03
June 2020 - 10:09 pm IST

Download Our Mobile App

Cricket

Yuvraj-Singh.jpg

ബാറ്റിങ് കോച്ചാകാൻ രാത്തോഡിനെന്തു യോഗ്യത

Published:13 May 2020

കോച്ചാകാൻ എന്തു യോഗ്യതയാണുള്ളത്. ടി20 തലമുറയിലെ താരങ്ങളെ സഹായിക്കാൻ അദ്ദേഹത്തിനു കഴിയുമെന്നു നിങ്ങൾ കരുതുന്നുണ്ടോ? അദ്ദേഹം ഈ തലത്തിൽ കളിച്ചിട്ടുണ്ടോ- ഇൻസ്റ്റഗ്രാം ലൈവ് സെഷനിൽ യുവി ചോദിച്ചു.

ചണ്ഡിഗഡ്: ഇന്ത്യൻ ടീമിന്‍റെ ബാറ്റിങ് കോച്ചാകാൻ വിക്രം രാത്തോഡിന് എന്തു യോഗ്യതയെന്ന് യുവരാജ് സിങ്. ടി20 ലോകകപ്പ് ആസന്നമായിരിക്കെയാണ് മുൻ ഓപ്പണർ കൂടിയായ രാത്തിഡിനെതിരേ യുവി ആഞ്ഞടിച്ചത്. രാത്തോഡ് എന്‍റെ സുഹൃത്താണ്. പക്ഷേ, കോച്ചാകാൻ എന്തു യോഗ്യതയാണുള്ളത്. ടി20 തലമുറയിലെ താരങ്ങളെ സഹായിക്കാൻ അദ്ദേഹത്തിനു കഴിയുമെന്നു നിങ്ങൾ കരുതുന്നുണ്ടോ? അദ്ദേഹം ഈ തലത്തിൽ കളിച്ചിട്ടുണ്ടോ- ഇൻസ്റ്റഗ്രാം ലൈവ് സെഷനിൽ യുവി ചോദിച്ചു.

1996-97 കാലത്ത് ഇന്ത്യയുടെ ഓപ്പണർ ആയിരുന്ന രാത്തോഡ് ആറു ടെസ്റ്റുകളിലും ഏഴ് ഏകദിനങ്ങളിലും മാത്രമാണ് അന്താരാഷ്‌ട്രതലത്തിൽ കളിച്ചിട്ടുള്ളത്. സഞ്ജയ് ബാംഗറിനു പകരം കഴിഞ്ഞവർഷം ബാറ്റിങ് കോച്ചായ രാത്തോഡിനു കീഴിലാണ് 2019 ലോകകപ്പിൽ സെമി ഫൈനലിൽ പരാജയപ്പെട്ടു പുറത്തായത്.

നാലാം നമ്പരിൽ ശക്തനായ ബാറ്റ്സ്മാനില്ലാത്തതായിരുന്നു ഇന്ത്യയുടെ പരാജയകാരണമെന്നും അങ്ങനെയൊരാളെ കണ്ടെത്തുന്നതിൽ ടീം മാനെജ്മെന്‍റ് പരാജയപ്പെട്ടെന്നും അന്നു പരക്കെ വിമർശനമുയർന്നിരുന്നു. സെമിയിൽ മഹേന്ദ്ര സിങ് ധോണിയെ ഏഴാമനായി ഇറക്കിയ തീരുമാനം പാളിയതിലും രാത്തോഡിനെതിരേ വിമർശനമുയർന്നിരുന്നു. 

താരങ്ങളെ അവരുടെ സ്വഭാവസവിശേഷതകൾക്കനുസരിച്ചു വേണം കൈകാര്യം ചെയ്യാൻ. ഞാനാണു കോച്ചെങ്കിൽ രാത്രി ഒമ്പതു മണിക്കു ഞാൻ ജസ്പ്രീത് ബുംമ്രയോടു ഗുഡ്നൈറ്റ് പറയും. എന്നാൽ, ഹാർദിക് പാണ്ഡ്യയെ രാത്രി പത്തിനു പുറത്തു ഹോട്ടലിൽ കൊണ്ടുപോകും. കളിക്കാർ തന്നോടു പ്രശ്നങ്ങൾ പങ്കുവയ്ക്കുന്നില്ലെന്നാണു ഹെഡ് കോച്ച് രവിശാസ്ത്രി പറയുന്നത്.

ശാസ്ത്രി ഇതേകാര്യം താരങ്ങളോടു പങ്കുവയ്ക്കുന്നുണ്ടോ എന്നും എനിക്കു സംശയമുണ്ട്. നിങ്ങളുടെ സ്വാഭാവിക ഗെയിം കളിക്കൂ എന്ന് പറയുന്ന സമീപനം വീരേന്ദർ സേവാഗിനെപ്പോലുള്ളവർക്കു ചേരും. എന്നാൽ, ചേതേശ്വർ പൂജാരയെപ്പോലുള്ളവർക്ക് ഈ ഉപദേശംകൊണ്ടു മാത്രം കാര്യമില്ല. അക്കാര്യം കോച്ച് മനസിലാക്കണം. ടീമിൽ സീനിയർ താരങ്ങളായി വിരാട് കോഹ്‌ലിയും രോഹിത് ശർമയും മാത്രമാണുള്ളത്. ഇതു യുവതാരങ്ങൾക്കു വളരാൻ വേണ്ട സാഹചര്യമൊരുക്കുന്നതിനു തടസമാണെന്നും യുവി ചൂണ്ടിക്കാട്ടി.


വാർത്തകൾ

Sign up for Newsletter



top