26
May 2020 - 12:24 pm IST

Download Our Mobile App

Kerala Nurses, Metrovaartha Campaigning, Covid 19, Coronavirus

കൊവിഡിനെതിരായ പോരാട്ടത്തില്‍ മെട്രൊ വാര്‍ത്തയും, മലയാളി നഴ്‌സുമാർ എഴുതുന്ന അനുഭവസാക്ഷ്യം നഴ്സിങ് ചരിത്ര നിർമിതിയുടെ ഭാഗം

Published:05 May 2020

തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ദൈനംദിന ജോലിയുടെ ഭാഗമായാണ് നഴ്സുമാർ കരുതുന്നതെങ്കിലും,​ രോഗപ്പകർച്ചയുടെ നടുവിൽ തളരാതെ നിന്ന് ആയിരക്കണക്കിന് മനുഷ്യജീവനാണ് അവർ രക്ഷിച്ചെടുത്തത്. കൊവിഡ് പ്രതിരോധ വാര്‍ഡിലോ, രോഗികളെ ചികിത്സിച്ച ആശുപത്രിയിലോ ചെയ്ത സേവനങ്ങള്‍ എന്തുതന്നെ ആയിക്കൊള്ളട്ടെ അത് മെട്രൊ വാര്‍ത്തയെ അറിയിക്കുക.

കൊച്ചി: ലോകം അംഗീകരിച്ച മലയാളി നഴ്‌സുമാരുടെ ആതുരസേവന മികവിനെ മെട്രൊവാര്‍ത്ത ആദരിക്കുന്നു. ഭീതിയായി പടര്‍ന്നു പിടിച്ച കൊവിഡിനെ പ്രതിരോധിക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അവരുടെ അനുഭവക്കുറിപ്പുകൾ സമാഹരിക്കുകയാണ് ലക്ഷ്യം. കൊവിഡ് കാല നഴ്സിങ് ചരിത്രത്തിന്‍റെ നിർമിതിയിൽ ഈ അനുഭവങ്ങൾ നിർണായകമാകും.

തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ദൈനംദിന ജോലിയുടെ ഭാഗമായാണ് നഴ്സുമാർ കരുതുന്നതെങ്കിലും,​ രോഗപ്പകർച്ചയുടെ നടുവിൽ തളരാതെ നിന്ന് ആയിരക്കണക്കിന് മനുഷ്യജീവനാണ് അവർ രക്ഷിച്ചെടുത്തത്. കൊവിഡ് പ്രതിരോധ വാര്‍ഡിലോ, രോഗികളെ ചികിത്സിച്ച ആശുപത്രിയിലോ ചെയ്ത സേവനങ്ങള്‍ എന്തുതന്നെ ആയിക്കൊള്ളട്ടെ അത് മെട്രൊ വാര്‍ത്തയെ അറിയിക്കുക. ഇ- മെയിൽ,​ വാട്സാപ് എന്നിവയിലൂടെയോ,​ വോയ്സ് മെസേജായോ, വീഡിയൊ മെസേജായോ അറിയിക്കാം.

കേരളത്തിന്‍റെ സേവന മികവ് ലോകമെങ്ങും ഇന്ന് ശ്ലാഘിക്കപ്പെടുമ്പോൾ അതിന് കാരണക്കാരായ മാലാഖമാരെ അംഗീകരിക്കുന്ന ഈ മഹത്‌സംരഭത്തില്‍ പങ്കാളിത്തം ഉറപ്പാക്കുക. മികച്ച രചനകൾ മെട്രൊ വാർത്ത വെബ്സൈറ്റിലും അവയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവ ദിനപത്രത്തിലും പ്രസിദ്ധപ്പെടുത്തും. ലോകമാകെയുള്ള നഴ്‌സിങ്ങ് പ്രതിഭകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ ആദരിക്കുന്നതുമാണ്.

നിങ്ങള്‍ ചെയ്യേണ്ടത്:

കൊവിഡ് കാല അനുഭവങ്ങൾ ഇ- മെയിൽ,​ വാട്സാപ് എന്നിവയിലൂടെയോ,​ വോയ്സ് മെസേജായോ, വീഡിയൊ മെസേജായോ അറിയിക്കുക.

ഇ- മെയിൽ വിലാസം:  [email protected],

വാട്സാപ് നമ്പർ: 70 340 41 234.


വാർത്തകൾ

Sign up for Newsletter



top