08
August 2020 - 4:48 pm IST

Download Our Mobile App

Flash News
Archives

Fitness

മ​ദ്യാ​സ​ക്തി ഇ​ട​യ്ക്കു ക​ല​ശ​ലാ​യാ​ല്‍ എ​ങ്ങനെ നേ​രി​ടും?

Published:13 May 2020

# ഡോ. ​ഷാ​ഹു​ല്‍ അ​മീ​ന്‍

"പോ​ക്ക​റ്റി​ല്‍ ഇ​രു​ന്നൂ​റു രൂ​പ​യേ ഉ​ള്ളൂ, അ​തു വെ​ച്ച് എ​ന്താ​യാ​ലും അ​ധി​ക​മൊ​ന്നും കു​ടി​ക്കാ​നാ​കി​ല്ല​ല്ലോ' എ​ന്ന പ്ര​ലോ​ഭ​ന​ത്തെ, "മു​മ്പ് ഇ​തു​പോ​ലെ ചി​ന്തി​ച്ച് ഷാ​പ്പി​ല്‍ച്ചെ​ന്നു ക​ഴി​ഞ്ഞ് അ​വി​ടെ​ക്ക​ണ്ട പ​രി​ച​യ​ക്കാ​രോ​ട് ക​ടം വാ​ങ്ങി​യി​ട്ടു​ണ്ട് 'എ​ന്ന പ്ര​തി​വാ​ദ​വു​മാ​യി നേ​രി​ടാം.

പ​ല​രെ​യും അ​ല​ട്ടു​ന്ന പ്ര​ശ്‌​ന​മാ​ണി​ത്. ചി​കി​ത്സി​ക്കാ​ന്‍ പോ​യാ​ല്‍ ജ​നം ക​ളി​യാ​ക്കു​മോ എ​ന്ന ഭീ​തി​യും ഉ​ണ്ടാ​കും. അ​ത് മ​റി​ക​ട​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ചി​ല വി​ദ്യ​ക​ള്‍ ഇ​താ:

=മ​ദ്യ​പാ​നം നി​ര്‍ത്തി​യ​തു​കൊ​ണ്ടു കി​ട്ടി​യ ഗു​ണ​ങ്ങ​ള്‍ ഓ​ര്‍ക്കു​ക.
=മ​ദ്യ​പാ​ന​ത്തി​ലേ​ക്കു വീ​ണ്ടും വ​ഴു​തി​യാ​ല്‍ താ​ങ്ക​ള്‍ നി​രാ​ശ​പ്പെ​ടു​ത്തി​യേ​ക്കാ​വു​ന്ന പ്രി​യ​പ്പെ​ട്ട​വ​രു​ടെ ഫോ​ട്ടോ​ക​ള്‍ പ​ഴ്‌​സി​ലോ ഫോ​ണി​ലോ കൊ​ണ്ടു​ന​ട​ക്കു​ക, അ​വ​യെ​ടു​ത്തു നോ​ക്കു​ക.
= മ​ദ്യം ക​ഴി​ക്ക​ണോ എ​ന്ന തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് ആ​കു​ന്ന​ത്ര വൈ​കി​പ്പി​ക്കു​ക.
= മ​ദ്യാ​സ​ക്തി സ​മ​യം നീ​ങ്ങു​ന്ന​തി​ന​നു​സ​രി​ച്ച് നേ​ര്‍ത്തി​ല്ലാ​താ​കു​മെ​ന്ന് ഓ​ര്‍ക്കു​ക.
= മ​ദ്യം ക​ഴി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന ചി​ന്ത​ക​ളെ എ​തി​ര്‍ക്കു​ക. ഉ​ദാ​ഹ​ര​ണ​ത്തി​ന്,
=ഇ​ന്നൊ​രു പ്രാ​വ​ശ്യം ക​ഴി​ച്ച് നാ​ളെ​ത്തൊ​ട്ടു നി​ര്‍ത്താം' എ​ന്ന് മ​ന​സു പ​റ​യു​ന്നെ​ങ്കി​ല്‍ "മു​മ്പ് ഇ​ങ്ങി​നെ തീ​രു​മാ​നി​ച്ച മി​ക്ക അ​വ​സ​ര​ങ്ങ​ളി​ലും

ആ​ഴ്ച​ക​ളോ മാ​സ​ങ്ങ​ളോ ക​ഴി​ഞ്ഞാ​ണു കു​ടി നി​ര്‍ത്താ​നാ​യ​ത്' എ​ന്ന് തി​രി​ച്ചു ത​ര്‍ക്കി​ക്കാം. "പോ​ക്ക​റ്റി​ല്‍ ഇ​രു​ന്നൂ​റു രൂ​പ​യേ ഉ​ള്ളൂ, അ​തു വെ​ച്ച് എ​ന്താ​യാ​ലും അ​ധി​ക​മൊ​ന്നും കു​ടി​ക്കാ​നാ​കി​ല്ല​ല്ലോ' എ​ന്ന പ്ര​ലോ​ഭ​ന​ത്തെ, "മു​മ്പ് ഇ​തു​പോ​ലെ ചി​ന്തി​ച്ച് ഷാ​പ്പി​ല്‍ച്ചെ​ന്നു ക​ഴി​ഞ്ഞ് അ​വി​ടെ​ക്ക​ണ്ട പ​രി​ച​യ​ക്കാ​രോ​ട് ക​ടം വാ​ങ്ങി​യി​ട്ടു​ണ്ട് 'എ​ന്ന പ്ര​തി​വാ​ദ​വു​മാ​യി നേ​രി​ടാം. "ആ​സ​ക്തി വ​ന്നു​തു​ട​ങ്ങി​യാ​ല്‍പ്പി​ന്നെ മ​ദ്യം ക​ഴി​ച്ചി​ല്ലെ​ങ്കി​ല്‍ ആ ​ആ​സ​ക്തി പെ​രു​കി​പ്പെ​രു​കി വ​ല്ല മാ​ന​സി​ക​പ്ര​ശ്‌​ന​വും ആ​യി​ത്തീ​രും' എ​ന്നു ഭ​യം തോ​ന്നു​ന്നെ​ങ്കി​ല്‍, ആ​സ​ക്തി വ​ന്നി​ട്ടും മ​ദ്യം ക​ഴി​ക്കാ​തി​രു​ന്ന​പ്പോ​ള്‍ ആ ​ആ​സ​ക്തി ക്ര​മേ​ണ അ​പ്ര​ത്യ​ക്ഷ​മാ​യ മു​ന്ന​നു​ഭ​വ​ങ്ങ​ള്‍ ഓ​ര്‍ക്കു​ക.

 മ​ദ്യാ​സ​ക്തി കു​റ​ഞ്ഞി​ല്ലാ​താ​കു​ന്ന​തു വ​രേ​ക്കും, സു​ര​ക്ഷി​ത​മാ​യ എ​ന്തെ​ങ്കി​ലും പ്ര​വൃ​ത്തി​യി​ല്‍ ഏ​ര്‍പ്പെ​ടു​ക. ഒ​ന്നു പു​റ​ത്തി​റ​ങ്ങി കാ​റ്റു​കൊ​ള്ളു​ക, പൂ​ന്തോ​ട്ട​ത്തി​ല്‍ വ​ല്ല​തും ചെ​യ്യു​ക, വീ​ടു വൃ​ത്തി​യാ​ക്കു​ക, ന​ട​ന്നി​ട്ടു വ​രി​ക, ദീ​ര്‍ഘ​മാ​യി ശ്വാ​സ​മെ​ടു​ത്തു വി​ടു​ക, യോ​ഗ ചെ​യ്യു​ക, പ്രാ​ര്‍ത്ഥി​ക്കു​ക, വ​ല്ല​തും വാ​യി​ക്കു​ക, റേ​ഡി​യോ​യോ ടീ​വി​യോ വെ​ക്കു​ക, ഡ​യ​റി എ​ഴു​തു​ക, കു​ളി​ക്കു​ക, ഷേ​വ് ചെ​യ്യു​ക, ആ​ഹാ​രം ക​ഴി​ക്കു​ക, മ​ദ്യ​ത്തി​ല്‍ നി​ന്നു മാ​റി​നി​ല്‍ക്കാ​ന്‍ ന​ന്നാ​യി പ്രോ​ത്സാ​ഹി​പ്പി​ക്കാ​റു​ള്ള ആ​രെ​യെ​ങ്കി​ലും വി​ളി​ക്കു​ക, ആ​ര്‍ക്കെ​ങ്കി​ലും എ​ന്തെ​ങ്കി​ലും ചെ​റി​യ സ​ഹാ​യം ചെ​യ്യു​ക എ​ന്നി​വ പ​രി​ഗ​ണി​ക്കാ​വു​ന്ന​താ​ണ്.

ആ​രെ​ങ്കി​ലും മ​ദ്യം ക​ഴി​ക്കാ​ന്‍ നി​ര്‍ബ​ന്ധി​ച്ചാ​ല്‍ എ​ങ്ങി​നെ ര​ക്ഷ​പ്പെ​ടും?

അ​വ​രു​ടെ മു​ഖ​ത്തു​ത​ന്നെ നോ​ക്കി, ദൃ​ഢ​മാ​യ ഭാ​ഷ​യി​ല്‍, എ​നി​ക്കു വേ​ണ്ട, ഞാ​ന്‍ എ​ന്ന​ത്തേ​ക്കു​മാ​യി നി​ര്‍ത്തി​യ​താ​ണ് എ​ന്ന​റി​യി​ക്കു​ക. എ​ന്നി​ട്ട്, ച​ര്‍ച്ച മ​റ്റെ​ന്തെ​ങ്കി​ലും വി​ഷ​യ​ത്തി​ലേ​ക്കു തി​രി​ച്ചു​വി​ടാ​ന്‍ ശ്ര​മി​ക്കു​ക. "അ​മ്മാ​യി​യ​പ്പ​ന്‍ വീ​ട്ടി​ലു​ണ്ട്, അ​തു​കൊ​ണ്ട് ഇ​ന്നു പ​റ്റി​ല്ല' എ​ന്നൊ​ക്കെ​യു​ള്ള ഒ​ഴി​ക​ഴി​വു​ക​ള്‍ പ​റ​യാ​തി​രി​ക്കു​ക. കാ​ര​ണം, പി​ന്നീ​ടും പ​ല ത​വ​ണ ഇ​ങ്ങി​നെ ക​ള്ള​ങ്ങ​ള്‍ പ​റ​യേ​ണ്ട​താ​യി വ​ന്നേ​ക്കും.
വേ​റെ എ​ന്തൊ​ക്കെ മു​ന്‍ക​രു​ത​ലു​ക​ള്‍ ഫ​ല​പ്ര​ദ​മാ​കും?

മ​ദ്യ​പാ​നം നി​ര്‍ത്തു​മ്പോ​ള്‍ ധാ​രാ​ളം അ​ധി​ക സ​മ​യം കൈ​യി​ൽ വ​രും. അ​ത് മു​ന്‍കൂ​ട്ടി പ്ലാ​ന്‍ ചെ​യ്ത് ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ച്ചി​ല്ലെ​ങ്കി​ല്‍ ബോ​റ​ടി​യും മു​ഷി​ച്ചി​ലും മൂ​ലം വീ​ണ്ടും മ​ദ്യ​പാ​ന​ത്തി​ലേ​ക്കു മ​ട​ങ്ങാ​ന്‍ ഏ​റെ സാ​ധ്യ​ത​യു​ണ്ട്. ബാ​ഡ്മി​ന്‍റ​ണോ ചെ​സോ പോ​ലു​ള്ള ക​ളി​ക​ള്‍, വ്യാ​യാ​മം, വാ​യ​ന, പ​ഴ​യ ഹോ​ബി​ക​ള്‍ പൊ​ടി​ത​ട്ടി​യെ​ടു​ക്കു​ക, പു​തി​യ​വ വ​ള​ര്‍ത്തു​ക എ​ന്നി​വ പ​രി​ഗ​ണി​ക്കാം. കു​റ​ച്ചു നാ​ള​ത്തേ​ക്ക്, പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ അ​ത്യാ​വ​ശ്യ​ത്തി​നു​ള്ള പ​ണം മാ​ത്രം കൈ​യി​ൽ ക​രു​തു​ക. എ​റ്റി​എം കാ​ര്‍ഡും മ​റ്റും ഒ​ഴി​വാ​ക്കു​ക. തീ​രെ മ​ദ്യം ക​ഴി​ക്കാ​ത്ത​വ​രു​മാ​യി പു​തി​യ സൗ​ഹൃ​ദ​ങ്ങ​ള്‍ രൂ​പീ​ക​രി​ക്കു​ക.

മ​ദ്യ​പി​ക്കാ​ന്‍ ഏ​റെ സാ​ധ്യ​ത​യു​ള്ള​തും എ​ന്നാ​ല്‍ ഒ​ഴി​ഞ്ഞു​മാ​റാ​നാ​കാ​ത്ത​തു​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ (ഉ​ദാ: ഓ​ഫീ​സ് പാ​ര്‍ട്ടി​ക​ള്‍) മു​ന്നി​ലു​ണ്ടെ​ങ്കി​ല്‍, എ​ങ്ങി​നെ പി​ടി​ച്ചു​നി​ല്‍ക്കു​മെ​ന്നു മു​ന്‍കൂ​ട്ടി കൃ​ത്യ​മാ​യി പ്ലാ​ന്‍ ചെ​യ്യു​ക. ആ​വ​ശ്യ​മെ​ങ്കി​ല്‍ ഇ​തി​ന് അ​ഡി​ക്ഷ​ന്‍ കൗ​ണ്‍സി​ല​ര്‍മാ​രു​ടെ സ​ഹാ​യം തേ​ടാം.

   ഉ​റ​ക്ക​ക്കു​റ​വ്, അ​കാ​ര​ണ​മാ​യ സ​ങ്ക​ടം, അ​മി​ത​മാ​യ ടെ​ന്‍ഷ​ന്‍, ത​ല​വേ​ദ​ന മു​ത​ലാ​യ​വ​യ്‌​ക്കൊ​രു സ്വ​യം​ചി​കി​ത്സ എ​ന്നോ​ണ​മാ​ണു മ​ദ്യം ക​ഴി​ച്ചി​രു​ന്ന​ത് എ​ങ്കി​ല്‍ അ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ളു​ടെ പ​രി​ഹാ​ര​ത്തി​നു വി​ദ​ഗ്ദ്ധ​സ​ഹാ​യം തേ​ടു​ക. ചെ​റി​യ പ്ര​കോ​പ​ന​ങ്ങ​ളി​ല്‍പ്പോ​ലും വ​ല്ലാ​ത്ത ദേ​ഷ്യം വ​രി​ക​യും എ​ന്നി​ട്ട് അ​തി​ന്‍റെ കു​റ്റ​ബോ​ധം മാ​റാ​ന്‍ കു​ടി​ക്കു​ക​യും ചെ​യ്യു​ന്ന ശീ​ല​ക്കാ​ര്‍ക്കും വി​ദ​ഗ്ദ്ധ​സ​ഹാ​യം ഫ​ല​പ്ര​ദ​മാ​കും.

 ചി​ല​ര്‍, ഇ​ട​യ്ക്ക് ഒ​രു ത​വ​ണ ക​ഴി​ച്ചു പോ​യാ​ല്‍ അ​തേ​പ്പ​റ്റി​യു​ള്ള ക​ടു​ത്ത കു​റ്റ​ബോ​ധ​ത്തി​ലേ​ക്കു വീ​ഴും. "ഞാ​ന്‍ കു​ടും​ബ​ത്തെ വ​ഞ്ചി​ച്ചു' "എ​ന്‍റെ മ​ദ്യ​പാ​നം ഒ​രി​ക്ക​ലും ക​ണ്ട്രോ​ളി​ലാ​കി​ല്ല' എ​ന്നൊ​ക്കെ ആ​ലോ​ചി​ച്ചു കൂ​ട്ടും. ഇ​തു​ള​വാ​ക്കു​ന്ന മ​നോ​വി​ഷ​മം പ​രി​ഹ​രി​ക്കാ​ന്‍ പി​ന്നെ​യും കു​ടി​ക്കു​ക​യും ചെ​യ്യും. Abstinence violation effect എ​ന്നാ​ണ് ഈ ​പ്ര​വ​ണ​ത​യ്ക്കു പേ​ര്. ഈ ​പ്ര​കൃ​ത​മു​ള്ള​വ​ര്‍ ആ​ദ്യ ത​വ​ണ കു​ടി​ക്കു​ന്ന​യു​ട​ന്‍ത​ന്നെ വി​ദ​ഗ്ദ്ധ കൗ​ണ്‍സ​ലി​ങ്  സ്വീ​ക​രി​ക്കു​ന്ന​ത് അ​ത്ത​രം ചി​ന്താ​ഗ​തി​ക​ള്‍ തി​രി​ച്ച​റി​യാ​നും പൊ​ളി​ച്ചെ​ഴു​താ​നും മ​ദ്യ​പാ​നം വ​ഷ​ളാ​കാ​തി​രി​ക്കാ​നും പ്ര​യോ​ജ​ന​പ്പെ​ടും. ഇ​ത്ര​യും ന​ട​പ​ടി​ക​ള്‍ ശ്ര​മി​ച്ചി​ട്ടും നി​ര​ന്ത​രം മ​ദ്യ​പാ​ന​ത്തി​ലേ​ക്കു തി​രി​ച്ചു​പോ​കു​ന്നെ​ങ്കി​ല്‍ വി​ദ​ഗ്ദ്ധ​സ​ഹാ​യം തേ​ടു​ക. 


വാർത്തകൾ

Sign up for Newsletter



top