26
May 2020 - 12:14 pm IST

Download Our Mobile App

National

kannan-gopinathan

സർവീസിൽ തിരികെ പ്രവേശിക്കണമെന്ന് കേന്ദ്രം; തള്ളി കണ്ണൻ ഗോപിനാഥൻ

Published:10 April 2020

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകാനായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശം. എന്നാൽ ജോലിയിൽ തിരികെ പ്രവേശിക്കില്ലെന്നും പ്രതികൂലഘട്ടങ്ങളിൽ സർക്കാരിന് വേണ്ടി സന്നദ്ധ പ്രവർത്തനം ചെയ്യാൻ തയാറാണെന്നും കണ്ണൻ ഗോപിനാഥൻ ട്വീറ്റ് ചെയ്തു.

കൊച്ചി: സർവീസിൽ തിരികെ പ്രവേശിക്കാൻ ആവശ്യപ്പെട്ടുള്ള കേന്ദ്ര സർക്കാർ നിർദേശം തള്ളി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകാനായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശം. എന്നാൽ ജോലിയിൽ തിരികെ പ്രവേശിക്കില്ലെന്നും പ്രതികൂലഘട്ടങ്ങളിൽ സർക്കാരിന് വേണ്ടി സന്നദ്ധ പ്രവർത്തനം ചെയ്യാൻ തയാറാണെന്നും കണ്ണൻ ഗോപിനാഥൻ ട്വീറ്റ് ചെയ്തു.

സ​ർ​ക്കാ​ർ തി​രി​ച്ചെ​ത്താ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് സ​ഹി​ത​മാ​ണ് ക​ണ്ണ​ന്‍റെ ട്വീ​റ്റ്. കോ​വി​ഡിനെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ സ​ർ​ക്കാ​രി​ന് വേ​ണ്ടി താ​ൻ സേ​വ​നം ചെ​യ്യും. എ​ന്നാ​ൽ അ​തൊ​രു സാ​ധാ​ര​ണ പൗ​ര​നെ​ന്ന നി​ല​യി​ൽ മാ​ത്ര​മാ​കും, ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​ട്ട​ല്ലെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു. സി​വി​ൽ സ​ർ​വീ​സി​ൽ നി​ന്ന് സ്വ​യം വി​ര​മി​ക്കാ​ൻ രാ​ജി സ​മ​ർ​പ്പി​ച്ച​യാ​ളാ​ണ് ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ.

ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ലാ​ണ് ക​ണ്ണ​ൻ രാ​ജി സ​മ​ർ​പ്പി​ച്ച​ത്. സ​ർ​വീ​സി​ൽ അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​യി​രു​ന്നു രാ​ജി​വെ​ച്ച​ത്. എ​ന്നാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ണ്ണ​ന്‍റെ രാ​ജി സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.

 


വാർത്തകൾ

Sign up for Newsletter



top