Published:15 May 2020
ഫിറ്റ്നസിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്താറുണ്ട് നടി കരീന കപൂർ. കരീന തന്റെ ശരീരം ഭംഗിയായി കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ച് ആരാധകർക്കിടയിൽ മുൻപും ധാരാളം ചർച്ചകൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യൻ ഭക്ഷണരീതിയാണ് പ്രധാനമായും കരീന പിന്തുടരുന്നത്. സിനിമാ സെറ്റില്‍ പോകുമ്പോഴും വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം കൈയില്‍ കരുതാറുണ്ടെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്.
യോഗയാണ് കരീനയുടെ ഏറ്റവും പ്രിയപ്പെട്ട വ്യായാമ രീതികളിൽ ഒന്ന്. കഴിഞ്ഞ 10 വർഷമായി കരീന മുടങ്ങാതെ യോഗ ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഈ ലോക്ക്ഡൗണ്‍ കാലത്ത് തന്റെ പഴയ വര്‍ക്കൗട്ട് വിഡിയോ ആരാധകര്‍ക്ക് വേണ്ടി പങ്കുവച്ചിരിക്കുകയാണ് കരീന.
തന്റെ യോഗ പരിശീലകയായ രൂപാൽ സിദ്ധ്പുരയുടെ നേതൃത്വത്തില്‍ മുടങ്ങാതെ സൂര്യ നമസ്കാരം ചെയ്യാറുണ്ടെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പരിശീലക കരീനയെ പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയില്‍ കാണാം. കരീന തന്റെ വർക്ക് ഔട്ടുകളിൽ അങ്ങേയറ്റം സമർപ്പിതയായിട്ടാണ് ഏർപ്പെടുന്നത് എന്നും മുന്‍പും തെളിയിച്ചിട്ടുള്ളതാണ്.