03
June 2020 - 8:44 pm IST

Download Our Mobile App

Hollywood

rose

ഹിമാലയത്തിൽ വച്ച് ആ വൃദ്ധൻ എന്നോട് ചോദിച്ചു; റോസ് അല്ലേ ?

Published:28 April 2020

ഒരു വാക്കിങ് സ്റ്റിക്ക് കുത്തിയാണ് നടക്കുന്നത്. എന്‍റെ മുഖത്തേക്ക് നോക്കി അദ്ദേഹം ചോദിച്ചു, നിങ്ങൾ റോസ് അല്ലേ, ടൈറ്റാനിക്കിലേ.

പ്രണയ ജോഡികളുടെ ഉദാത്ത മാതൃക എന്നു പറയുമ്പോഴേ പലരുടെയും മനസിലേക്കോടിയെത്തുക ടൈറ്റാനിക്കിലെ ജാക്കിനെയും റോസിനെയുമായിരിക്കും. ഒരുപക്ഷേ ലോക സിനിമയുടെ ചരിത്രത്തിൽ തന്നെ ഇത്രയധികം ആളുകൾ നെഞ്ചിലേറ്റിയ മറ്റൊരു പ്രണയ ജോഡികൾ ഉണ്ടായിരിക്കുകയില്ല. ടൈറ്റാനിക് പുറത്തിറങ്ങി രണ്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും തന്നെ ഇപ്പോഴും പലരും തിരിച്ചറിയുന്നത് റോസ് എന്ന കഥാപാത്രത്തിലൂടെയാണെന്ന് നടി കേറ്റ് വിൻസ്ലറ്റ്.

ഇപ്പോൾ രണ്ടു വർഷം മുൻപ് ഇന്ത്യയിലേക്ക് നടത്തിയ ഒരു യാത്രയിൽ ഉണ്ടായ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് താരം. രണ്ട് വർഷങ്ങൾക്ക് മുൻപ് ഞാൻ ഇന്ത്യയിലേക്ക് ഒരു യാത്ര നടത്തിയിരുന്നു. ഹിമാലയം സന്ദർശിക്കുന്നതിനിടെ ഒരു വൃദ്ധൻ എന്‍റെ അടുത്തേക്ക് വന്നു. 85 വയസോളം പ്രായം തോന്നിക്കും. അദ്ദേഹത്തിന് ഒരു കണ്ണ് കാണില്ല.

ഒരു വാക്കിങ് സ്റ്റിക്ക് കുത്തിയാണ് നടക്കുന്നത്. എന്‍റെ മുഖത്തേക്ക് നോക്കി അദ്ദേഹം ചോദിച്ചു, നിങ്ങൾ റോസ് അല്ലേ, ടൈറ്റാനിക്കിലേ. അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു. എനിക്ക് കരിച്ചിലടക്കാൻ സാധിച്ചില്ല. ഞാൻ പൊട്ടിക്കരഞ്ഞു. ലോകത്തെവിടെപ്പോയാലും ടൈറ്റാനിക് അവിടെയുണ്ട്. ഒരു അഭിനേത്രി എന്ന നിലയിൽ ഇതിൽപ്പരം എന്ത് ആനന്ദമാണ് എനിക്ക് കിട്ടാനുള്ളത്, കേറ്റ് പറയുന്നു.

1997 ലാണ് ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ടൈറ്റാനിക് പുറത്തിറങ്ങിയത്. ലിയാനാർഡോ ഡികാപ്രിയോ ആ‍യിരുന്നു ചിത്രത്തിലെ നായകൻ.


വാർത്തകൾ

Sign up for Newsletter



top