03
June 2020 - 10:23 pm IST

Download Our Mobile App

Offbeat

easter

ക്ഷമയ്ക്ക് നെല്ലിപ്പലകയില്ല

Published:11 April 2020

# ഡോ. കെ. എസ്. രാധാകൃഷ്ണൻ

കൊറോണക്കാലത്ത് പ്രത്യാശയുടെ പുതുപ്രകാശവുമായി ഉയിർത്തെഴുന്നേല്പ് കടന്നു വരുന്നു. പരസ്പരം ക്ഷമിച്ചു കൊണ്ടും സ്നേഹിച്ചു കൊണ്ടും നമുക്ക് ഈസ്റ്ററിനെ വരവേല്ക്കാം...

ഈസ്റ്റർ ഉയിർത്തെഴുന്നേല്പിന്‍റെ മഹോത്സവമാണ്; പ്രത്യാശയുടെ ഉയിർത്തെഴുന്നേല്പ്. ക്ഷമ, സഹനം, സ്നേഹം ഇവയ്ക്കുള്ള ഒറ്റവാക്കാണ് പ്രത്യാശ. ക്ഷമിക്കുവിൻ ക്ഷമിക്കപ്പെടും എന്നാണ് യേശു വാക്യം. നമ്മോട് തെറ്റു ചെയ്യുന്നവരോട്, നാം ക്ഷമിച്ചാൽ നമ്മുടെ തെറ്റുകളും ക്ഷമിക്കപ്പെടുമെന്ന് വിവക്ഷ. നമ്മോട് തെറ്റു ചെയ്യുന്നവനെയും 'സഹോദരൻ' എന്നാണ് യേശുദേവൻ വിശേഷിപ്പിക്കുന്നത്. ആരാണ് ഈ 'സഹോദരൻ'? നാമല്ലാത്ത എല്ലാവരും എന്നാണ് ഇത്തരം.

സഹോദരനോട് എത്രവട്ടം ക്ഷമിക്കണം? ഏഴ് എഴുപതു വട്ടം എന്നാണ് ഉത്തരം. അതായത്, അനന്തമായി ക്ഷമിക്കണം എന്ന് സാരം. ഒരാൾക്കും അതുകൊണ്ട്, ക്ഷമയുടെ നെല്ലിപ്പലക കാണാനാകില്ല. കാരണം, ക്ഷമയ്ക്ക് നെല്ലിപ്പലകയില്ല. ക്ഷമിയ്ക്കാൻ മറന്നു പോകുന്നവരുടെ ലോകത്താണ് നാം ജീവിക്കുന്നത്; നാമും ക്ഷമിക്കാൻ മറന്നു പോകുന്നു.

ക്ഷമയില്ലെങ്കിൽ എന്നും എവിടെയും എപ്പോഴും കലഹമായിരിക്കും ഫലം. പരസ്പരം കലഹിച്ചു കലമ്പൽ കൂട്ടുമ്പോൾ നാം വിസ്മരിക്കുന്നതും യേശുദേവനെ തന്നെ. നിരന്തരമായി യേശുദേവനെ വിസ്മരിക്കുന്നവരാണ് നമ്മൾ. ദൈവത്തെ അത്ഭുതമായിക്കാണാനാണ് നാം ആഗ്രഹിക്കുന്നത്. വിശക്കുന്നവന് അന്നമായും ദാഹിക്കുന്നവന് കുടിനീരായും രോഗിക്ക് ശുശ്രൂഷയായും കാരാഗൃഹവാസിക്ക് ചങ്ങാത്തമായും ദൈവം നമ്മുടെ മുന്നിൽ എപ്പോഴും എത്തുന്നു.

തിന്മയും വ്യഭിചാരവുമുള്ള തലമുറയാണ് അത്ഭുതങ്ങളെ ദൈവത്തിന്‍റെ അടയാളമായി കരുതുന്നത്. കൊറോണക്കാലത്ത് പ്രത്യാശയുടെ പുതുപ്രകാശവുമായി ഉയിർത്തെഴുന്നേല്പ് കടന്നു വരുന്നു. പരസ്പരം ക്ഷമിച്ചു കൊണ്ടും സ്നേഹിച്ചു കൊണ്ടും നമുക്ക് ഈസ്റ്ററിനെ വരവേല്ക്കാം...


വാർത്തകൾ

Sign up for Newsletter



top