26
May 2020 - 11:38 am IST

Download Our Mobile App

Football

japan-in-brazil

ബ്ര​സീ​ലി​ലു​ണ്ടൊ​രു ജ​പ്പാ​ൻ

Published:10 April 2020

# സി.​കെ. രാ​ജേ​ഷ്‌​കു​മാ​ര്‍

എ​ന്താ​ണി​ത്ര ബ്ര​സീ​ല്‍ പ്രേ​മം എ​ന്ന​ന്വേ​ഷി​ച്ച​പ്പോ​ള്‍ അ​വ​രു​ടെ മു​തു​മു​ത്ത​ച്ഛ​ന്മാ​ര്‍ ബ്ര​സീ​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്നു എ​ന്നു വെ​ളി​പ്പെ​ടു​ത്തി. ബ്ര​സീ​ലി​ല്‍ കു​ടി​യേ​റി​പ്പാ​ര്‍ത്ത​വ​രി​ല്‍ വ​ള​രെ​യ​ധി​കം ആ​ള്‍ക്കാ​ര്‍ ജ​പ്പാ​നി​ല്‍നി​ന്നു​ള്ള​വ​രാ​ണെ​ന്നു മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​സം​ശ​യം സ​ബ്രി​ന​യു​ടെ മു​ന്നി​ല്‍വ​ച്ച​പ്പോ​ഴാ​ണ് ബ്ര​സീ​ലി​ലെ ജാ​പ്പ​നീ​സ് ടൗ​ണി​നെ​ക്കു​റി​ച്ച് അ​വ​ര്‍ പ​റ​ഞ്ഞ​ത്

കൊ​റി​ന്ത്യ​ന്‍സ് അ​രീ​ന​യി​ല്‍വ​ച്ചാ​ണ് സ​ബ്രി​ന സാ​ത്തോ എ​ന്ന ജാ​പ്പ​നീ​സ് പ​ത്ര​പ്ര​വ​ര്‍ത്ത​ക​യെ പ​രി​ച​യ​പ്പെ​ട്ട​ത്. സ്വ​ന്തം രാ​ജ്യ​ത്തെ സ്‌​നേ​ഹി​ക്കു​ന്ന​തു​പോ​ലെ​ത​ന്നെ​യാ​ണ് സ​ബ്രി​ന ബ്ര​സീ​ലി​നെ​യും സ്‌​നേ​ഹി​ക്കു​ന്ന​ത്. ജാ​പ്പ​നീ​സ് ഭാ​ഷ​പോ​ലെ​ത​ന്നെ​യാ​ണ് അ​വ​ര്‍ പോ​ര്‍ച്ചു​ഗീ​സും സം​സാ​രി​ക്കു​ന്ന​ത്. എ​ന്താ​ണി​ത്ര ബ്ര​സീ​ല്‍ പ്രേ​മം എ​ന്ന​ന്വേ​ഷി​ച്ച​പ്പോ​ള്‍ അ​വ​രു​ടെ മു​തു​മു​ത്ത​ച്ഛ​ന്മാ​ര്‍ ബ്ര​സീ​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്നു എ​ന്നു വെ​ളി​പ്പെ​ടു​ത്തി. ബ്ര​സീ​ലി​ല്‍ കു​ടി​യേ​റി​പ്പാ​ര്‍ത്ത​വ​രി​ല്‍ വ​ള​രെ​യ​ധി​കം ആ​ള്‍ക്കാ​ര്‍ ജ​പ്പാ​നി​ല്‍നി​ന്നു​ള്ള​വ​രാ​ണെ​ന്നു മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​സം​ശ​യം സ​ബ്രി​ന​യു​ടെ മു​ന്നി​ല്‍വ​ച്ച​പ്പോ​ഴാ​ണ് ബ്ര​സീ​ലി​ലെ ജാ​പ്പ​നീ​സ് ടൗ​ണി​നെ​ക്കു​റി​ച്ച് അ​വ​ര്‍ പ​റ​ഞ്ഞ​ത്. അ​തെ, ബ്ര​സീ​ലി​ലു​ണ്ടൊ​രു ജാ​പ്പ​നീ​സ് ന​ഗ​രം. ജ​പ്പാ​നി​ലെ ഭ​ക്ഷ​ണ​വും വ​സ്ത്ര​വും ഒ​ക്കെ ല​ഭി​ക്കു​ന്ന ഒ​രു കോ​ള​നി. സാ​വോ​പോ​ളോ​യി​ലെ അ​റൂ​ഷ​യി​ല്‍നി​ന്ന് ഏ​താ​ണ്ട് നാ​ലു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ സ്ഥി​തി​ചെ​യ്യു​ന്ന ചെ​റി​യ കോ​ള​നി​യാ​ണി​ത്. 

ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശം നി​റ​യു​ന്ന സാ​വോ​പോ​ളോ ന​ഗ​ര​ത്തി​ലൂ​ടെ ജാ​പ്പ​നീ​സ് കോ​ള​നി​യി​ലേ​ക്ക്. റി​പ്പ​ബ്ലി​ക്ക എ​ന്ന സ്ഥ​ല​ത്തു​നി​ന്ന് മെ​ട്രോ റെ​യി​ലി​ലേ​റി​യാ​ണ് ജാ​പ്പ​നീ​സ് ടൗ​ണ്‍ സ്ഥി​തി​ചെ​യ്യു​ന്ന ലി​ബ​ര്‍ഡാ​ഡോ​യി​ലെ​ത്തേ​ണ്ട​ത്. സാ​വോ​പോ​ളോ​യി​ല്‍ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മ​ണി. റി​പ്പ​ബ്ലി​ക്ക സ്റ്റേ​ഷ​നി​ല്‍നി​ന്ന് ബ്ലൂ​ലൈ​ന്‍ മെ​ട്രോ​യി​ല്‍ സേ ​എ​ന്ന മ​റ്റൊ​രു സ്‌​റ്റേ​ഷ​നി​ലേ​ക്ക്. അ​വി​ടെ​നി​ന്ന് ബ്ലൂ​ലൈ​നി​ല്‍ ക​യ​റി​വേ​ണം ലി​ബ​ര്‍ഡാ​ഡോ​യി​ലെ​ത്താ​ന്‍. സേ​യി​ല്‍നി​ന്ന് നി​ര​വ​ധി ജ​പ്പാ​ന്‍കാ​ര്‍ ട്രെ​യി​നി​ലേ​റി. ടോ​ക്കി​യോ ന​ഗ​ര​ത്തി​ലെ ഏ​തെ​ങ്കി​ലും ട്രെ​യി​നി​ല്‍ ക​യ​റി​യ​പ്പോ​ഴു​ള്ള അ​വ​സ്ഥ. നി​ര​വ​ധി ജാ​പ്പ​നീ​സ് വം​ശ​ജ​ര്‍ ട്രെ​യി​നി​ലു​ണ്ട്. 10 മി​നി​റ്റു​നേ​ര​ത്തെ യാ​ത്ര​യ്ക്കു​ശേ​ഷം ലി​ബ​ര്‍ഡാ​ഡോ​യി​ലെ​ത്തി. മെ​ട്രോ​യി​ല്‍നി​ന്ന് ഇ​റ​ങ്ങി നേ​രേ ചെ​ല്ലു​ന്ന​ത് ജാ​പ്പ​നീ​സ് ടൗ​ണി​ലേ​ക്കാ​ണ്. ശ​രി​ക്കു​മൊ​രു ജ​പ്പാ​ന്‍ ത​ന്നെ. ജാ​പ്പ​നീ​സ് സ്വ​ദേ​ശി​ക​ള്‍ അ​വ​രു​ടെ ന​ഗ​ര​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു. വെ​ല്‍കം ടു ​ജ​പ്പാ​ന്‍. ഇ​വി​ട​ത്തെ ബാ​ന​റു​ക​ളി​ല്‍ ജാ​പ്പ​നീ​സ് ഭാ​ഷ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഇ​കേ​സ​കാ​യി എ​ന്ന ഹോ​ട്ട​ലി​ല്‍ ന​ല്ല ഒ​ന്നാം​ത​രം ജാ​പ്പ​നീ​സ് ഭ​ക്ഷ​ണം ല​ഭി​ക്കും. നി​ര​ത്തു​ക​ളി​ല്‍ ജാ​പ്പ​നീ​സ് തു​ണി​ത്ത​ര​ങ്ങ​ള്‍ നി​ര​വ​ധി. ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശ​ത്തി​ലേ​ക്ക് ഈ ​ടൗ​ണും എ​ത്തി​ക്ക​ഴി​ഞ്ഞു. ജ​പ്പാ​നെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ല്‍ക്കൂ​ടു​ത​ല്‍ അ​വ​ര്‍ ബ്ര​സീ​ലി​നെ പി​ന്തു​ണ​യ്ക്കു​ന്നു. പൗ​ളോ ന​കാ​മു​റ​യെ​ന്ന​യാ​ള്‍ വ​ലി​യ ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​നാ​ണ്. ജ​പ്പാ​ന്‍ തോ​ല്‍ക്കു​ന്ന നി​മി​ഷം ത​ങ്ങ​ള്‍ ബ്ര​സീ​ലി​നു​വേ​ണ്ടി ജ​യ്‌​വി​ളി​ക്കും. ഇ​താ​യി​രു​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. 

ലോ​ക​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ജ​പ്പാ​ന്‍ കു​ടി​യേ​റ്റ​ക്കാ​രു​ള്ള സ്ഥ​ല​മാ​ണ് ബ്ര​സീ​ല്‍. അ​തു​പോ​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ കു​ടി​യേ​റ്റ​ക്കാ​ര്‍ ജീ​വി​ക്കു​ന്ന സ്ഥ​ല​മാ​ണ് സാ​വോ​പോ​ളോ. ഒ​രു കോ​ടി നാ​ല​ര​ല​ക്ഷം പേ​ര്‍ അ​ധി​വ​സി​ക്കു​ന്ന സാ​വോ​പോ​ളോ​യി​ല്‍ 21 ല​ക്ഷ​ത്തി​ലേ​റെ ജ​ന​ങ്ങ​ള്‍ കു​ടി​യേ​റ്റ​ക്കാ​രാ​ണ്. ഇ​തി​ല്‍ത്ത​ന്നെ 10 ല​ക്ഷ​ത്തി​ലേ​റെ ജ​ന​ങ്ങ​ള്‍ ജ​പ്പാ​ന്‍ വം​ശ​ജ​രാ​ണ്. 

19-ാം നൂ​റ്റാ​ണ്ടി​ന്‍റെ അ​വ​സാ​ന​വും 20-ാം നൂ​റ്റാ​ണ്ടി​ന്‍റെ ആ​ദ്യ​വും ബ്ര​സീ​ലി​ലേ​ക്ക് നി​ര​വ​ധി ആ​ള്‍ക്കാ​രെ​ത്തി. കാ​പ്പി​യാ​യി​രു​ന്നു ബ്ര​സീ​ലി​ന്‍റെ പ്ര​ധാ​ന ക​യ​റ്റു​മ​തി ഉ​ത്പ​ന്നം. കാ​പ്പി​ത്തോ​ട്ട​ങ്ങ​ളി​ലെ ജോ​ലി​ക്കാ​യി ആ​ഫ്രി​ക്ക​ന്‍ അ​ടി​മ​ക​ളെ ഇ​വി​ടെ എ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, 1850ല്‍ ​അ​ടി​മ​ക​ളെ എ​ത്തി​ക്കു​ന്ന​ത് സ​ര്‍ക്കാ​ര്‍ വി​ല​ക്കി. ഇ​തോ​ടെ കാ​പ്പി​ത്തോ​ട്ട​ങ്ങ​ളി​ല്‍ ജോ​ലി​ക്ക് ആ​ളെ കി​ട്ടാ​താ​യി. ഇ​ക്കാ​ല​യ​ള​വി​ല്‍ ബ്ര​സീ​ലി​ലേ​ക്കു​ള്ള കു​ടി​യേ​റ്റം കൂ​ടി.

1907ല്‍ ​ബ്ര​സീ​ല്‍-​ജാ​പ്പ​നീ​സ് സ​ര്‍ക്കാ​രു​ക​ള്‍ ഒ​പ്പി​ട്ട ക​രാ​റി​ന്‍റെ ബ​ല​ത്തി​ല്‍ നി​ര​വ​ധി ജാ​പ്പ​നീ​സ് ക​ര്‍ഷ​ക​ര്‍ ജ​പ്പാ​നി​ലേ​ക്കു കു​ടി​യേ​റി. ജ​പ്പാ​നി​ലെ പ​ട്ടി​ണി​യും ദാ​രി​ദ്ര്യ​വും ഇ​തി​നു കാ​ര​ണ​മാ​യി. 1908ല്‍ 709 ​അം​ഗ ജാ​പ്പ​നീ​സ് സം​ഘം ബ്ര​സീ​ലി​ലെ​ത്തി. അ​വ​രി​ല്‍ ഭൂ​ര​ഭാ​ഗ​വും ക​ര്‍ഷ​ക​രാ​യി​രു​ന്നു. അ​വ​രി​വി​ടെ​യെ​ത്തി കു​ന്നി​ന്‍ ചെ​രി​വു​ക​ളി​ലും ത​രി​ശു​ഭൂ​മി​യി​ലും പൊ​ന്നു വി​ള​യി​ച്ചു. അ​തോ​ടെ ബ്ര​സീ​ലി​യ​ന്‍ ജ​ന​ത​യു​ടെ ഭാ​ഗ​മാ​യി ഇ​വ​രും. ആ​ദ്യ ഏ​ഴു വ​ര്‍ഷം ബ്ര​സീ​ലി​ലെ​ത്തി​യ ജ​പ്പാ​ന്‍കാ​ര്‍ 3434 ജാ​പ്പ​നീ​സ് കു​ടും​ബ​ങ്ങ​ളാ​യി​രു​ന്നു​വെ​ങ്കി​ല്‍ ലോ​ക​മ​ഹാ​യു​ദ്ധം തു​ട​ങ്ങി​യ​തോ​ടെ ജ​പ്പാ​ന്‍കാ​ര്‍ ബ്ര​സീ​ലി​ലേ​ക്കൊ​ഴു​കി. 1917നും 1940​നും മ​ധ്യേ ഒ​ന്ന​ര​ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍ ജ​പ്പാ​നി​ല്‍നി​ന്ന് ബ്ര​സീ​ലി​ലെ​ത്തി. ബ്ര​സീ​ലി​ലെ ജാ​പ്പ​നീ​സ് വം​ശ​ജ​രി​ല്‍ 75ശ​ത​മാ​ന​വും സാ​വോ​പോ​ളോ​യി​ലാ​ണ്. ജ​പ്പാ​ന്‍റെ സാം​സ്‌​കാ​രി​ക​ത്ത​നി​മ വി​ളി​ച്ചോ​തു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ അ​ന​വ​ധി ക​ണ്ട് ജാ​പ്പ​നീ​സ് ടൗ​ണ്‍വി​ടു​മ്പോ​ള്‍ സ​മ​യം സ​ന്ധ്യ​യോ​ട​ടു​ത്തു.  


വാർത്തകൾ

Sign up for Newsletter



top