03
June 2020 - 10:38 pm IST

Download Our Mobile App

Trends

poornima-indrajith.jpg

മുണ്ട് ഉടുത്ത് പൂർണിമ; പുത്തൻ പരീക്ഷണം ഏറ്റെടുത്ത് ഫാഷൻ പ്രേമികൾ

Published:16 May 2020

ഇത്തവണ മുണ്ട് ഉടുത്താണ് താരമെത്തിയിരിക്കുന്നത്. മണിക്കൂറുകൾക്കകം തന്നെ ചിത്രങ്ങൾ ആരാധക മനം കവര്‍ന്നിരിക്കുകയാണ്.

നടി പൂര്‍ണിമ ഇന്ദ്രജിത്തിന്‍റെ പുത്തൻ ഫോട്ടൊഷൂട്ടാണിപ്പോൾ ഫാഷൻ പ്രേമികളുടെ കൈയടി നേടുന്നത്. ഇത്തവണ മുണ്ട് ഉടുത്താണ് താരമെത്തിയിരിക്കുന്നത്. മണിക്കൂറുകൾക്കകം തന്നെ ചിത്രങ്ങൾ ആരാധക മനം കവര്‍ന്നിരിക്കുകയാണ്.

'മുണ്ടുടുത്ത ഞാന്‍' എന്ന അടിക്കുറിപ്പോടെയാണ് പൂർണിമ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഖാദി മുണ്ടില്‍ തീര്‍ത്ത ടോപ്പും അതിന് ചേരുന്ന മുണ്ടിന്‍റെ സ്‌കേട്ടുമാണ് പൂര്‍ണിമ ധരിച്ചിരിക്കുന്നത്.

ചേന്ദമംഗലം കൈത്തറി തൊഴിലാളികള്‍ക്ക് ആദരം അര്‍പ്പിച്ച് കൊണ്ടാണ് നടി എത്തിയിരിക്കുന്നത്. ഇക്കാര്യം ഫോട്ടൊയ്ക്ക് താഴെ ഹാഷ് ടാഗുകളിലാണ് പൂര്‍ണിമ സൂചിപ്പിച്ചിരിക്കുന്നത്.

താരത്തിന്‍റെ ചിത്രങ്ങൾക്ക് വമ്പന്‍ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top