03
June 2020 - 10:08 pm IST

Download Our Mobile App

Kollywood

Ajith, Vijay Sethupathi, Movie News

അജിത്തിനൊപ്പമുള്ള ആരാധകൻ

Published:17 May 2020

അന്ന് അജിത്തിനൊപ്പം ഫോട്ടോയെടുത്ത ആ പയ്യനിന്ന് തമിഴ് സിനിമയിലെ സൂപ്പര്‍ താരമാണ്.ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങി വര്‍ഷങ്ങളുടെ അദ്ധ്വാനം കൊണ്ടാണ് വിജയ് സേതുപതി ഇന്നത്തെ മക്കള്‍ സെല്‍വനായി മാറിയത്

താരങ്ങളുടെ പഴയ കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുന്നത് സ്ഥിരം കാഴ്ചയാണ്. അങ്ങനെയുള്ളൊരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ചിത്രത്തിലുള്ളത് തമിഴകത്തിന്റെ സൂപ്പര്‍ താരം അജിത്തും അദ്ദേഹത്തിന്റെ ഒരു ആരാധകനുമാണ്. അന്ന് അജിത്തിനൊപ്പം ഫോട്ടോയെടുത്ത ആ പയ്യനിന്ന് തമിഴ് സിനിമയിലെ സൂപ്പര്‍ താരമാണ്.ചിത്രത്തില്‍ അജിത്തിനൊപ്പമുള്ളത് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങി വര്‍ഷങ്ങളുടെ അദ്ധ്വാനം കൊണ്ടാണ് വിജയ് സേതുപതി ഇന്നത്തെ മക്കള്‍ സെല്‍വനായി മാറിയത്. അതിനെല്ലാം മുമ്പുള്ളതാണ് വെെറലാകുന്ന ചിത്രം.ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടി മുന്‍നിരയിലേക്ക് എത്തുകയായിരുന്നു താരം.

 ജൂനിയര്‍ ആര്‍ട്ടിസ്റ്റായി നിരവധി സിനിമയില്‍ അഭിനയിച്ച വിജയ് സേതുപതി. 2010 ലാണ് നായകനായി മാറുന്നത്. പിസ, നടുവിലെ കൊഞ്ചം പക്കത്തെ കാണും, സുന്ദരപാണ്ഡ്യന്‍ തുടങ്ങിയ സിനിമകളിലൂടെ താരമായി മാറുകയായിരുന്നു പിന്നീട് ഇന്ന് തമിഴ്സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നായകന്മാരിലൊരാളാണ് വിജയ് സേതുപതി. അതേസമയം വില്ലൻ വേഷങ്ങളിലും വിജയ് സേതുപതി എത്തിയിരുന്നു. പേട്ടയില്‍ രജനിയുടെ വില്ലനായാണ് സേതുപതിയെത്തിത്. ഇപ്പോഴിതാ വിജയ് ചിത്രം മാസ്റ്ററിലും വില്ലനായാണ് താരം എത്തുന്നത്.  


വാർത്തകൾ

Sign up for Newsletter



top