01
December 2020 - 7:14 am IST

Download Our Mobile App

Flash News
Archives

Food

Onion Pickle, Special Onion Pickle Recipe, Food

സ്പെ​ഷ്യ​ൽ സ​വാ​ള അ​ച്ചാ​ർ

Published:16 May 2020

വേ​ണ്ട​ത്

സ​വാ​ള/ ചെ​റി​യ ഉ‌​ള്ളി -   5 എ​ണ്ണം
വെ​ള്ളം -         2 1/2 ക​പ്പ്
കു​രു​മു​ള​ക് -     1 ടീ​സ്പൂ​ൺ
ഗ്രാ​മ്പൂ -         5 എ​ണ്ണം
ക​റു​ക​പ്പ​ട്ട -     ചെ​റി​യ ക​ഷ​ണം
പ​ഞ്ച​സാ​ര -     3 ടേ​ബി​ൾ​സ്പൂ​ൺ
ഉ​പ്പ് -         1 3/4 ടീ​സ്പൂ​ൺ
ബീ​റ്റ്റൂ​ട്ട് -         2 എ​ണ്ണം (വ​ട്ട​ത്തി​ൽ അ​രി​ഞ്ഞ​ത്)
ഇ​ഞ്ചി - 1 ടേ​ബി​ൾ​സ്പൂ​ൺ (നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത്)
പ​ച്ച​മു​ള​ക് - 5 എ​ണ്ണം (നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത്)
വി​നാ​ഗി​രി - 1 1/2 ക​പ്പ്

ത​യാ​റാ​ക്കേ​ണ്ട​ത്

സ​വാ​ള തൊ​ണ്ട് ക​ള​ഞ്ഞ് വ​ട്ട​ത്തി​ൽ അ​രി​ഞ്ഞ് മാ​റ്റി​വ​യ്ക്കു​ക. ചീ​ന​ച്ച​ട്ടി​യി​ൽ ര​ണ്ട​ര ക​പ്പ് വെ​ള്ള​മെ​ടു​ത്ത് തി​ള​പ്പി​ക്കാ​ൻ വ​യ്ക്കു​ക, ശേ​ഷം അ​തി​ലേ​ക്ക് ഒ​രു ടീ​സ്പൂ​ൺ കു​രു​മു​ള​കും അ​ഞ്ച് ഗ്രാ​മ്പൂ​വും ചേ​ർ​ക്കു​ക. ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ മാ​ത്രം ഒ​രു ചെ​റി​യ ക​ഷ​ണം ക​റു​ക​പ്പ​ട്ട ചേ​ർ​ക്കു​ക. ശേ​ഷം മൂ​ന്ന് ടേ​ബി​ൾ​സ്പൂ​ൺ പ​ഞ്ച​സാ​ര​യും ഒ​ന്നേ​മു​ക്കാ​ൽ ടീ​സ്പൂ​ൺ ഉ​പ്പും ചേ​ർ​ത്ത് ഇ​ള​ക്കു​ക. ന​ന്നാ​യി തി​ള​ച്ച് വ​രു​മ്പോ​ൾ അ​തി​ലേ​ക്ക് ബീ​റ്റ്റൂ​ട്ട് ക​ഷ​ണ​ങ്ങ​ൾ​കൂ​ടി ചേ​ർ​ത്ത് കൊ​ടു​ക്കു​ക. ഉ​പ്പ് നോ​ക്കാ​ൻ മ​റ​ക്ക​രു​ത്. ഒ​രു ചി​ല്ലി​ന്‍റെ ഭ​ര​ണി​യി​ലേ​ക്ക് അ​രി​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന സ​വാ​ള ഇ​ടു​ക. ശേ​ഷം ഇ​ഞ്ചി​യും പ​ച്ച​മു​ള​കും ചേ​ർ​ക്കു​ക അ​തി​ലേ​ക്ക് നേ​ര​ത്തെ ത​യാ​റാ​ക്കി വ​ച്ചി​രി​ക്കു​ന്ന ബീ​റ്റ്റൂ​ട്ടി​ന്‍റെ വെ​ള്ളം ഒ​ഴി​ച്ച് ഇ​ള​ക്കി അ​ട​ച്ച്‌​വ​യ്ക്കു​ക. ര​ണ്ട് ദി​വ​സ​ത്തി​നു ശേ​ഷം ഭ​ര​ണി തു​റ​ന്നാ​ൽ സ്പെ​ഷ്യ​ൽ സ​വാ​ള അ​ച്ചാ​ർ റെ​ഡി.


വാർത്തകൾ

Sign up for Newsletter



top