03
June 2020 - 10:03 pm IST

Download Our Mobile App

Food

pineapple

ലോക്ഡൗൺ ആ‍യതോടെ മദ്യമില്ല; പൈനാപ്പിൾ വാറ്റുണ്ടാക്കി ഒരു നാട്

Published:02 May 2020

പരമ്പരാഗതമായ ഇതിന്‍റെ റെസിപ്പി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ട്. പൈനാപ്പിളിന്‍റെ വിലയും ഇവിടെ ഇപ്പോൾ കൂടുതലാണ്.

ലോക്ഡൗൺ ‍ആയതോടെ ബാറുകൾ എല്ലാം അടച്ചു. ഇതോടെ എങ്ങും മദ്യം കിട്ടാനില്ല. എന്നാൽ നമ്മുടെ നാട്ടിൽ വാറ്റ് സജീവമായിട്ടുണ്ടെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. നിയമവിരുദ്ധ പ്രവർത്തനമായതിനാൽ തന്നെ കർശന നടപടിയാണ് പിടിക്കപ്പെട്ടാൽ നമ്മുടെ നാട്ടിൽ നേരിടേണ്ടിവരുക. എന്നാൽ പഴച്ചാറുകളിൽ നിന്ന് വാറ്റുണ്ടാക്കുന്ന രീതി നിയമവിരുദ്ധമായി കണക്കാക്കാത്ത പല രാജ്യങ്ങളുമുണ്ടിവിടെ.

അത്തരമൊരു നാടാണ് സൗത്ത് ആഫ്രിക്ക. മദ്യം കിട്ടാതായതോടെ പരമ്പരാഗതമായ രീതിയിൽ പൈനാപ്പിൾ വാറ്റ് ഉണ്ടാക്കുകയാണ് സൗത്ത് ആഫ്രിക്കൻസ് എന്നാണ് റിപ്പോർട്ടുകൾ. കിലോകണക്കിന് പൈനാപ്പിൾ ആണത്രേ ഇതിനായി വാങ്ങിക്കൊണ്ടു പോകുന്നത്. പൈനാപ്പിളും പഞ്ചസാരയും ഈസ്റ്റും മാത്രമാണ് ഇതിലെ ചേരുവകൾ.

സൂപ്പർമാർക്കറ്റിൽ പൈനാപ്പിൾ, പഞ്ചസാര, ഈസ്റ്റ് എന്നിവ വിൽപ്പനക്ക് വച്ചിരിക്കുന്നു

പരമ്പരാഗതമായ ഇതിന്‍റെ റെസിപ്പി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ട്. പൈനാപ്പിളിന്‍റെ വിലയും ഇവിടെ ഇപ്പോൾ കൂടുതലാണ്. ഈ ലോക്ഡൗണ്‍ കാലം ജനങ്ങള്‍ക്ക് വളരെയധികം ദുരിതങ്ങളും മാനസിക സമര്‍ദങ്ങളും നല്‍കുന്നുണ്ട്. അതിനെ മറികടക്കാന്‍ വൈകുന്നേരങ്ങളില്‍ അല്‍പം ലഹരിയില്‍ അഭയം തേടുകയാണവര്‍.

അഞ്ചാഴ്ചയായി ഇവിടെ മദ്യം ലഭിക്കാതായിട്ട്. ബാറുകളും അടഞ്ഞുകിടക്കുകയാണല്ലോ. ഈയൊരു സാഹചര്യത്തിലാണ് പരമ്പരാഗതമായ പൈനാപ്പിള്‍ വാറ്റിന്‍റെ റെസിപ്പി എല്ലാവരും പരീക്ഷിക്കാന്‍ തുടങ്ങിയത്...'- കേപ്ടൗണ്‍ പ്രസിഡന്‍റ് സമാന്ത നോളന്‍ പറയുന്നു.


വാർത്തകൾ

Sign up for Newsletter



top