08
August 2020 - 4:41 pm IST

Download Our Mobile App

Flash News
Archives

Fitness

weight

വീട്ടിലിരുന്ന് തടി കൂടുന്നതായി തോന്നുന്നുണ്ടോ ?

Published:24 April 2020

ടിവിയുടെ മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്ന ശീലവും ചിലർക്കുണ്ട്. അത് ഒരുപക്ഷേ അമിതമായി ഭക്ഷണം കഴിക്കുന്നതിന് കാരണമാകും. ഈ സമയത്ത് വീട്ടിലിരിക്കുന്നവർ ശരീരഭാരം കൂടാതെ നോക്കേണ്ടത് വളരെ പ്രധാനമാണ്.

ലോക്ക്ഡൗൺ കാലമായതിനാൽ തന്നെ ശരീരഭാരം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. വ്യായാമമില്ലായ്മയും തെറ്റായ ജീവിതശൈലിയും ഭാരം കൂട്ടുക മാത്രമല്ല പ്രമേഹം മുതൽ ഹൃദ്രോ​ഗം വരെ ഉണ്ടാകുന്നതിന് കാരണമാകുകയും ചെയ്യും. ടിവിയുടെ മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്ന ശീലവും ചിലർക്കുണ്ട്. അത് ഒരുപക്ഷേ അമിതമായി ഭക്ഷണം കഴിക്കുന്നതിന് കാരണമാകും. ഈ സമയത്ത് വീട്ടിലിരിക്കുന്നവർ ശരീരഭാരം കൂടാതെ നോക്കേണ്ടത് വളരെ പ്രധാനമാണ്. അതിനായി നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചറിയാം...

* ഭാരം കൂടാതിരിക്കാൻ കൊഴുപ്പും മധുരവും കുറയ്ക്കുകയും നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുകയും ചെയ്യുക. കൊഴുപ്പുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതാണ് ഭാരം കൂടുന്നതിന് പ്രധാന വില്ലൻ എന്ന് എല്ലാവരും പറയും. പക്ഷേ, കൊഴുപ്പിനെക്കാൾ ഉപരി കാർബോ ഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണമാണ് വില്ലനാകുന്നത്. സോഫ്റ്റ് ഡ്രിങ്ക്സ്, ഫ്രൂട്ട് ഡ്രിങ്ക്സ്, ഐസ്ഡ് ടീ തുടങ്ങിയ മധുരപാനീയങ്ങളാണ് ഇതിൽ പ്രധാനി. 

* അമിതവണ്ണത്തിനുള്ള മറ്റൊരു പ്രധാന കാരണം വ്യായാമമില്ലായ്മയാണ്. വീട്ടിലാണെങ്കിലും ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. കുറഞ്ഞത് 15 മിനിറ്റെങ്കിലും വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക. സാധിക്കുമെങ്കിൽ വീട്ടിലെ പടികൾ കയറിയിറങ്ങുന്നതും നല്ലൊരു വ്യായാമാണ്. അതും അല്ലെങ്കിൽ വീടിനുള്ളിൽ 15 മിനിറ്റ് കൈവീശി നടക്കുന്നതും ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ മികച്ചൊരു വ്യായാമമാണ്.

* ചിലർ ശരീരഭാരം കുറയ്ക്കാൻ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് കാണാം. അത് നല്ല ശീലമല്ലെന്ന് ഓർക്കുക. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഭാരം കൂടുന്നതിന് കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. അത് പിന്നീട് കൂടുതൽ അളവിൽ ഭക്ഷണം കഴിക്കുന്നതിന് കാരണമാകും.

* രാത്രി ഭക്ഷണം വളരെ വൈകി കഴിക്കുന്നത് ശരീരഭാരം കൂട്ടാം. രാത്രി എട്ട് മണിക്ക് മുമ്പ് ആഹാരം കഴിക്കുന്നത് ഭക്ഷണം എളുപ്പം ദഹിക്കാൻ സഹായിക്കും. അത് കൂടാതെ നല്ല ഉറക്കം കിട്ടാനും ഗുണം ചെയ്യും. ഭക്ഷണം കഴിച്ച ഉടൻ കിടന്നുറങ്ങുന്നത് ശരീരഭാരം കൂട്ടുകയേയുള്ളൂ. ഉച്ചയ്ക്കാണെങ്കിലും രാത്രിലാണെങ്കിലും കഴിച്ച ഉടൻ കിടക്കരുത്.

 


വാർത്തകൾ

Sign up for Newsletter



top