03
June 2020 - 10:45 pm IST

Download Our Mobile App

Bollywood

Irrfan-Khan

അദ്ദേഹം സിനിമാ നടൻ മാത്രമായിരുന്നില്ല; ഇർഫാന്‍റെ പേര് ഗ്രാമത്തിന് നൽകി ഗ്രാമീണർ

Published:12 May 2020

നായകന്‍റെ ദേശം എന്നാണ് ഈ വാക്കിന്‍റെ അർഥം. സിനിമ നടൻ എന്നതിലപ്പുറം ഇർഫാൻ എന്ന വ്യക്തിയോടുള്ള അടുപ്പമാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം.

അന്തരിച്ച നടൻ ഇർഫാൻ ഖാനോടുള്ള ആദരസൂചകമായി മഹാരാഷ്ട്രയിലെ ഇ​ഗത്പുരി ​​ഗ്രാമത്തിലെ തെരുവിന് നടന്‍റെ പേര് നൽകി ​ഗ്രാമവാസികൾ. ഹീറോ-ചി-വാദി എന്നാണ് പുതിയ പേര്. നായകന്‍റെ ദേശം എന്നാണ് ഈ വാക്കിന്‍റെ അർഥം. സിനിമ നടൻ എന്നതിലപ്പുറം ഇർഫാൻ എന്ന വ്യക്തിയോടുള്ള അടുപ്പമാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം.

ഇർഫാന്‍റെ ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത് ഇ​ഗത്പുരിയിലായതിനാൽ ഇർഫാനെ വ്യക്തിപരമായി ഇവർക്കറിയാം. നാടിന്‍റെ രക്ഷകനെ ഞങ്ങൾക്ക് നഷ്ടമായി. ഞങ്ങൾക്ക് അദ്ദേഹം സിനിമാ നടൻ മാത്രമായിരുന്നില്ല. അടുത്ത സുഹൃത്തുമായിരുന്നു. ഞങ്ങളുടെ നാടിന്‍റെ വികസനത്തിനായി അദ്ദേഹം ഒരുപാട് കാര്യങ്ങൾ ചെയ്തിരുന്നു.

അതുകൊണ്ടു തന്നെ ഈ തെരുവ് ഇനി അദ്ദേഹത്തിന്‍റെ പേരിൽ അറിയപ്പെടും ​ഗ്രാമവാസികൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പത്ത് വർഷമായി ഇ​ഗത്പുരിയിലെ സ്ഥിരം സന്ദർശകനാണ് ഇർഫാൻ. കമ്പ്യൂട്ടർ ആംബുലൻസ് അടക്കമുള്ള സഹായങ്ങൾ ഇവിടേക്കെത്തിക്കാൻ ഇർഫാന് കഴിഞ്ഞിട്ടുണ്ട്. സ്കൂൾ കുട്ടികൾക്കുള്ള പുസ്തകങ്ങൾ, മഴക്കോട്ട്, സ്വെറ്റർ എന്നിങ്ങനെ നീളും ​ഗ്രാമവാസികൾക്കായുള്ള ഇർഫാന്‍റെ കരുതൽ. വൻകുടലിലെ അണുബാധയെത്തുടർന്ന് കഴിഞ്ഞ മാസം 29 നാണ് ഇർഫാൻ മരിച്ചത്.


വാർത്തകൾ

Sign up for Newsletter



top