26
May 2020 - 12:50 pm IST

Download Our Mobile App

Analysis

kseb

ലോ​ക്ഡൗ​ൺ: കെഎസ്ഇബിക്ക് ഇ​രു​ട്ട​ടി

Published:10 April 2020

വൈ​ദ്യു​തി ബി​ല്‍തു​ക അ​ട​യ്ക്കാ​ന്‍ സാ​വ​കാ​ശം ന​ല്‍കി​യ​തോ​ടെ ദൈ​നം​ദി​ന വ​രു​മാ​ന​ത്തി​ല്‍ 40 കോ​ടി രൂ​പ കു​റ​ഞ്ഞു. കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ കൊ​വി​ഡ് പാ​ക്കെ​ജി​ല്‍ വൈ​ദ്യു​തി പ്ര​സ​ര​ണ വി​ത​ര​ണ ക​മ്പ​നി​ക​ളെ​യും ഉ​ള്‍പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍ന്നു​ക​ഴി​ഞ്ഞു

കൊ​ച്ചി: ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച ശേ​ഷം ഇ​തു​വ​രെ വൈ​ദ്യു​തി ബോ​ര്‍ഡി​ന്‍റെ ന​ഷ്ടം 225 കോ​ടി രൂ​പ​യാ​യി. വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ലെ ഗ​ണ്യ​മാ​യ കു​റ​വാ​ണ് കാ​ര​ണം. വൈ​ദ്യു​തി ബി​ല്‍തു​ക അ​ട​യ്ക്കാ​ന്‍ സാ​വ​കാ​ശം ന​ല്‍കി​യ​തോ​ടെ ദൈ​നം​ദി​ന വ​രു​മാ​ന​ത്തി​ല്‍ 40 കോ​ടി രൂ​പ കു​റ​ഞ്ഞു. കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ കൊ​വി​ഡ് പാ​ക്കെ​ജി​ല്‍ വൈ​ദ്യു​തി പ്ര​സ​ര​ണ വി​ത​ര​ണ ക​മ്പ​നി​ക​ളെ​യും ഉ​ള്‍പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍ന്നു​ക​ഴി​ഞ്ഞു.

വ​ന്‍തോ​തി​ല്‍ വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കു​ക​യും ഉ​യ​ര്‍ന്ന നി​ര​ക്ക് ന​ല്‍കു​ക​യും ചെ​യ്തി​രു​ന്ന വ​ന്‍ഷോ​പ്പി​ങ് മാ​ളു​ക​ള്‍ ഉ​ള്‍പ്പ​ടെ​യു​ള്ള വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും വ്യ​വ​സാ​യ​സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ട്ട​തോ​ടെ വൈ​ദ്യു​തി ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു.  മാ​ര്‍ച്ച് 25ന് ​രാ​ജ്യം മു​ഴു​വ​ന്‍ നി​ശ്ച​ല​മാ​യ​തോ​ടെ വൈ​ദ്യു​തി ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. മാ​ര്‍ച്ച് 26ന് 65.64 ​ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​ണ് കേ​ര​ളം ഉ​പ​യോ​ഗി​ച്ച​ത്. ശ​രാ​ശ​രി ഉ​പ​യോ​ഗം 67 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി മാ​റി.

ക​ഴി​ഞ്ഞ​വ​ര്‍ഷം ലോക്ഡൗണിനു ശേഷമുള്ള ദി​വ​സ​ങ്ങ​ളി​ലെ ഉ​പ​യോ​ഗം 88 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു. വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ലെ കു​റ​വ് 18.12 ശ​ത​മാ​ന​മാ​ണ്. ദൈ​നം​ദി​ന ഉ​പ​യോ​ഗ​ത്തി​ല്‍ കു​റ​വ് വ​ന്ന​ത് 18.12 ശ​ത​മാ​ന​മാ​ണ്. ക​ഴി​ഞ്ഞ​വ​ര്‍ഷം മാ​ര്‍ച്ച്, ഏ​പ്രി​ല്‍ മാ​സ​ങ്ങ​ളി​ല്‍ ശ​രാ​ശ​രി 88 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​പ​യോ​ഗം എ​ത്തി​യി​രു​ന്നു. ഈ ​വ​ര്‍ഷം അ​ത് 67.58 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി കു​റ​ഞ്ഞു. ഉ​ത്സ​വ​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളും ഇ​ല്ലാ​താ​യ​താ​ണ് മ​റ്റൊ​രു​കാ​ര​ണം. വൈ​ദ്യു​തി വി​ല്‍പ്പ​ന​കു​റ​ഞ്ഞ​തോ​ടെ ദി​നം​പ്ര​തി ശ​രാ​ശ​രി 14 കോ​ടി രൂ​പ​യാ​ണ് ന​ഷ്ടം. വൈ​ദ്യു​തി ബി​ല്‍ ഇ​ന​ത്തി​ലും മ​റ്റും 45 കോ​ടി രൂ​പ​യാ​ണ് വൈ​ദ്യു​തി ബോ​ര്‍ഡി​ന് ദി​വ​സ​വും കി​ട്ടി​ക്കൊ​ണ്ടി​രു​ന്ന​ത്. അ​ത് ഇ​പ്പോ​ള്‍ 5 കോ​ടി രൂ​പ​യാ​യി കു​റ​ഞ്ഞു. 

ലോ​ക്ഡൗ​ണ്‍ ഏ​ര്‍പ്പെ​ടു​ത്തി 20 ദി​വ​സ​മാ​കു​മ്പോ​ള്‍ വൈ​ദ്യു​തി വി​ല്‍ക്കാ​ത്ത​തു​മൂ​ലം മാ​ത്രം കെ​എ​സ്ഇ​ബി​ക്കു​വ​രു​ന്ന ന​ഷ്ടം 280 കോ​ടി രൂ​പ​യാ​കും. ഇ​ത് നി​ക​ത്താ​ന്‍ കേ​ന്ദ്ര ഇ​ട​പെ​ട​ല്‍ കൂ​ടി​യേ മ​തി​യാ​കൂ എ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ദീ​ര്‍ഘ​കാ​ല ക​രാ​റു​ക​ളി​ലൂ​ടെ വാ​ങ്ങു​ന്ന വൈ​ദ്യു​തി കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം ക​ഴി​ഞ്ഞാ​ല്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് വി​ല്‍ക്കു​ന്ന​തി​ലൂ​ടെ​യും നി​ശ്ചി​ത വ​രു​മാ​നം കി​ട്ടി​യി​രു​ന്നു. ഇ​തും​പാ​ടെ ഇ​ല്ലാ​താ​യി. ചു​രു​ക്ക​ത്തി​ല്‍ മു​മ്പൊ​രി​ക്ക​ലും ഉ​ണ്ടാ​കാ​ത്ത അ​സാ​ധാ​ര​ണ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ് കെ​എ​സ്ഇ​ബി.


വാർത്തകൾ

Sign up for Newsletter



top