03
June 2020 - 9:52 pm IST

Download Our Mobile App

Hollywood

tom-jerry

ടോം ആന്‍റ് ജെറി സംവിധായകൻ യൂജീൻ മെറിൽ ഡീച്ച് അന്തരിച്ചു

Published:20 April 2020

1924 ല്‍ ഷിക്കാഗോയിലായിരുന്നു യൂജീന്‍ മെറില്‍ ജനിച്ചത്. വ്യോമസേനയില്‍ പൈലറ്റായി ജോലി ചെയ്തതിന് ശേഷമാണ് യൂജീന്‍ സിനിമാ രംഗത്തേക്കെത്തുന്നത്.

ടോം ആന്‍റ് ജെറി, പോപേയ് ആനിമേഷന്‍ ചിത്രങ്ങളുടെ സംവിധായകനും ഓസ്‌കര്‍ ജേതാവുമായ യൂജീന്‍ മെറില്‍ ഡീച്ച് (95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ പ്രാഗിലെ അപ്പാര്‍ട്ട്മെന്‍റില്‍വെച്ചാണ് അന്ത്യം. മണ്‍റോ എന്ന അനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിലൂടെയാണ് അദ്ദേഹത്തിന് ഓസ്‌കര്‍ ലഭിച്ചത്.

ടോം ആന്‍ഡ് ജെറി ഫിലിം സീരീസിലെ 13 ചിത്രങ്ങളും പോപേയ് ദി സെയ്ലര്‍ പരമ്പരയിലെ ഏതാനും ചിത്രങ്ങളും ജീന്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1924 ല്‍ ഷിക്കാഗോയിലായിരുന്നു യൂജീന്‍ മെറില്‍ ജനിച്ചത്. വ്യോമസേനയില്‍ പൈലറ്റായി ജോലി ചെയ്തതിന് ശേഷമാണ് യൂജീന്‍ സിനിമാ രംഗത്തേക്കെത്തുന്നത്.

ആനിമേഷന്‍, ഇലസ്ട്രേഷന്‍ രംഗത്തെത്തിയ അദ്ദേഹം കുട്ടികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അനിമേഷന്‍ ചിത്രങ്ങളുടെ സംവിധായകനായി മാറുകയായിരുന്നു.


വാർത്തകൾ

Sign up for Newsletter



top