03
June 2020 - 10:23 pm IST

Download Our Mobile App

Hollywood

johny

ഇൻസ്റ്റ തുടങ്ങി ജോണി ഡെപ്പ്; നിമിഷങ്ങൾക്കുള്ളിൽ 2 മില്യണിലധികം ഫോളോവേഴ്സ്

Published:17 April 2020

വ്യാഴാഴ്ചയാണ് ജോണി ഇൻസ്റ്റഗ്രാം തുടങ്ങിയത്. ഒറ്റദിവസം കൊണ്ടു തന്നെ 1.9 മില്യൺ ഫോളോവേഴ്സാണ് ജോണിക്കുണ്ടായിരിക്കുന്നത്.

പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ജോണി ഡെപ്പ്. വ്യാഴാഴ്ചയാണ് ജോണി ഇൻസ്റ്റഗ്രാം തുടങ്ങിയത്. ഒറ്റദിവസം കൊണ്ടു തന്നെ 2 മില്യണിലധികം ഫോളോവേഴ്സാണ് ജോണിക്കുണ്ടായിരിക്കുന്നത്. മുന്നിൽ കുറെ മെഴുകുതിരികൾ കൊളുത്തി വച്ച് ഒരു തടികൊണ്ടുണ്ടാക്കിയ ബെഞ്ചിൽ ഇരിക്കുന്ന ചിത്രമാണ് ജോണി ആദ്യമായി പങ്കുവച്ചിരിക്കുന്നത്.

നിങ്ങൾക്ക് വേണ്ടി ഒരു സംഭവത്തിന്‍റെ ചിത്രീകരണത്തിലാണ് എന്നാണ് ഈ ഫോട്ടൊയ്ക്ക് ജോണി കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്. കുറച്ച് സമയങ്ങൾക്ക് ശേഷം അതേസ്ഥലത്ത് തന്നെ ചിത്രീകരിച്ചിരിക്കുന്ന ഒരു വിഡിയോയും അദ്ദേഹം പങ്കുവച്ചു. ലോകത്താകെ നാശം വിതച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസെന്ന മഹാമാരിയെക്കുറിച്ചാണ് അദ്ദേഹം വിഡിയോയിൽ സംസാരിച്ചത്.

ഒപ്പം പോപ് ഗായകൻ ജോൺ ലെനണിന്‍റെ ഐസൊലേഷൻ എന്ന ഗാനം പാടുകയും ചെയ്യുന്നുണ്ട് ജോണി. തന്‍റെ ഇറങ്ങുന്ന മ്യൂസിക്കൽ ആൽബത്തെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ഗിറ്റാറിസ്റ്റ് ജെഫ് ബെക്കുമായി ചേർന്നാണ് ആൽബം ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. 1970 ൽ ഇറങ്ങിയ പ്ലാസ്റ്റിക്ക് ഓനോ ബാൻഡ് എന്ന ആൽബത്തിലെ ഗാനമാണ് ഐസൊലേഷൻ.


വാർത്തകൾ

Sign up for Newsletter



top