ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:07 May 2020
കൊച്ചി: കേരളത്തില്‍ തരംഗമായ പ്രമുഖ മാളുകളും അവയില്‍ പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡുകളും മാറി സഞ്ചരിക്കാന്‍ തയാറെടുക്കുന്നു. കേരളത്തില്‍ ഡസന്‍ കണക്കിന് മാളുകളുണ്ട്. ഇവയില്‍ നിന്ന് പ്രമുഖ ബ്രാന്‍ഡുകള്‍ ഒഴിയുകയോ വാടക കുറയ്ക്കുകയോ ചെയ്താല്‍ അവ മാനെജ് ചെയ്യുന്ന കമ്പനികള്‍ക്ക് വലിയ ആഘാതമാകും.
ഇതു കൂടാതെ ചെറുപട്ടണങ്ങളില്‍ മിനി മാളുകളും നിരവധിയുണ്ട്. നിലവിലെ സാമ്പത്തിക സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ വരും നാളുകള്‍ മാളുകളെ സംബന്ധിച്ചിടത്തോളം നല്ല ദിനങ്ങളാകില്ല. വരുമാനക്കുറവാണ് ഇതിന്റെ അടിസ്ഥാന കാരണം. ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്നുപ്രവര്‍ത്തിച്ചാല്‍ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം മാള്‍ ഉടമകള്‍ക്ക് നല്‍കാമെന്നുമാണ് പ്രമുഖ ബ്രാന്‍ഡുകള്‍ പറയുന്നത്. 200ഓളം പ്രമുഖ ബ്രാന്‍ഡുകള്‍, രാജ്യത്തെ മുന്‍നിര മാള്‍ ഉടമകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
മാളുകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ഡ്ലോണ്‍ ബ്രാന്‍ഡ് സ്റ്റോറുകള്‍ വരുമാനത്തിന്റെ 10-12 ശതമാനം മാള്‍ ഉടമകള്‍ക്ക് നല്‍കാമെന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്. ഫാസ്റ്റ് ഫുഡ് ഓപ്പറേറ്റര്‍മാരും ലാര്‍ജ് ഫോര്‍മാറ്റ് ലൈഫ്സ്റ്റൈല്‍ സ്റ്റോറുകളും വരുമാനത്തിന്റെ 7-8 ശതമാനവും സൂപ്പര്‍മാര്‍ക്കറ്റുകള്‍ 3-4 ശതമാനവും ഇലക്ട്രോണിക്സ്, മൊബൈല്‍ റീട്ടെയ്ലര്മാര് വരുമാനത്തിന്റെ 1-2 ശതമാനവും മാള്‍ ഉടമകള്‍ക്ക് നല്‍കാമെന്ന നിര്‍ദേശമാണ് ബ്രാന്‍ഡ് ഉടമകള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.
കൊവിഡിന് ഫലപ്രദമായ വാക്സിനോ മരുന്നോ കണ്ടെത്താത്തിടത്തോളം കാലം മാളുകള്‍, സിനിമാ തിയറ്ററുകള്‍, റസ്റ്റോറന്റുകള്‍ എന്നിവയില്‍ വന്‍തോതില്‍ ആളുകള്‍ തിക്കി തിരക്കി വരാനിടയില്ല എന്നതാണ് ഭീതി സമ്മാനിക്കുന്നത്. മാളുകളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങള്‍ റസ്റ്റോറന്റുകളും സിനിമാ തിയറ്ററുമാണ്. ഇതില്ലാത്തത് വന്‍കിട ബ്രാന്‍ഡ് സ്റ്റോറുകളെ പ്രതികൂലമായി ബാധിക്കും.
കൊവിഡ് ബാധയ്ക്കു മുമ്പു തന്നെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മൂലം ബ്രാന്‍ഡ് സ്റ്റോറുകളുടെ വില്‍പ്പയില്‍ കുറവ് വന്നിരുന്നു. ജനങ്ങള്‍ ആഡംബരം തത്കാലത്തേക്ക് മാറ്റി അത്യാവശ്യത്തിന് ഊന്നല്‍ നല്കുമ്പോള് ബ്രാന്‍ഡുകളുടെ വില്‍പ്പനയില്‍ ഇനിയും ഇടിവുണ്ടാകും.
മാളുകളുടെ നിലനില്‍പ്പും ഭീഷണിയില്‍ അത് മറികടക്കണമെങ്കില്‍ തിയറ്റര്‍ വീണ്ടും ലൈവ് ആകണം. വാടക വരുമാനം ലക്ഷ്യമിട്ട് ബാങ്ക് വായ്പയും മറ്റുമെടുത്താണ് മാളുകള്‍ പടുത്തുയര്‍ത്തിയിരിക്കുന്നത്. ഇതൊക്കെ നിലനില്ക്കണെമങ്കില് തിയറ്ററുകളും സിനിമകളും എത്തണം. അത് എന്നുള്ളതാണ് മാള്‍ മാനെജിങ് കമ്പനികള്‍ തിരക്കുന്നത്. വാടക വരുമാനം കുറയുകയോ നിലയ്ക്കുകയോ ചെയ്താല്‍ വായ്പാ തിരച്ചടവ് മുടങ്ങും. മാളുകള്‍ ബാങ്കുകള്‍ ലേലത്തിന് വെച്ചാലും അത്ഭുതപ്പെടാനില്ല.