01
December 2020 - 7:23 am IST

Download Our Mobile App

Flash News
Archives

Cricket

Sreesanth, Cricket, IPL, MS Dhoni

വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി വീ​ണ്ടും ശ്രീ​ശാ​ന്ത്

Published:17 May 2020

‘എ​നി​ക്ക് ധോ​ണി​യോ​ടോ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സി​നോ​ടോ യാ​തൊ​രു വൈ​രാ​ഗ്യ​വു​മി​ല്ല. പ​ക്ഷേ, ആ ​ക​ള​റി​നോ​ട് ഒ​രു ഇ​ഷ്ട​ക്കു​റ​വു​ണ്ട്. ചെ​ന്നൈ​യു​ടെ ജ​ഴ്സി കാ​ണു​മ്പോ​ൾ ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ജ​ഴ്സി​യാ​ണ് ഓ​ർ​മ വ​രി​ക. – ശ്രീ​ശാ​ന്ത്

കൊ​ച്ചി:  ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ഞെ​ട്ടി​പ്പി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം എ​സ്. ശ്രീ​ശാ​ന്ത്. മ​ഹേ​ന്ദ്ര​സി​ങ് ധോ​ണി​യും ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സു​മാ​ണ് ഇ​ത്ത​വ​ണ ശ്രീ​യു​ടെ ഇ​ര​ക​ൾ. ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ക​ളി​ക്കു​മ്പോ​ൾ മം​ഹേ​ന്ദ്ര​സി​ങ് ധോ​ണി​യു​ടെ വി​ക്ക​റ്റെ​ടു​ത്ത​ത് ത​നി​ക്ക് ക​ളി​ക്കാ​നു​ള്ള അ​വ​സ​രം പോ​ലും ന​ഷ്ട​പ്പെ​ടു​ത്തി​യ​താ​യി ശ്രീ​ശാ​ന്ത് വെ​ളി​പ്പെ​ടു​ത്തി. ഒ​രി​ക്ക​ൽ മ​ഹേ​ന്ദ്ര​സി​ങ് ധോ​ണി​യു​ടെ വി​ക്ക​റ്റെ​ടു​ത്ത​ശേ​ഷം ധോ​ണി​യു​ടെ ടീ​മാ​യ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സി​നെ​തി​രെ രാ​ജ​സ്ഥാ​ൻ ടീം ​മാ​നേ​ജ്മെ​ന്‍റ് ഒ​രി​ക്ക​ലും ത​നി​ക്ക് അ​വ​സ​രം ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ശ്രീ​ശാ​ന്ത് പ​റ​ഞ്ഞു.  

ഹ​ലോ ആ​പ്പി​ലെ ഒ​രു ലൈ​വ് സെ​ഷ​നി​ലാ​ണ് ശ്രീ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഒ​രു ക​ളി​യി​ൽ അ​വ​സ​രം ന​ൽ​കാ​തി​രു​ന്ന​തി​ന്‍റെ പേ​രി​ൽ ശ്രീ​ശാ​ന്ത് ത​ന്നെ​യും രാ​ഹു​ൽ ദ്രാ​വി​ഡി​നെ​യും ചീ​ത്ത​വി​ളി​ച്ച​താ​യി രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ മു​ൻ പ​രി​ശീ​ല​ക​ൻ പാ​ഡി അ​പ്ട​ൺ ആ​രോ​പി​ച്ചി​രു​ന്നു.  ഇ​തേ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ഴാ​ണ് ധോ​ണി​യെ പു​റ​ത്താ​ക്കി​യ​ശേ​ഷം ചെ​ന്നൈ​യ്‌​ക്കെ​തി​രെ ത​ന്നെ ഒ​രി​ക്ക​ലും ക​ളി​പ്പി​ക്കാ​തി​രു​ന്ന​തി​നെ​ക്കു​റി​ച്ച് ശ്രീ​ശാ​ന്ത് പ്ര​തി​ക​രി​ച്ച​ത്. എ​ന്നാ​ൽ,  ഇ​രു​വ​രോ​ടും ദേ​ഷ്യ​പ്പെ​ട്ടു​വെ​ന്ന ആ​രോ​പ​ണം ശ്രീ​ശാ​ന്ത് നി​ഷേ​ധി​ച്ചു. എ​ന്നാ​ൽ, ത​ന്നെ എ​ന്തു​കൊ​ണ്ടാ​ണ് ക​ളി​പ്പി​ക്കാ​ത്ത​തെ​ന്ന് ചോ​ദി​ച്ചി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്തി. 

‘സ​ത്യ​മാ​ണ്. ചെ​ന്നൈ​യ്ക്കെ​തി​രെ വീ​ണ്ടും ക​ളി​ക്കാ​നും വി​ജ​യം സ​മ്മാ​നി​ക്കാ​നും ഞാ​ൻ അ​തി​യാ​യി ആ​ഗ്ര​ഹി​ച്ചി​രു​ന്നു. എ​ന്നി​ട്ടും എ​ന്നെ എ​ന്തി​നാ​ണ് പു​റ​ത്തി​രു​ത്തി​യ​തെ​ന്ന് ഇ​പ്പോ​ഴും വ്യ​ക്ത​മ​ല്ല. ഡ​ർ​ബ​നി​ൽ ന​ട​ന്ന ഒ​രു മ​ത്സ​ര​ത്തി​ൽ ധോ​ണി​ക്കെ​തി​രെ പ​ന്തെ​റി​ഞ്ഞ് അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, അ​തി​നു ശേ​ഷം ത​ന്നെ ഒ​രി​ക്ക​ലും ചെ​ന്നൈ​ക്കെ​തി​രേ ക​ളി​പ്പി​ച്ചി​ട്ടി​ല്ല. അ​തി​ന് അ​വ​ർ ഒ​രി​ക്ക​ലും കൃ​ത്യ​മാ​യ കാ​ര​ണം പ​റ​ഞ്ഞി​ല്ല’ – ശ്രീ​ശാ​ന്ത് വ്യ​ക്ത​മാ​ക്കി. 

‘എ​നി​ക്ക് ധോ​ണി​യോ​ടോ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സി​നോ​ടോ യാ​തൊ​രു വൈ​രാ​ഗ്യ​വു​മി​ല്ല. പ​ക്ഷേ, ആ ​ക​ള​റി​നോ​ട് ഒ​രു ഇ​ഷ്ട​ക്കു​റ​വു​ണ്ട്. ചെ​ന്നൈ​യു​ടെ ജ​ഴ്സി കാ​ണു​മ്പോ​ൾ ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ജ​ഴ്സി​യാ​ണ് ഓ​ർ​മ വ​രി​ക. – ശ്രീ​ശാ​ന്ത് പ​റ​ഞ്ഞു. രാ​ഹു​ൽ ദ്രാ​വി​ഡി​നേ​പ്പോ​ലൊ​രു താ​ര​ത്തോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റാ​ൻ മാ​ത്രം വി​ഡ്ഢി​യ​ല്ല ഞാ​ൻ. ഏ​റ്റ​വും മി​ക​ച്ച ക്യാ​പ്റ്റ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ചെ​ന്നൈ​യ്‌​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ പു​റ​ത്തി​രു​ത്തി​യ​താ​ണ് എ​ന്നെ ചൊ​ടി​പ്പി​ച്ച​ത്. പു​റ​ത്തി​രു​ത്താ​നു​ള്ള കാ​ര​ണം അ​ന്വേ​ഷി​ക്കു​ക മാ​ത്ര​മേ ഞാ​ൻ ചെ​യ്തു​ള്ളൂ’ - ശ്രീ​ശാ​ന്ത് കൂ​ട്ടി​ച്ചേ​ർ​ത്തു. 


വാർത്തകൾ

Sign up for Newsletter



top