03
June 2020 - 10:02 pm IST

Download Our Mobile App

Trends

arinta

നഖങ്ങളിലൂടെ പണം കൊയ്യുന്ന വീട്ടമ്മ

Published:16 May 2020

കാൽ നഖങ്ങൾ ഇത്രയും വളരുന്നത് അപൂർവമാണെന്നാണ് അരീന്‍റ പറയുന്നത്. ആദ്യം താൻ കൈകളിലെ നഖങ്ങളാണ് വളർത്തിയത്.

നല്ല ഭംഗിയിൽ നഖങ്ങൾ നീട്ടി വളർത്തി പല നിറത്തിലുള്ള നെയിൽ പോളിഷുമിട്ട് നടക്കാൻ പൊതുവേ പെൺകുട്ടികൾക്കിഷ്ടമാണ്. എന്നാൽ ഇപ്പോൾ ഒരു സ്ത്രീയുടെ കാലുകളിലെയും കൈകളിലെയും നഖത്തിന്‍റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചിരിക്കുന്നത്.

ഓഹിയോയിലെ അരീന്‍റ സ്റ്റോം വെവർ എന്ന യുവതിയാണ് തന്‍റെ നീണ്ട നഖങ്ങളുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. കാൽ നഖങ്ങൾ ഇത്രയും വളരുന്നത് അപൂർവമാണെന്നാണ് അരീന്‍റ പറയുന്നത്. ആദ്യം താൻ കൈകളിലെ നഖങ്ങളാണ് വളർത്തിയത്.

ഈ നഖങ്ങളുടെ അസാധാരണമായ വളർച്ച കണ്ടപ്പോഴാണ് കാലിലെ നഖങ്ങളും ഇങ്ങനെ നീട്ടി വളർത്താൻ തീരുമാനിച്ചതെന്നും അരീന്‍റ പറയുന്നു.

വളർന്ന നഖങ്ങളുടെ വിഡിയോ പങ്കുവച്ചതിലൂടെ വരുമാനം ലഭിച്ചുവെന്നും 58 കാരിയായ അരീന്‍റ പറയുന്നു. കൈവിരലിലെ നഖങ്ങൾ പോലെയല്ല കാലിലെ നഖങ്ങൾ. അവ വളരാൻ പ്രയാസമാണ്.

അപൂർവം ചിലരുടെ കാലുകളിലെ നഖങ്ങൾ മാത്രമേ ഇത്രയും വളരൂ. അക്കൂട്ടത്തിൽ ഒരാളാണ് ഞാൻ. കാൽ വിരലിലെ ഈ നീണ്ട നഖങ്ങൾ എനിക്ക് സാമ്പത്തിക ലാഭം നൽകുന്നു. എന്നാൽ ഈ നഖങ്ങൾ കാരണം ഷൂസ് ഒന്നും ഇടാൻ പറ്റില്ലെന്നും അരീന്‍റ പറയുന്നു.

 


വാർത്തകൾ

Sign up for Newsletter



top