03
June 2020 - 9:25 pm IST

Download Our Mobile App

Football

Barsa Champions League, Football, Lionel Messi

ഇ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ബാ​ഴ്സ ചാം​പ്യ​ൻ​സ് ലീ​ഗ് ക​ളി​ക്കി​ല്ലെ​ന്ന് മെ​സി

Published:17 May 2020

ടീ​മി​ന്‍റെ ക​ളി നി​ല​വാ​രം ഉ​യ​ര്‍ത്തി​യി​ല്ലെ​ങ്കി​ല്‍ ഇ​ത്ത​വ​ണ​ത്തെ ചാ​മ്പ്യ​ന്‍സ് ലീ​ഗ് കി​രീ​ടം മ​റ​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നാ​ണ് മെ​സി​യു​ടെ അ​ഭി​പ്രാ​യം. ഈ ​സീ​സ​ണി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യു​ടെ പ്ര​ക​ട​നം ശ​രാ​ശ​രി​യി​ലും താ​ഴെ​യാ​ണ്. പു​തി​യ പ​രി​ശീ​ല​ക​നാ​യി ക്വി​ക്കെ സെ​റ്റെ​യ്ന്‍ എ​ത്തി​യി​ട്ടും ടീ​മി​ന്‍റെ പ്ര​ക​ട​ന​ത്തി​ല്‍ മാ​റ്റ​മു​ണ്ടാ​ക്കാ​നാ​യി​ല്ല.

ബാ​ഴ്‌​സ​ലോ​ണ: കൊ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ​നി​ന്ന് യൂ​റോ​പ്യ​ൻ ഫു​ട്ബോ​ൾ ഉ​ണ​രാ​ൻ ത​യാ​റെ​ടു​ക്കു​മ്പോ​ൾ സ്വ​ന്തം ക്ല​ബ് ബാ​ഴ്‌​സ​ലോ​ണ​യ്ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി. ബാ​ഴ്സ​യു​ടെ സ​മീ​പ​കാ​ല​ത്തെ ക​ളി​യി​ല്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണ് ല​യ​ണ​ല്‍ മെ​സി. ടീ​മി​ന്‍റെ ക​ളി നി​ല​വാ​രം ഉ​യ​ര്‍ത്തി​യി​ല്ലെ​ങ്കി​ല്‍ ഇ​ത്ത​വ​ണ​ത്തെ ചാ​മ്പ്യ​ന്‍സ് ലീ​ഗ് കി​രീ​ടം മ​റ​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നാ​ണ് മെ​സി​യു​ടെ അ​ഭി​പ്രാ​യം. ഈ ​സീ​സ​ണി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യു​ടെ പ്ര​ക​ട​നം ശ​രാ​ശ​രി​യി​ലും താ​ഴെ​യാ​ണ്. പു​തി​യ പ​രി​ശീ​ല​ക​നാ​യി ക്വി​ക്കെ സെ​റ്റെ​യ്ന്‍ എ​ത്തി​യി​ട്ടും ടീ​മി​ന്‍റെ പ്ര​ക​ട​ന​ത്തി​ല്‍ മാ​റ്റ​മു​ണ്ടാ​ക്കാ​നാ​യി​ല്ല.

ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ ജേ​താ​ക്ക​ളാ​കാ​ന്‍ മി​ക​വു​ള്ള ക​ളി​ക്കാ​രു​ണ്ടെ​ന്ന​തി​ല്‍ ത​നി​ക്ക് സം​ശ​യ​മി​ല്ലെ​ന്ന് മെ​സി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍, ടീം ​ക​ളി​ക്കു​ന്ന രീ​തി​യോ​ട് യോ​ജി​ക്കു​ന്നി​ല്ല. ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ എ​ല്ലാ വ​ര്‍ഷ​വും ക​ളി​ക്കാ​നാ​കു​ന്ന​തി​ല്‍ താ​ന്‍ ഭാ​ഗ്യ​വാ​നാ​ണ്. നേ​ര​ത്തെ എ​ങ്ങി​നെ​യാ​യി​രു​ന്നോ ത​ങ്ങ​ള്‍ ക​ളി​ച്ചി​രു​ന്ന​ത് അ​തു​പോ​ലെ​യ​ല്ല ഇ​പ്പോ​ള്‍ ക​ളി​ക്കു​ന്ന​ത് എ​ന്ന​ത് നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്നും മെ​സി പ​റ​ഞ്ഞു. 

നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ക​ളി തു​ട​ങ്ങു​ന്ന​ത് ബാ​ഴ്‌​സ​യ്ക്ക് നേ​ട്ട​മു​ണ്ടാ​ക്കു​മെ​ന്ന​തി​ല്‍ ത​ര്‍ക്ക​മി​ല്ല. എ​ന്നാ​ല്‍, സീ​സ​ണി​ല്‍ ക​ളി തു​ട​ങ്ങി​യ രീ​തി​യി​ല്‍ ത​ന്നെ​യാ​ണോ തു​ട​രു​ക​യെ​ന്ന​ത് പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. ടീ​മി​ന്‍റെ പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ക​യാ​ണ് ഇ​നി വേ​ണ്ട​ത്. എ​ല്ലാ സു​ര​ക്ഷാ മു​ന്‍ക​രു​ത​ലും എ​ടു​ക്കേ​ണ്ട​തു​ണ്ട്. മ​ത്സ​ര​ങ്ങ​ള്‍ അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ലാ​യി​രി​ക്കും ന​ട​ക്കു​ക​യെ​ന്നും മെ​സി സൂ​ചി​പ്പി​ച്ചു.

കാ​യി​ക​ക്ഷ​മ​ത നി​ല​നി​ര്‍ത്താ​ന്‍ ത​നി​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. വീ​ട്ടി​ല്‍ ദി​വ​സം പ​രി​ശീ​ല​നം ന​ട​ത്തു​ന്നു. അ​ത് ത​നി​ക്ക് ഗു​ണ​ക​ര​മാ​യി. സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​രാ​ധ​ക​രി​ല്ലാ​തെ ക​ളി​ക്കു​ന്ന​തും ആ​രാ​ധ​ക​രു​ടെ പി​ന്തു​ണ​യോ​ടെ ക​ളി​ക്കു​ന്ന​തും വ്യ​ത്യ​സ്ത​മാ​ണ്. ഏ​തു രീ​തി​യി​ലാ​ണ് ക​ളി പു​രോ​ഗ​മി​ക്കു​ന്ന​ത് എ​ന്ന​ത് ക​ണ്ട​റി​യേ​ണ്ട കാ​ര്യ​മാ​ണെ​ന്നും അ​ര്‍ജ​ന്‍റീ​ന താ​രം പ​റ​ഞ്ഞു. ചാ​മ്പ്യ​ന്‍സ് ലീ​ഗ് നോ​ക്കൗ​ട്ടി​ല്‍ നാ​പ്പോ​ളി​യോ​ട് ആ​ദ്യ പാ​ദ​ത്തി​ല്‍ 1-1 എ​ന്ന നി​ല​യി​ല്‍

ബാ​ഴ്‌​സ​ലോ​ണ സ​മ​നി​ല​യി​ല്‍ പി​രി​യു​ക​യാ​യി​രു​ന്നു. ര​ണ്ടാം​പാ​ദ മ​ത്സ​ര​ത്തി​ന് മു​ന്‍പാ​ണ് ക​ളി​ക​ള്‍ നി​ര്‍ത്തി​വെ​ച്ച​ത്. ലാ ​ലീ​ഗ​യി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​നേ​ക്കാ​ള്‍ 2 പോ​യ​ന്‍റ് മു​ന്നി​ലാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ര്‍. അ​തി​നി​ടെ, അ​ടു​ത്ത മാ​സം ലീ​ഗ് പു​ന​രാ​രം​ഭി​ക്കാ​നി​രി​ക്കെ ല​യ​ണൽ മെ​സി പ​രി​ശീ​ല​നം പു​ന​രാ​രം​ഭി​ച്ചു. 


വാർത്തകൾ

Sign up for Newsletter



top