26
May 2020 - 1:12 pm IST

Download Our Mobile App

Hollywood

mia

വിവാഹത്തിന് മുൻപ് ലോകം അവസാനിച്ചാൽ ഈ വസ്ത്രത്താൽ അടക്കം ചെയ്യണം; മിയ ഖലീഫ

Published:10 April 2020

റോബർട്ട് സാൻഡ്ബെർഗിനൊപ്പം ദേവാലയത്തിന്‍റെ ഇടനാഴിയിലൂടെ നടക്കും മുൻപ് ലോകം അവസാനിക്കുകയാണെങ്കിൽ തന്‍റെ അലമാരയിലുള്ള പന്ത്രണ്ട് വിവാഹ വസ്ത്രങ്ങളിൽ ഏതെങ്കിലും വച്ച് അടക്കം ചെയ്യണം എന്നാണ് മിയ കുറിച്ചിരിക്കുന്നത്.

കോവിഡിന്‍റെ പശ്ചാത്തലത്തിൽ ലോകമെമ്പാടും നിരവധി വിവാഹങ്ങളാണ് മാറ്റിവച്ചത്. മുൻ പോൺ താരമായ മിയ ഖലീഫയും തന്‍റെ വിവാഹം മാറ്റി വച്ചിരിക്കുകയാണിപ്പോൾ. മിയ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. ഇരുപത്തിയാറുകാരിയായ താരം തന്‍റെ വിവാഹവസ്ത്രം ധരിച്ച് നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് വിവാഹം നീട്ടി വച്ച കാര്യവും പങ്കുവച്ചിരിക്കുന്നത്.

റോബർട്ട് സാൻഡ്ബെർഗിനൊപ്പം ദേവാലയത്തിന്‍റെ ഇടനാഴിയിലൂടെ നടക്കും മുൻപ് ലോകം അവസാനിക്കുകയാണെങ്കിൽ തന്‍റെ അലമാരയിലുള്ള പന്ത്രണ്ട് വിവാഹ വസ്ത്രങ്ങളിൽ ഏതെങ്കിലും വച്ച് അടക്കം ചെയ്യണം എന്നാണ് മിയ കുറിച്ചിരിക്കുന്നത്.

വരുന്ന ജൂണിനായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. ഇപ്പോൾ സ്പോർട്സ് ഷോയുടെ അവതാരകയായി പ്രവർത്തിക്കുകയാണ് മിയ.


വാർത്തകൾ

Sign up for Newsletter



top