01
December 2020 - 9:03 am IST

Download Our Mobile App

Travel

brazil-travel-blog-by-ck-rajesh

മ​ല​മു​ക​ളി​ലെ മാ​താ​വ്

Published:22 April 2020

# സി.കെ. രാജേഷ്കുമാർ

 ബ്ര​സീ​ലി​ലെ ഏ​റ്റ​വും പ​ഴ​ക്കം​ചെ​ന്ന പ​ള്ളി​ക​ളി​ലൊ​ന്നാ​യ മോ​ണ്ടെ സെ​റാ​ത്തി​ലേ​ക്ക്. ബ്ര​സീ​ലി​ലെ ആ​ദ്യ പ​ട്ട​ണ​മാ​യ സെം​വി​സെ​ന്‍റെ​യി​ലെ ഒ​രു കു​ന്നി​ന്‍ മു​ക​ളി​ലാ​ണ് മോ​ണ്ടെ സെ​റാ​ത്ത്. അ​വി​ടേ​ക്ക് എ​ത്ത​ണ​മെ​ങ്കി​ല്‍ വ​ലി​ച്ചു​കൊ​ണ്ടു മു​ക​ലി​ലേ​ക്ക് ക​യ​റു​ന്ന ഒ​രു ത​രം ചെ​റി​യ ട്രെ​യി​നി​ല്‍ ക​യ​റ​ണം.

 ബ്ര​സീ​ലി​ലെ ഏ​റ്റ​വും പ​ഴ​ക്കം​ചെ​ന്ന പ​ള്ളി​ക​ളി​ലൊ​ന്നാ​യ മോ​ണ്ടെ സെ​റാ​ത്തി​ലേ​ക്ക്. ബ്ര​സീ​ലി​ലെ ആ​ദ്യ പ​ട്ട​ണ​മാ​യ സെം​വി​സെ​ന്‍റെ​യി​ലെ ഒ​രു കു​ന്നി​ന്‍ മു​ക​ളി​ലാ​ണ് മോ​ണ്ടെ സെ​റാ​ത്ത്. അ​വി​ടേ​ക്ക് എ​ത്ത​ണ​മെ​ങ്കി​ല്‍ വ​ലി​ച്ചു​കൊ​ണ്ടു മു​ക​ലി​ലേ​ക്ക് ക​യ​റു​ന്ന ഒ​രു ത​രം ചെ​റി​യ ട്രെ​യി​നി​ല്‍ ക​യ​റ​ണം. ന​മ്മു​ടെ പ​ള​നി​മ​ല​യി​ലേ​ക്ക് ക​യ​റാ​നു​പ​യോ​ഗി​ക്കു​ന്ന വി​ഞ്ച് പോ​ലെ​യൊ​രു സം​വി​ധാ​നം. സാ​ന്തോ​സി​ലെ ജ​ന​ങ്ങ​ളു​ടെ സ​ങ്ക​ട​ങ്ങ​ള്‍ക്ക് ആ​ശ്വാ​സ​മേ​കു​ന്ന മാ​താ​വാ​ണ് ഇ​വി​ടു​ത്തേ​തെ​ന്ന് സാ​ന്തോ​സ് ക​ത്തീ​ട്ര​ല്‍ പ​ള്ളി​യു​ടെ വി​കാ​രി മ​ല​യാ​ളി​യാ​യ ജോ​സ് മ്യാ​ലി​ല്‍ പോ​ള്‍ പ​റ​ഞ്ഞു. ഓ​രോ ആ​ഴ്ച​യും നി​ര​വ​ധി വി​ശ്വാ​സി​ക​ളാ​ണ് ഈ ​കു​ന്നി​ന്‍ച​രി​വി​ലെ​ത്തു​ന്ന​ത്. സാ​ന്തോ​സി​ലെ ജ​ന​ങ്ങ​ളെ കാ​ത്തു​ര​ക്ഷി​ക്കു​ന്ന​ത് ഈ ​മാ​താ​വാ​ണെ​ന്നാ​ണ് അ​വ​രു​ടെ വി​ശ്വാ​സം. അ​ഞ്ഞൂ​റി​ല​ധി​കം വ​ര്‍ഷം മാ​ത്രം പ​ഴ​ക്ക​മു​ള്ള സാ​ന്തോ​സി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യം സ്ഥാ​പി​ക്ക​പ്പെ​ട്ട പ​ള്ളി​ക​ളി​ലൊ​ന്നാ​ണ് ഇ​ത്. ഇ​വി​ട​ത്തെ ആ​ദി​വാ​സി ഗോ​ത്ര​വ​ര്‍ഗ​ക്കാ​രു​ടെ ആ​രാ​ധ​നാ​ല​യ​മാ​യി​രു​ന്നു ഇ​ത്. 

കു​ട്ടി​ക്കാ​ല​ത്ത് നെ​യ്മ​ര്‍ ക​ത്തീ​ട്ര​ലി​ലും മോ​ണ്ടെ സെ​റാ​ത്തി​ലെ​യും നി​ത്യ സ​ന്ദ​ര്‍ശ​ക​നാ​യി​രു​ന്നു​വ​ത്രേ. മ​ല ദൈ​വ​മാ​യി വാ​ഴു​ന്ന മാ​താ​വി​നു​മു​ന്നി​ലേ​ക്കെ​ത്താ​ന്‍ 402 പ​ട​വു​ക​ള്‍ ക​യ​റ​ണം. വി​ഞ്ചി​ല്‍ ക​യ​റ​ണ​മെ​ങ്കി​ല്‍ ടി​ക്ക​റ്റ് എ​ടു​ക്ക​ണം. ആ​യി​ര​ത്തോ​ളം രൂ​പ​യാ​ണ് ടി​ക്ക​റ്റ് റേ​റ്റ്. ടി​ക്ക​റ്റെ​ടു​ത്ത് വി​ഞ്ചി​ല്‍ ക​യ​റി. ഏ​താ​ണ്ട് അ​ഞ്ഞൂ​റു മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ലേ​ക്ക് വി​ഞ്ചി​ലേ​റി യാ​ത്ര. നി​ര​വ​ധി ബ്ര​സീ​ലു​കാ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഓ​രോ സ​മ​യം ര​ണ്ട് വി​ഞ്ചി​ന് ക​യ​റി​പ്പോ​കാ​വു​ന്ന രീ​തി​യി​ലാ​ണ് ട്രാ​ക്ക് നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത്. പു​തി​യ ഒ​ര​നു​ഭ​വ​മാ​യി​രു​ന്നു യാ​ത്ര. മു​ക​ളി​ലെ​ത്തി പ​ള്ളി​യി​ല്‍ ക​യ​റി. വ​ള​രെ നി​ശ​ബ്ദ​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ എ​ല്ലാ​വ​രും മു​ട്ടു​കു​ത്തി പ്രാ​ര്‍ഥി​ക്കു​ന്നു. സ​ങ്ക​ട​ങ്ങ​ള്‍ മാ​താ​വി​നു​മു​ന്നി​ല്‍ ഏ​റ്റു​പ​റ​യു​മ്പോ​ള്‍ പ​ല​രു​ടെ​യും ക​ണ്ണു​ക​ള്‍ നി​റ​യു​ന്ന​തു കാ​ണാ​മാ​യി​രു​ന്നു. 

വ​ള​രെ ചെ​റി​യ പ​ള്ളി​യാ​ണി​ത്. പ​ള്ളി​യി​ലെ പ​ഴ​യ ചി​ത്ര​ങ്ങ​ള്‍ പു​തി​യ അ​നു​ഭ​വം സ​മ്മാ​നി​ച്ചു. ചി​ത്ര​ക​ല​യു​ടെ ബ്ര​സീ​ലി​യ​ന്‍ ചാ​രു​ത ഇ​വി​ടെ കാ​ണാം. ഏ​താ​ണ്ട് അ​ര മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞാ​ല്‍ തി​രി​കെ പോ​ര​ണം. സാ​ന്തോ​സി​ലെ പ്ര​ശ​സ്ത​മാ​യ ക​ത്തീ​ട്ര​ല്‍ പ​ള്ളി​യി​ലേ​ക്കാ​യി​രു​ന്നു പി​ന്നീ​ടു​ള്ള യാ​ത്ര. ഏ​താ​ണ്ട് ര​ണ്ടു കി​ലോ​മീ​റ്റ​റേ ക​ത്തീ​ട്ര​ലി​ലേ​ക്കു​ള്ളൂ. അ​വി​ടെ മ​ല​യാ​ളി വൈ​ദി​ക​ന്‍ ജോ​സ​ച്ച​ന്‍ സ്വീ​ക​രി​ച്ചു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ അ​വി​ടെ ത​യാ​റാ​ക്കി​യി​രു​ന്നു. മ​ല​യാ​ളി സി​സ്റ്റ​ര്‍മാ​രും അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. ഇ​വി​ടെ​യെ​ത്തി​യ​തി​നു​ശേ​ഷം കേ​ര​ള​ത്തി​ന്‍റെ ഭ​ക്ഷ​ണം ആ​ദ്യ​മാ​യി ക​ഴി​ച്ചു. 

പാ​ര​മ്പ​ര്യം നി​റ​യു​ന്ന ക​ത്തീ​ട്ര​ല്‍ നി​ര​വ​ധി സു​ന്ദ​ര​ങ്ങ​ളും ജീ​വ​ന്‍ തു​ടി​ക്കു​ന്ന​തു​മാ​യ പെ​യി​ന്‍റിം​ഗു​ക​ളാ​ല്‍ സ​മ്പ​ന്ന​മാ​ണ്. ക്രി​സ്തു​ദേ​വ​ന്‍റെ തി​രു​വ​ത്താ​ഴ​ത്തി​ന്‍റെ ഇ​തു​വ​രെ നാം ​കാ​ണാ​ത്ത ഒ​രു മാ​തൃ​ക ഇ​വി​ടെ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് അ​ദ്ഭു​ത​പ്പെ​ടു​ത്തി. മ​നാ​സി​യോ പി​ക്കാ​സി​യോ എ​ന്ന ചി​ത്ര​കാ​ര​ന്‍റെ പെ​യി​ന്‍റിം​ഗാ​യി​രു​ന്നു ഇ​ത്. സ​മ​യ​ക്കു​റ​വു​മൂ​ലം ക​ത്തീ​ട്ര​ലി​ലെ സ​ന്ദ​ര്‍ശ​നം പാ​തി​വ​ഴി​യി​ല്‍ നി​ര്‍ത്തി സാ​വോ​പോ​ളോ​യി​ലേ​ക്ക്.


വാർത്തകൾ

Sign up for Newsletter



top