03
June 2020 - 10:44 pm IST

Download Our Mobile App

Yoga

amala-paul

കടൽത്തീരത്ത് തല കുത്തി നിന്ന് അമല പോൾ

Published:24 April 2020

നടി അമല പോളാണ് കഠിനമായ വ്യായമമുറകളും യോഗയും പരീക്ഷിച്ച് ആരാധകരുടെ കൈയടി വാങ്ങുന്നത് ഇപ്പോൾ.

ലോക്ഡൗണ്‍ കാലത്ത് ഫിറ്റ്‌നെസിന് വേണ്ടി സമയം ചെലവഴിക്കുകയാണ് സിനിമാ താരങ്ങള്‍. നടി അമല പോളാണ് കഠിനമായ വ്യായമമുറകളും യോഗയും പരീക്ഷിച്ച് ആരാധകരുടെ കൈയടി വാങ്ങുന്നത് ഇപ്പോൾ. പലപ്പോഴും യോഗ ചെയ്യുന്ന ചിത്രങ്ങള്‍ അമല പുറത്ത് വിടാറുണ്ടായിരുന്നു. ഇപ്പോഴിതാ ശീര്‍ഷാസനം ചെയ്യുന്നതിന്‍റെ ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഏതോ കടല്‍ തീരത്ത് നിന്നുമാണ് മണലില്‍ തലയും കൈയും കുത്തി നില്‍ക്കുന്ന കുറേ ചിത്രങ്ങളുമായി അമല എത്തിയത്. കുറേ കാലമായി അമല യോഗചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ടായിരുന്നു. 2018 മുതലായിരുന്നു ശീര്‍ഷാസനം അടക്കമുള്ള യോഗ നടി ചെയ്ത് വന്നത്. ആദ്യമായി ശീര്‍ഷാസനം ചെയ്തതിന്‍റെ സന്തോഷം അന്ന് നടി ആരാധകരുമായി പങ്കുവെച്ചിരുന്നു.

അമലയും സഹോദരനും ചേര്‍ന്ന് കൊച്ചിയില്‍ ഒരു യോഗ സ്റ്റുഡിയോ ആരംഭിച്ചിരുന്നു. ഇതിനിടെ അമലയുടെ രണ്ടാം വിവാഹത്തെ കുറിച്ച് വ്യാപകമായ വാര്‍ത്തകള്‍ കഴിഞ്ഞ മാസങ്ങളില്‍ പ്രചരിച്ചിരുന്നു. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്ന കാര്യം അമല പറഞ്ഞിട്ടുണ്ടായിരുന്നു.

എന്നാല്‍ താന്‍ രണ്ടാമത് വിവാഹിതയായിട്ടില്ലെന്നും അതിന് ഇനിയും സമയമുണ്ടെന്നും അമല സൂചിപ്പിച്ചു. വിവാഹം ഉണ്ടാവുമ്പോള്‍ അത് എല്ലാവരോടും പറയുമെന്നും നടി കഴിഞ്ഞ ദിവസം ആരാധകരോടായി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് പുതിയ യോഗ ചിത്രങ്ങളുമായി നടി എത്തിയിരിക്കുന്നത്.

 


വാർത്തകൾ

Sign up for Newsletter



top