03
June 2020 - 10:10 pm IST

Download Our Mobile App

Crime

Kottayam, Murder News, Kerala Deaths

വൃദ്ധനെ അയല്‍വാസി കോടാലി കൊണ്ടടിച്ചുകൊന്നു

Published:15 May 2020

വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. കുപ്പിയില്‍ കരുതിയിരുന്ന ആസിഡ് ഒഴിച്ച ശേഷം മാത്യു, ഔസേപ്പിന്റെ തലയുടെ പിന്‍ഭാഗത്ത് കോടാലിയുടെ മാടിന് അടിച്ചു വീഴ്ത്തുകയായിരുന്നു.

കോട്ടയം: വാകത്താനത്ത് അയല്‍വാസിയെ വീട്ടില്‍ക്കയറി കോടാലിയുടെ മാടുകൊണ്ടടിച്ചു കൊന്നു. വാകത്താനം മുടിത്താനംകുന്ന് കരപ്പാറ പുതുപ്പറമ്പിൽ ഔസേപ്പ് ചാക്കോ(കൂഞ്ഞൂഞ്ഞ്-80) ആണ് കൊല്ലപ്പെട്ടത്. കേസിൽ മുടിത്താനംകുന്ന് കരിക്കണ്ടത്തില്‍ കെ.എം.മാത്യുവിനെ വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട ഔസേപ്പും  മാത്യുവും തമ്മില്‍ വസ്തു സംബന്ധമായി നാളുകളായി തര്‍ക്കമുണ്ടായിരുന്നുവെന്ന് സംഭവത്തെപ്പറ്റി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. കുപ്പിയില്‍ കരുതിയിരുന്ന ആസിഡ് ഒഴിച്ച ശേഷം മാത്യു, ഔസേപ്പിന്റെ തലയുടെ പിന്‍ഭാഗത്ത് കോടാലിയുടെ മാടിന് അടിച്ചു വീഴ്ത്തുകയായിരുന്നു. വാകത്താനം എസ്‌എച്ച്‌ഒ  കെ.പി ടോംസണിന്റെ നേതൃത്വത്തില്‍ പൊലീസെത്തി മാത്യുവിനെ കസ്റ്റഡിയിലെടുത്ത് കേസെടുത്തു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. നാളുകളായി ഔസേപ്പും ഭാര്യ ഏലിയാമ്മയും വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്.
 മക്കള്‍: ഷാജി(ഡല്‍ഹി), ഷാബു(അയര്‍ലന്‍ഡ്), ഷീബ(ഡല്‍ഹി). മരുമക്കള്‍: ലിസി, ലീന, റെജി. സംസ്കാരം പിന്നീട്.


വാർത്തകൾ

Sign up for Newsletter



top