01
December 2020 - 8:32 am IST

Download Our Mobile App

Travel

tulip.jpg

വേദനയോടെ അവർ അവയെ അരിഞ്ഞു വീഴ്ത്തി; ആളുകൾ കൂട്ടം കൂടാതിരിക്കാനായി

Published:24 April 2020

നോക്കെത്താ ദൂരത്തോളം വിടർന്നു നിൽക്കുന്ന ട്യൂലിപ് പൂക്കൾ പല നാടുകളിലെ വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. എന്നാൽ കോവിഡ് പടർന്നുപിടിച്ചതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ് ജപ്പാൻ.

ജപ്പാനിലെ ട്യൂലിപ് പൂപ്പാടങ്ങൾ ലോകത്താകെയുള്ള സഞ്ചാരികളുടെ മനം മയക്കുന്നവയാണ്. നോക്കെത്താ ദൂരത്തോളം വിടർന്നു നിൽക്കുന്ന ട്യൂലിപ് പൂക്കൾ പല നാടുകളിലെ വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. എന്നാൽ കോവിഡ് പടർന്നുപിടിച്ചതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ് ജപ്പാൻ.

അതുകൊണ്ടുതന്നെ ട്യൂലിപ് പൂക്കൾ ഒരുക്കിയ വർണ വിസ്മയം കാണാനും സഞ്ചാരികൾ എത്താതായി. പക്ഷേ ലോക്ക്ഡൗണിനിടയിലും ചിലർ ട്യൂലിപ് പുഷ്പങ്ങളുടെ ഭംഗി ആസ്വദിക്കാനായി എത്തുന്ന വിവരം അറിഞ്ഞതോടെ സർക്കാർ പുതിയൊരു തീരുമാനമെടുത്തു.

വിടർന്നു നിൽക്കുന്ന ഒരു ലക്ഷത്തോളം ട്യൂലിപ് പൂക്കളെ അരിഞ്ഞുവീഴ്ത്തുക. ഹൃദയം നുറുങ്ങുന്ന വേദനയോടെ കർഷകർ അത് നടത്തുകയും ചെയ്തു. ലക്ഷക്കണക്കിന് പൂക്കൾ മണ്ണിൽ കൂപ്പുകുത്തി. ആ ബഹുവർണക്കാഴ്ചയും നശിച്ചു.

ടോക്യോയിലെ സകുര സിറ്റിയിലെ പൂപ്പാടത്തിലാണ് ഇക്കാര്യം നടന്നത്. എല്ലാ വർഷവും ഇവിടെവെച്ച് നടത്താറുള്ള ട്യൂലിപ് ഫെസ്റ്റിവലും റദ്ദാക്കി. ആളുകൾ കൂട്ടം കൂടുന്നതിന് ജപ്പാനിലും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top