക്കാത്തതിൽ വിഷമിക്കേണ്ടതില്ലെന്നും കൂടുതൽ നല്ലൊരു ഭൂമിയിലേക്ക് മാലിന്യങ്ങൾ ഇല്ലാത്ത പുതിയൊരു പ്രകൃതിയിലേക്ക് നമ്മള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും ജൂഡ് കുറിച്ചിട്ടുണ്ട്. 

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

2010 ദു:ഖ വെള്ളിയാഴ്ച. മലര്‍വാടി ആര്‍ട്സ് ക്ലബ് ഷൂട്ടിങ്ങ് അന്ന് അവധി. ദൈവ വിശ്വാസികള്‍ അല്ലാത്തവര്‍ ഈ പോസ്റ്റ് തുടര്‍ന്നു വായിക്കണമെന്നില്ല. ഒരുപാട് ദിവസങ്ങള്‍ രാത്രി ഷൂട്ട് ഉണ്ടായിരുന്നത് കൊണ്ട് അന്ന് നല്ല ക്ഷീണം കാരണം പള്ളിയില്‍ പോകാന്‍ പറ്റിയില്ല. പ്രിയ സുഹൃത്ത് ഇന്നത്തെ സംവിധായകന്‍ അന്നത്തെ AD ജിജോ ആന്‍റണിയാണ് റൂംമേറ്റ്. അന്ന് നല്ല ചൂടുള്ള മുറിയാണെങ്കിലും (അന്നും ഇന്നും ADs ചൂടുള്ള മുറികളില്‍ തന്നെ) ഞങ്ങള്‍ സുഖമായി കിടന്നുറങ്ങി.

എഴുന്നേറ്റപ്പോള്‍ നല്ല കുറ്റബോധം. പള്ളിയില്‍ പോകാന്‍ കഴിയാത്തതില്‍. ഞാന്‍ പള്ളിയില്‍ പോകുന്നത് മൂന്നു കാര്യങ്ങള്‍ക്കാണ്. ഒന്ന്: ചില നിമിഷങ്ങള്‍ കിട്ടും ഞാനും ദൈവവും മാത്രമുള്ള സുഖമുള്ള നിമിഷങ്ങള്‍. രണ്ട്: കുര്‍ബാനയുടെ ഇടയിലുള്ള അച്ചന്‍റെ പ്രസംഗം. ആ സമയത്ത് എന്‍റെ തലയില്‍ നല്ല ഐഡിയാസ് ഉദിക്കും. ഓം ശാന്തി ഓശാനയുടെ ട്രൈലരും മറ്റും അതില്‍ ചിലത് മാത്രം. മൂന്ന്: കുര്‍ബാന കഴിഞ്ഞു പല പ്രായത്തിലുള്ള എന്‍റെ ഒരുപാട് സുഹൃത്തുക്കളെ കാണാം. കത്തിവയ്ക്കാം.

അതും ഒരടിപൊളി അനുഭവമാണ്. ഇനി കാര്യത്തിലേക്ക് വരാം. പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് മറ്റൊരു ദു:ഖ വെള്ളിയാഴ്ച പള്ളിയില്‍ പോകാന്‍ പറ്റിയില്ല. പക്ഷേ അതില്‍ ഒട്ടും വിഷമമില്ല. ഞങ്ങളുടെ ചെങ്ങമനാട് ഇടവക വികാരിയച്ചന്‍റെ നേതൃത്വത്തിൽ ഓണ്‍ലൈന്‍ ആയി തിരുക്കര്‍മ്മങ്ങൾ ഉണ്ടായിരുന്നു. എനിക്കു തോന്നുന്നു ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ചെങ്ങമനാട് ഇടവകക്കാര്‍ ഒരുമിച്ച് ചെങ്ങമനാട് പള്ളിയിലെ കുര്‍ബാന കാണാന്‍ പോകുന്ന ദിവസം ഈ ഈസ്റ്റര്‍ ആയിരിക്കും.

അതോര്‍ത്തപ്പോള്‍ വല്ലാത്തൊരു സുഖം. മനുഷ്യകുലത്തിന്‍റെ പാപപരിഹാരത്തിന് വേണ്ടി കര്‍ത്താവ് കുരിശില്‍ മരിച്ച ദിവസമാണിന്ന്. ഈ സമയവും കടന്ന് പോകും. മറ്റുള്ളവരെ കൂടുതല്‍ സ്നേഹിക്കുന്ന, കൂടുതല്‍ എളിയവരായി കൂടുതല്‍ നല്ലൊരു ഭൂമിയിലേക്ക് മാലിന്യങ്ങൾ ഇല്ലാത്ത പുതിയൊരു പ്രകൃതിയിലേക്ക് നമ്മള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. വീണ്ടും ചെങ്ങമനാട് പള്ളിയില്‍ നമ്മളൊന്നു ചേരും. കത്തി വക്കും. ശുഭദിനം.


വാർത്തകൾ

Sign up for Newsletter



top